Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ഇത്ര നന്നായി സ്ലെഡ്ജ് ചെയ്യുമോ? വോയുടെ കണ്‍ട്രോള്‍ പോയി! പിന്നെ സംഭവിച്ചത്, വീഡിയോ

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമെല്ലാമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി പ്രതികരിച്ചിരുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. എതിര്‍ ടീം ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും ഭാഗത്തു നിന്നും എന്തുതന്നെ പ്രകോപനങ്ങളുണ്ടായാലും അദ്ദേഹത്തിനു ഏകാഗ്രത നഷ്ടമാവാറില്ല. ബാറ്റ് ചെയ്യുകയാണെങ്കില്‍ സച്ചിന്റെ ശ്രദ്ധ മുഴുവന്‍ അതിലായിരിക്കും.

തന്നെ ആരെങ്കിലും സ്ലെഡ്ജ് ചെയ്താല്‍ അവയോടു അദ്ദേഹം പ്രതികരിക്കുന്നത് നമുക്കു കാണാന്‍ സാധിക്കില്ല. നാക്ക് കൊണ്ടല്ല, മറിച്ച് ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു സച്ചിന്റെ രീതി. പക്ഷെ സച്ചിന്‍ ഒരിക്കലും സ്ലെഡ്ജിങില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കളിക്കളത്തില്‍ ആരെയും സ്ലെഡ്ജ് ചെയ്തിട്ടില്ലെന്നും ഉറപ്പിക്കാന്‍ വരട്ടെ.

SACHIN TENDULKAR

അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹവും സ്ലെഡ്ജിങ് വളരെ നന്നായി ഈ തന്ത്രം പ്രയോഗിച്ച് ലക്ഷ്യവും കൈവരിച്ചിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായി സ്ലെഡ്ജ് ചെയ്ത ശേഷം അതിലൂടെ വിക്കറ്റും ഇന്ത്യക്കു സച്ചിന്‍ അന്നു സമ്മാനിച്ചിരുന്നു.

2001ല്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യനം നടത്തിപ്പോഴായിരുന്നു സംഭവം. അന്നു അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ഇരുടീമുകളും രണ്ടു കളികള്‍ വീതം ജയിച്ചതോടെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഫൈനലിനു തുല്യമായി മാറി. മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു അഞ്ചാമങ്കം.

സ്റ്റീവ് വോയെ സച്ചിന്‍ സ്ലെഡ്ജ് ചെയ്യുന്ന വീഡിയോ കാണാം

സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യയെ നയിച്ചതെങ്കില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയായിരുന്നു. ഈ കളിക്കിടെയാണ് വോയെ സ്ലെഡ്ജിങിലൂടെ പ്രകോപിതനാക്കി സച്ചിന്‍ പുറത്താക്കിയത്. ഇന്ത്യ നല്‍കിയ 266 റണ്‍സ് ചേസ് ചെയ്യവെ യുവരാജ് സിങ് എറിഞ്ഞ 28ാമത്തെ ഓവറിനിടെയായിരുന്നു സംഭവം.

സ്‌ട്രൈക്ക് നേരിട്ട ശേഷം മൈക്കല്‍ ബെവന്‍ സിംഗിളിനു ശ്രമിച്ചപ്പോള്‍ കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത സച്ചിന്‍ അതു അതിവേഗം പിടിച്ചെടുത്ത് സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ ചെയ്തു. ഇതോടെ ബെവനും നോണ്‍ സ്ട്രൈക്കറായ വോയും സിംഗിളിനായി ഓടിയതുമില്ല.

തുടര്‍ന്നാണ് സച്ചിന്‍ വോയെ നോക്കി ചെറുചിരിയോടെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. വോയും ഇതിനോടു തമാശയായി തന്നെ പ്രതികരിച്ചെങ്കിലും സച്ചിനു വിടാന്‍ ഭാവമില്ലായിരുന്നു. അദ്ദേഹം വീണ്ടും വീണ്ടും പലതും വോയെ നോക്കി പറഞ്ഞു കൊണ്ടേയിരുന്നു. ഇതു മനസ്സില്‍ വച്ച വോ പിന്നീട് സച്ചിനോടു പ്രതികാരം ചെയ്യാനും ശ്രമിച്ചു. 35ാം ഓവറില്‍ സച്ചിന്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ വോ വമ്പന്‍ സിക്‌സറിനു ശ്രമിക്കുകയായിരുന്നു.

SACHIN TENDULKAR

പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ വോയ്ക്കായില്ല. ബൗണ്ടറി ലൈനിനു അരികെ അദ്ദേഹത്തെ അജിത് അഗാര്‍ക്കര്‍ പിടികൂടുകയായിരുന്നു. 30 ബോളുകള്‍ നേരിട്ട വോ ഫോറോ, സിക്‌സറോയില്ലാതെ 17 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. പക്ഷെ കളി ജയിക്കാന്‍ ഇതുകൊണ്ടൊന്നും ഇന്ത്യക്കു സാധിച്ചില്ല. നാലു വിക്കറ്റിനു ഇന്ത്യയെ തകര്‍ത്ത കംഗാരുപ്പട 3-2നു പരമ്പര കൈക്കലാക്കുകയും ചെയ്തു.

റണ്‍ചേസില്‍ ബെവനായിരുന്നു ഓസീസിന്റെ ഹീറോ. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബെവന്‍ 87 റണ്‍സുമായി പുറത്താവാതെ നിന്നതോടെ രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഓസീസ് ലക്ഷ്യം കാണുകയും ചെയ്തു. 113 ബോളുകള്‍ നേരിട്ട ബെവന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

76 റണ്‍സെടുത്ത മുന്‍ ഇതിഹാസ ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നേരത്തേ വിവിഎസ് ലക്ഷ്മണിന്റെ (101) സെഞ്ച്വറിയും ഗാംഗുലിയുടെ (74) ഫിഫ്റ്റിയുമാണ് ഇന്ത്യ ആറു വിക്കറ്റിനു 265 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. സച്ചിനു 12 റണ്‍സ് മാത്രമേ നേടാനുയുള്ളൂ. രാഹുല്‍ ദ്രാവിഡ് 31 റണ്‍സെടുത്തു.

Story first published: Sunday, December 10, 2023, 14:48 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+