Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോണിനെതിരേ ബാറ്റ് ചെയ്യവെ എന്തായിരുന്നു പ്ലാന്‍? വിജയരഹസ്യം തുറന്നു പറഞ്ഞ സച്ചിന്‍

ക്രിക്കറ്റ് പ്രേമികള്‍ ഒരു കാലഘട്ടത്തില്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ സ്പിന്‍ വിസ്മയം ഷെയ്ന്‍ വോണും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഒരാള്‍ ബോള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്തിരുന്ന ബൗളറായിരുന്നെങ്കില്‍ മറ്റെയാളാവട്ടെ ബാറ്റ് കൊണ്ട് ക്രീസില്‍ കവിത വിരിയിച്ച കലാകാരനായിരുന്നു. ഈ കാരണത്താല്‍ തന്നെ ഈ മാന്ത്രികര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസ്സും നിറച്ചിരുന്നു.

ലോക ക്രിക്കറ്റിലെ മറ്റു ബാറ്റര്‍മാരെല്ലാം വോണിനെ നേരിടാന്‍ ഭയപ്പെട്ടിരുന്നപ്പോള്‍ സച്ചിന്‍ നേരെ തിരിച്ചായിരുന്നു. വളരെ കൂളായി, ഒപ്പം അഗ്രസീവും ആയിട്ടായിരുന്നു സച്ചിന്‍ വോണിനെതിരേ കളിച്ചിരുന്നത്. ഈ കാരണത്താല്‍ തന്നെ സച്ചിനതിരേ പന്തെറിയാന്‍ അദ്ദേഹം ഭയപ്പെുകയും ചെയ്തിരുന്നു. അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ ബോളിനെ ടേണ്‍ ചെയ്യിച്ചിരുന്ന വോണിനെ എങ്ങനെയായിരുന്നു സച്ചിന്‍ ഇത്ര സിംപിളായി കൈകാര്യം ചെയ്തിരുന്നത്. ഒരിക്കല്‍ ഇതേക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

SACHIN

സ്‌കൈ സ്‌പോര്‍ട്‌സ് റെട്രോയെന്ന ചാനലില്‍ ഒരിക്കല്‍ വോണിനൊപ്പം ഒരു ഷോയില്‍ വന്നപ്പോഴായിരുനു സച്ചിന്‍ മനസ്സ്തുറന്നത്. പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചായിരുന്നു അന്നു വീഡിയോ ഷൂട്ട്. സച്ചിന്‍ ടെസ്റ്റ് ജഴ്‌സിയില്‍ പാഡിഞ്ഞ് ക്രീസിലെത്തിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഷെയ്ന്‍ വോണായിരുന്നു. എങ്ങനെയാണ് വോണിനെതിരേ താന്‍ ക്രീസില്‍ തയ്യാറെടുക്കാറുള്ളതെന്നു ആങ്കറുടെ ചോദ്യത്തിനു മറുപടിയായി സച്ചിന്‍ വെളിപ്പെടുത്തുകയായിരുന്നു.

ഈ വിക്കറ്റ് ഒരു സെവന്‍ ഡേ വിക്കറ്റാണെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു പിച്ചിനെക്കുറിച്ച് സച്ചിന്റെ ആദ്യത്തെ വിലയിരുത്തല്‍. ഞാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വോണ്‍ ഈ പിച്ചില്‍ ബോള്‍ വളരെ നന്നായി ടേണ്‍ ചെയ്യിക്കുകയും അതുപോല തന്നെ ബൗണ്‍സ് ചെയ്യിക്കുകയും ചെയ്യും. വോണി ആദ്യമായി ഒരു ഫ്‌ളിപ്പറുമായി എന്നെ ആക്രമിക്കുമെന്നാണ് തോന്നുന്നത്.

അദ്ദേഹത്തിനെതിരേ കളിക്കാനുള്ള രഹസ്യം നമ്മുടെ മനസ്സിനെ കഴിയുന്നത്രയും ഓപ്പണാക്കി വയ്ക്കുകയെന്നതാണ്. മനസ് ശൂന്യമായിരിക്കണം, ഒപ്പം വോണിന്റെ കൈകളിലേക്കു ശ്രദ്ധിക്കുകയും ചെയ്യണമെന്നും സച്ചിന്‍ വ്യക്തമാക്കി.

SHANE WARNE

വോണ്‍ എല്ലായ്‌പ്പോഴും എന്തെങ്കിലും ട്രിക്കുകളുമായിട്ടായിരിക്കും നമ്മളെ സമീപിക്കുന്നത്. മല്‍സരത്തിനു മുമ്പും കളിക്കിടെയുമെല്ലാം മൈന്‍ഡ് ഗെയിം കളിക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. ഞാന്‍ എന്റേതായ ഒരു സോണില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നയാളാണ്. വോണി എന്താണ് ചെയ്യുന്നതെന്നു ഞാന്‍ ഒരുപാട് ചിന്തിച്ച് തല പുകയ്ക്കാറില്ല. നമുക്കെല്ലാം കരുത്തും വീക്ക്‌നെസുകളുമുണ്ടാവും. കരുത്തില്‍ വിശ്വാസമര്‍പ്പിക്കണമെന്നും സച്ചിന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

വോണ്‍ റൗണ്ട് ദി വിക്കറ്റാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ ഞാന്‍ ലെഗ് സ്റ്റംപിന് രണ്ടിഞ്ച് സമീപത്തായിട്ടായിരിക്കും ക്രീസില്‍ നിലയുറപ്പിക്കുക. എന്റെ ഇടംകാല്‍ നേര്‍ ദിശയില്‍ മുന്നോട്ടു വരത്തക്ക രീതിയിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. ലെഗ് സ്റ്റംപ് പൂര്‍ണമായി കവര്‍ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കില്‍ വോണിന്റെ ബോള്‍ ടേണ്‍ ചെയ്ത് അതു വഴി അകത്തേക്കു വന്നേക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 25, 2023, 22:48 [IST]
Other articles published on Jun 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+