Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുറിയില്‍ തനിച്ചിരുന്നു, രാത്രിയില്‍ രോഹിത്തിന്റെ അപ്രതീക്ഷിത കോള്‍! മനസ്സ് തുറന്ന സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ചും യുവതാരങ്ങള്‍ക്കു അദ്ദേഹം എല്ലായ്‌പ്പോഴും നല്‍കാറുള്ള പിന്തുണയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരുന്നു. ദേശീയ ടീമിലേക്കു വരുന്ന പുതിയ കളിക്കാരുടെയെല്ലാം സമ്മര്‍ദ്ദം മാറ്റിയെടുക്കാനും അവരെ കൂളാക്കി നിര്‍ത്താനും രോഹിത്തിന് പ്രത്യേക മിടുക്കുണ്ടെന്നും ഇതു തനിക്കും ഒരിക്കല്‍ അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമായിരുന്നു സഞ്ജു തുറന്നു പറഞ്ഞത്.

രോഹിത്തിനു കീഴില്‍ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞ അദ്ദേഹം ഇനി ടെസ്റ്റിലും ഇതാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായപ്പോള്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പ് വിന്നിങ് താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായിരുന്നു.

SANJU SAMSON - ROHIT SHARMA

വീണ്ടും ദേശീയ ടീമിലേക്ക്

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2022ലായിരുന്നു ഇന്ത്യന്‍ ടീമിലേക്കു സഞ്ജു സാംസണ്‍ തിരിച്ചുവിളിക്കപ്പെട്ടത്. ഈ സമയത്തു ടീമിനെ നയിച്ചത് വിരാട് കോലിയുമായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടീമില്‍ താന്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ രക്ഷിച്ചത് രോഹിത് ശര്‍മയായിരുന്നെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്.

അഞ്ചു വര്‍ഷത്തെ ഗ്യാപ്പ് കഴിഞ്ഞ് വീണ്ടും ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോള്‍ മറ്റൊരു അരങ്ങേറ്റ മല്‍സരം പോലെയാണ് എനിക്കു അനുഭവപ്പെട്ടത്. അപ്പോഴത്തെ ഇന്ത്യന്‍ ടീമിനകത്തെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്നു എനിക്കറിയില്ലായിരുന്നു. ടീമിലെത്തിയപ്പോള്‍ എന്നോടു ഇങ്ങോട്ടു വന്നു സംസാരിച്ച ആദ്യത്തെയോ, രണ്ടാമത്തെ വ്യക്തി രോഹിത് ഭായ് ആയിരിക്കും.

സഞ്ജൂ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഐപിഎല്ലില്‍ നീ നന്നായി കളിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരേ ഒരുപാട് സിക്‌സറുകളൊക്കെ നീ നേടാറുണ്ട്. തുടങ്ങി പല കാര്യങ്ങളും അദ്ദേഹം പറഞ്ഞുവെന്നും വലിയ പിന്തുണയാണ് രോഹിത്തില്‍ നിന്നും ലഭിക്കാറുള്ളതെന്നും സഞ്ജു വെളിപ്പെടുത്തി.

രാത്രിയിലെ ഫോണ്‍ കോള്‍

ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡിലെത്തിയപ്പോള്‍ എന്തു ചെയ്യണമെന്നും രാത്രിയില്‍ എന്തു കഴിക്കുമെല്ലാം ചിന്തിച്ച് ഞാന്‍ ഹോട്ടല്‍ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ രോഹിത് ഭായിയുടെ സര്‍പ്രൈസ് ഫോണ്‍ കോള്‍ വന്നു. സഞ്ജൂ, വാ നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോവാമെന്നായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

ആ കോള്‍ ശരിക്കുമൊരു സര്‍പ്രൈസായിരുന്നു. ശരി നമുക്കു പോവാമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. എന്റെ പ്രായത്തിലുള്ള ടീമിലെ യുവതാരങ്ങളെല്ലാം രോഹിത് ഭായിയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം സീനിയറായ താരം.

ടീമിലെ യുവതാരങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് രോഹിത്. അന്നു അദ്ദേഹത്തിന്റെ ആ ക്ഷണം ടീമിനൊപ്പം തനിക്കു കാര്യങ്ങള്‍ വളരെ എളുപ്പമാക്കി മാറ്റിയതായും സഞ്ജു സാംസണ്‍ തുറന്നുപറയുന്നു.

SANJU SAMSON - ROHIT SHARMA

ക്യാപ്റ്റനു വേണ്ട പ്രധാനപ്പെട്ട ഗുണം

സ്വന്തം ടീമിലെ കളിക്കാരെ നന്നായി മനസ്സിലാക്കാനുള്ള കഴിവാണ് ഒരു ക്യാപ്റ്റനു വേണ്ട ഏറ്റവും വലിയ ഗുണമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു പറയുന്നത്. അതിനേക്കാള്‍ മുമ്പ് നിങ്ങള്‍ക്കു സ്വയം മനസ്സിലാക്കാന്‍ സാധിക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും സ്വയം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 മുതല്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. 2022ല്‍ ടീമിനെ റണ്ണറപ്പാക്കാനും അദ്ദേഹത്തിനായിരുന്നു. 2008ലെ പ്രഥമ സീസണില്‍ കിരീടം ചൂടിയ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്.

Story first published: Wednesday, September 11, 2024, 10:10 [IST]
Other articles published on Sep 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+