Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുണ്ടെങ്കില്‍ രോഹിത് വിക്കറ്റ് 'വലിച്ചെറിയും'! ഇല്ലെങ്കില്‍ ഹീറോ, ഇതാ തെളിവ്

ഇന്ത്യന്‍ ബാറ്റിങിലെ രണ്ടും നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്നവരാണ് ഇതിഹാസ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. രണ്ടു പേരുമില്ലാത്ത ഒരു ടീം ഇന്ത്യയെക്കുറിച്ച് ചിന്തിക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് അസാധ്യമാണെന്നു തന്നെ പറയേണ്ടി വരും. അത്ര മാത്രം വലിയ സ്വാധീനമാണ് ബാറ്റിങില്‍ ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായതിനു ശേഷം കോലി ടീമിലുള്ളപ്പോള്‍ രോഹിത് അത്ര നന്നായി പെര്‍ഫോം ചെയ്തിട്ടില്ലെന്നു കാണാം. കോലി പുറത്തിരുന്ന മല്‍സരങ്ങളില്‍ ഹിറ്റ്മാന്‍ കസറുകയും ചെയ്തിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു. കോലിയില്ലെങ്കില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാന്‍ രോഹിത് ശ്രമിച്ചിട്ടുണ്ടെന്നും ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഇതു ശരിവയ്ക്കുന്നത്.

ROHIT SHARMA- VIRAT KOHLI

കോലി ടീമിലുള്ളപ്പോഴും ഇല്ലാതിരുന്നപ്പോഴുമുള്ള രോഹിത്തിന്റെ ബാറ്റിങ് ശരാശരികള്‍ താരതമ്യം ചെയ്താല്‍ അതില്‍ വലിയ രീതിയിലുള്ള വ്യത്യാസം നമുക്കു കാണാം. കോലി ടീമിന്റെ ഭാഗമായിട്ടുള്ള ഏകദിന മല്‍സരങ്ങളില്‍ രോഹിത്തിന്റെ ഏകദിന ശരാശരി 49.53 ആണ്. പക്ഷെ കോലി ടീമിനു പുറത്താണെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹം വേറെ ലെവലാണെന്നു കാണാം. 77.37 എന്ന അതിശയിപ്പിക്കുന്ന ശരാശരിയാണ് കോലിയില്ലാത്ത ഏകദിനങ്ങളില്‍ ഹിറ്റ്മാനുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നാല്‍ അവിടെയും ശരാശരിയുടെ കാര്യത്തില്‍ നമുക്കു അന്തരം കാണാം. നായകനായതിനു ശേഷം കോലി തനിക്കൊപ്പം കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ശരാശരി 40.58 ആണ്. പക്ഷെ കോലിയില്ലെങ്കില്‍ ടെസ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 44.44 എന്ന ശരാശരി റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിനുണ്ട്.

ടി20 ഫേര്‍മാറ്റിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അവിടെയും കോലിയില്ലാത്ത രോഹിത്താണ് കൂടുതല്‍ കേമന്‍. കോലിയുള്ള ടി20 മല്‍സരങ്ങളില്‍ രോഹിത്തിന്റെ ടി20 ശരാശരി 32.50 ആണ്. പക്ഷെ കോലി ടീമില്‍ ഇല്ലാത്തപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇന്നിങ്‌സുകള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 35.33 ശരാശരിയാണ് കോലിയില്ലെങ്കില്‍ ഹിറ്റ്മാനുള്ളത്.

ഇനി സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങള്‍ക്കെതിരായ ബാറ്റിങ് പ്രകടനം നോക്കിയാലും അവിടെയും കോലിയില്ലാത്ത രോഹിത്താണ് ഏറ്റവും ബെസ്റ്റ്. കോലിയുണ്ടെങ്കില്‍ ഏകദിനത്തില്‍ 42.42 ശരാശരിയാണ് അദ്ദേഹത്തിനെങ്കില്‍ ഇല്ലെങ്കില്‍ ഇതു 42.85 ആണ്.

ടെസ്റ്റിലാണ് കാര്യമായ വ്യത്യാസം നമുക്കു എടുത്തു കാണിക്കാന്‍ സാധിക്കുക. കോലിയുള്ളപ്പോള്‍ രോഹിത്തിന്റെ ശരാശരി 32.72ഉം ഇല്ലാത്തപ്പോള്‍ 44.44ഉം ആണ്. ടി20യിലെ പ്രകടനമെടുത്താല്‍ കോലിയുണ്ടെങ്കില്‍ 32.62ഉം ഇല്ലെങ്കില്‍ 38.11 ശരാശരിയും അദ്ദേഹത്തിനുണ്ട്.

ROHIT SHARMA

അതേസമയം, കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ് രോഹിത്തും കോലിയും. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടമുയര്‍ത്തിയ ശേഷം ഇരുവരും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് രോഹിത്തും കോലിയും ടി20 കരിയറിനു തിരശീലയിട്ടത്.

അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ട്രോഫിയുമാണ് ഇനി രണ്ടു പേരുടെയും പ്രധാന ലക്ഷ്യങ്ങള്‍. ഈ കിരീടങ്ങള്‍ കൂടി നേടി രാജകീയമായി തന്നെ കരിയര്‍ അവസാനിപ്പിക്കാമെന്ന സ്വപ്‌നമണ് രോ-കോയ്ക്ക് (രോഹിത്- കോലി) ഇപ്പോഴുള്ളത്.

Story first published: Monday, August 19, 2024, 14:25 [IST]
Other articles published on Aug 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+