For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മറ്റാരും ചെയ്യാത്ത പരിശീലന രീതി, സച്ചിന്‍ ഉപയോഗിച്ചിരുന്ന രഹസ്യ തന്ത്രം എന്ത്? അറിയാം

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം നേടിയ സച്ചിന്റെ മുന്നില്‍ അടിയറവ് പറയാത്ത ബൗളര്‍മാര്‍ വിരളമാണെന്ന് പറയാം. പലരും ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങുന്ന പ്രായത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ സച്ചിന്‍ കാല്‍വെച്ച മൈതാനങ്ങളിലെല്ലാം തന്റെ അടയാളപ്പെടുത്തല്‍ നടത്തിയ താരങ്ങളിലൊരാള്‍ക്കൂടിയാണ്.

ക്രിക്കറ്റില്‍ സച്ചിന് മുമ്പും പിമ്പും എന്ന നിലയില്‍ താരതമ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് തന്റെ കാലഘട്ടത്തെ മാറ്റിയെഴുതിയ പ്രതിഭയാണ് സച്ചിന്‍. ലോക ക്രിക്കറ്റിന്റെ എക്കാലത്തേയും വിസ്മയമായ സച്ചിന്‍ എങ്ങനെയാണ് ബാറ്റിങ്ങില്‍ ഇത്രയും മികവ് കാട്ടിയത്?. തന്റെ പരിശീലന രീതി തന്നെയായിരുന്നു ഇതിന് സഹായിച്ചിരുന്നതെന്ന് സച്ചിന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സവിശേഷമായ പരിശീലന രീതികള്‍ എന്തൊക്കെയായിരുന്നുവെന്ന് അറിയാം.

ഒന്നാമത്തെ പരിശീലന രീതി വെള്ളം നിറഞ്ഞ പിച്ചില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നുവെന്നതാണ്. പന്ത് പിച്ച് ചെയ്യുന്ന ഭാഗത്ത് വെള്ളം നിറക്കും. ഇവിടെ കുത്തി പന്ത് വരുമ്പോള്‍ ഏത് ദിശയിലേക്കാണ് പന്ത് വരികയെന്ന് പറയാനാവില്ല. ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്ത് പരിശീലിച്ചത് സ്വിങ്ങും ടേണുമുള്ള പിച്ചുകളില്‍ കൂടുതല്‍ മികവ് കാട്ടാന്‍ സച്ചിനെ സഹായിച്ചിരുന്നു. പന്ത് വെള്ളത്തില്‍ കുത്തി എങ്ങനെ വരുമെന്ന് പ്രവചിക്കാനാവില്ല.

ചിലപ്പോള്‍ അതിവേഗത്തില്‍ ബൗണ്‍സ് ചെയ്തും എത്തിയേക്കും. ഇതിനെയെല്ലാം സച്ചിന്‍ വ്യത്യസ്തമായ ഷോട്ടുകളിലൂടെ നേരിട്ടിരുന്നു. ഇത് ബൗണ്‍സ് നിറഞ്ഞ വിദേശ പിച്ചില്‍ കസറാന്‍ സച്ചിനെ സഹായിച്ചിരുന്നു. ഇത്തരത്തില്‍ പരിശീലനം നടത്തുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ പരിശീലന രീതി അധികമാരും പിന്തുടരാറില്ല. സച്ചിനെ കരിയറില്‍ വളരെയധികം സഹായിച്ച പരിശീലന രീതിയായിരുന്നു ഇത്.

sachin tendulkar

മറ്റൊരു രീതി റബര്‍, ടെന്നിസ് പന്തുകളില്‍ പരിശീലനം നടത്തിയിരുന്നതാണ്. ഈ രണ്ട് പന്തുകളിലും കൂടുതല്‍ വേഗം ലഭിക്കും. ടെന്നിസ് പന്ത് നനച്ച ശേഷം പരിശീലനം നടത്തും. നനഞ്ഞ പന്ത് പിച്ച് ചെയ്ത് വെള്ളത്തോടെ വരുമ്പോള്‍ നേരിടുക പ്രയാസമാണ്. പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള ഈ പരിശീലന രീതിയും സച്ചിന്‍ നടത്തിയിരുന്നു. പന്തില്‍ ഷോട്ട് കളിച്ച ശേഷം ബാറ്റില്‍ പന്തുകൊണ്ട അടയാളം സച്ചിന്‍ പരിശോധിച്ചിരുന്നു.

ബാറ്റിന്റെ മധ്യഭാഗത്തായിരുന്നോ പന്ത് കൊണ്ടതെന്ന് പരിശോധിക്കാനായിരുന്നു ഇത്. ഇത്തരത്തില്‍ ഷോട്ട് കളിച്ചാണ് സച്ചിന്‍ തന്റെ ഷോട്ടുകള്‍ മെച്ചപ്പെടുത്തിയിരുന്നത്. പലരും പരിക്ക് ഭയന്ന് ഈ പരിശീലന രീതിയും പിന്തുടരാറില്ല. മറ്റൊന്ന് ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചുള്ള പരിശീലനമായിരുന്നു. പൊതുവേ ഉപയോഗിക്കപ്പെടുന്ന ബാറ്റിനെക്കാള്‍ ഭാരം കൂടുതലുള്ള ബാറ്റാണ് സച്ചിന്‍ ഉപയോഗിച്ചിരുന്നത്. ടെന്നിസ് എല്‍ബോ രോഗം കാര്യമായി ബാധിച്ചതോടെയാണ് സച്ചിന്‍ ബാറ്റിന്റെ ഭാരം കുറച്ചത്.

ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ച് ബൗളര്‍മാരുടെ വേഗത്തെ ടൈമിങ്ങിലൂടെയാണ് സച്ചിന്‍ നേരിട്ടത്. സച്ചിന് ശേഷം എം എസ് ധോണി ഭാരം കൂടിയ ബാറ്റ് കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ഭാരം കുറച്ചു. സച്ചിന്റെ മറ്റൊരു സവിശേഷത കഠിനമായി പരിശീലനം ചെയ്യില്ലായിരുന്നുവെന്നതാണ്. തന്റെ പിഴവുകള്‍ ബാറ്റ് ചെയ്യുന്ന വീഡിയോ കണ്ട് അതിനെ മറികടക്കാനുള്ള തന്ത്രം സച്ചിന്‍ തന്നെ കണ്ടെത്തിയിരുന്നു.

ഇത് ഇന്നത്തെ പല താരങ്ങളും ചെയ്യാത്ത രീതിയാണ്. ക്രിക്കറ്റിനായി ജീവിതം അര്‍പ്പിച്ചിരുന്ന താരമായിരുന്നു സച്ചിന്‍. കൂടാതെ ജന്മസിദ്ധമായ കഴിവുകളും അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചു. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ചവനായി മാറാന്‍ സച്ചിന്‍ വളരെയധികം പ്രയത്‌നിച്ചിരുന്നു. അതിന്റെ ഫലമാണ് ഇതിഹാസകരമായ കരിയര്‍.

Story first published: Saturday, August 17, 2024, 14:06 [IST]
Other articles published on Aug 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+