Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍സ് ക്യാപ്റ്റനായതെങ്ങനെ? ടീമുടമ ചോദിച്ചത് ഒരൊറ്റ കാര്യം! സഞ്ജു പറയുന്നു

ഐപിഎലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കാന്‍ മലയാളി താരത്തിനു ഭാഗ്യം ലഭിക്കുമെന്നു 2021 വരെ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇത്ര വലിയൊരു ഫ്രാഞ്ചൈസി ലീഗില്‍ ഒരു ടീമിന്റെ ക്യാപ്റ്റനാവുകയെന്നത് നിസാര കാര്യമല്ല. അത്രയും മിടുക്കരായ, നായകന്റെ റോളില്‍ പയറ്റിത്തെളിഞ്ഞവരെ മാത്രമേ ടീമുടമകള്‍ ഈ ദൗത്യമേല്‍പ്പിക്കാറുള്ളൂ. ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തിലാക്കിയാണ് കേരളത്തിന്റെ അഭിമാന താരമായ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി 2021ല്‍ നിയമിച്ചത്.

അതിനു ശേഷം കഴിഞ്ഞ സീസണ്‍ വരെ ടീമിനെ മികച്ച രീതിയില്‍ നയിച്ച സഞ്ജു വരാനിരിക്കുന്ന സീസണിലും ഈ റോളില്‍ തന്നെയുണ്ടാവുമെന്നു ഉറപ്പായിരിക്കുകയാണ്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനൊപ്പം റോയല്‍സിനെ കിരീടവിജയത്തിലേക്കു നയിക്കാമെന്ന ശുഭപ്രതീക്ഷയിലാവും സഞ്ജു. യഥാര്‍ഥത്തില്‍ എങ്ങനെയാണ് അദ്ദേഹത്തിനു നായകസ്ഥാനത്തേക്കു നറുക്കുവീണത്? ഇതിനെക്കുറിച്ച് സഞ്ജു ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

SANJU SAMSON

സ്മിത്തിന്റെ പിന്‍ഗാമി

2020ലെ ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപറ്റനുമായ സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും റോയല്‍സ് പുറത്താക്കുകയായിരുന്നു. മാത്രമല്ല ടീമില്‍ സ്മിത്തിനെ നിലനിര്‍ത്തേണ്ടെന്നും ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള സഞ്ജു സാംസണിനു ക്യാപ്റ്റന്‍സി നല്‍കാന്‍ റോയല്‍സ് ആലോചിച്ചത്.

റോയല്‍സ് ടീമിന്റെ ഉടമയായ മനോജ് ബദാലെയാണ് തന്നെ വിളിച്ച് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തതെന്നാണ് സഞ്ജു പറയുന്നത്. മനോജ് ബദാലെ സാറാണ് എന്നെ ഫോണില്‍ വിളിച്ച് നായക സ്ഥാനത്തെക്കുറിച്ച് സംസാരിച്ചത്. നീയാണ് എന്റെ അടുത്ത ലീഡറെന്നു അദ്ദേഹം പറഞ്ഞു. അടുത്ത സീസണില്‍ ടീമിനെ നീ നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞതായും സഞ്ജു വെളിപ്പെടുത്തി.

ടീമുടമയുടെ ചോദ്യം

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്നായിരുന്നു മനോജ് ബദാലെ സാറിന്റെ ചോദ്യം. തീര്‍ച്ചയായും ഞാന്‍ തയ്യാറാണെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം വളരെയധികം വിജയിച്ചിട്ടുള്ള, ഒപ്പം വിനയവുമുള്ള വ്യക്തിയാണ്.

ഒരിക്കല്‍ ടീം മീറ്റിങില്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും എവിടെയാണ് പ്രശ്‌നങ്ങളെന്നും ഞാന്‍ തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷം ബദാലെ എന്നെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ കൂടുതല്‍ വളരുകയും പക്വത നേടിക്കഴിയുകയും ചെയ്തതായി മനസ്സിലാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഓരോ ദിവസവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും കൂടുതല്‍ പഠിക്കണമെന്ന മാനസികാവസ്ഥയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുകയായിരുന്നു.

നിങ്ങളില്‍ നിന്നും എനിക്കു എന്തെല്ലാം പഠിക്കാന്‍ കഴിയുമെന്ന തരത്തില്‍ ഇപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് ബദാലെ. അത്തരമൊരു തരത്തിലാണ് അദ്ദേഹം ചിന്തിക്കാറുള്ളത്. അദ്ദേഹത്തില്‍ നിന്നും പലതും നമുക്കും പഠിക്കാന്‍ സാധിക്കും. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചിട്ടുള്ളവരെല്ലാം റോയല്‍സ് ഫാമിലിയുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്നവരാണെന്നും സഞ്ജു വിശദമാക്കി.

SANJU SAMSON

ആദ്യ സീസണ്‍ ക്ലിക്കായില്ല

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റാനുള്ള ആദ്യത്തെ സീസണ്‍ സഞ്ജു സാംസണിനു മികച്ചതായിരുന്നില്ല. പ്ലേഓഫ് കാണാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും ടീം പുറത്തായത്. എന്നാല്‍ 2022ല്‍ അദ്ദേഹത്തിനു കീഴില്‍ റോയല്‍സ് ഗംഭീര തിരിച്ചുവരവ് നടത്തി. ടീമിനെ ഫൈനലിലെത്തിച്ചാണ് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് സഞ്ജു തെളിയിച്ചത്.

പക്ഷെ കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സ് കിരീടം കൈവിടുകയായിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു നാലാംസ്ഥാനവും പ്ലേഓഫ് ബെര്‍ത്തും നഷ്ടമായി. പക്ഷെ ഈ വര്‍ഷം ടീമിനെ വീണ്ടും പ്ലേഓഫിലെത്തിക്കാന്‍ സഞ്ജുവിനായിരുന്നു.

Story first published: Tuesday, September 10, 2024, 21:10 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+