For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന്റെ കരിയര്‍ തകര്‍ത്തത് രോഹിത്! കൂടെ നിന്ന് പണികൊടുത്തു; പ്രതിസന്ധിയില്‍ കൈവിട്ടു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ പ്രതീക്ഷ നല്‍കിയ ഓപ്പണറാണ് ശിഖര്‍ ധവാന്‍. ജേഴ്‌സിയുടെ കൈ തെറുത്ത് വെച്ച് മീശ പിരിച്ച് ഗ്രൗണ്ടില്‍ എതിരാളികളെ വേട്ടയാടുന്ന ധവാന് ക്രിക്കറ്റ് ആരാധകര്‍ ഗബ്ബാര്‍ എന്ന വിശേഷണമാണ് ചാര്‍ത്തിക്കൊടുത്തത്. ഏറെക്കാലം ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ധവാന്‍ ആരാധക മനസില്‍ സ്ഥാനം നേടിയ താരങ്ങളിലൊരാളായിരുന്നു. ഭയമില്ലാത്ത ബാറ്റ്‌സ്മാനായ അദ്ദേഹം രോഹിത് ശര്‍മക്കൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളും സൃഷ്ടിച്ചു.

ഐസിസി ട്രോഫികളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു ധവാന്‍. ഇന്ത്യക്കൊപ്പം വലിയൊരു വിടവാങ്ങല്‍ അര്‍ഹിച്ചിരുന്ന ധവാന്‍ ഇപ്പോള്‍ ഒരു മത്സരത്തിന് കാത്തുനില്‍ക്കാതെ വിടപറയല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മോശമല്ലാത്ത റെക്കോഡുകള്‍ മൂന്ന് ഫോര്‍മാറ്റിലും സൃഷ്ടിച്ചാണ് ധവാന്റെ പടിയിറക്കം. അടുത്ത സീസണിലെ ഐപിഎല്ലില്‍ ധവാന് അവസരം ലഭിക്കാനും സാധ്യത കുറവാണ്. പരിക്ക് സമീപകാലത്തായി ധവാനെ വേട്ടയാടുകയാണ്.

എംഎസ് ധോണിക്ക് കീഴില്‍ വളര്‍ന്ന ധവാന്‍ വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴും ടീമിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം ധവാനെ കാര്യമായി പിന്തുണച്ചില്ലെന്നതാണ് വസ്തുത. ധവാനെ തഴഞ്ഞ് ശുബ്മാന്‍ ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് രോഹിത് ശ്രമിച്ചത്. ഇന്ത്യന്‍ ടീമിന്റെ മികച്ച ഭാവിക്കുവേണ്ടിയാണ് രോഹിത് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറയാം. എന്നാല്‍ ധവാന് അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു.

പക്ഷെ ധവാനെ രോഹിത് ശര്‍മ പിന്തുണച്ചില്ലെന്നതാണ് വസ്തുത. ഓപ്പണിങ്ങില്‍ ഇരുവരും ഒരുമിച്ച് മിന്നിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ രോഹിത് ധവാനെ കൈവിട്ടു. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് ധവാനെ മാറ്റിനിര്‍ത്തിയത്. ടി20 ടീമില്‍ നിന്ന് ധവാനെ മാറ്റിനിര്‍ത്തിയതിന്റെ യുക്തി മനസിലാക്കാം. എന്നാല്‍ ഏകദിന, ടെസ്റ്റ് ടീമില്‍ ധവാന്‍ അല്‍പ്പം കൂടി അവസരം അര്‍ഹിച്ചിരുന്നു. ഇടക്ക് പരിക്കേറ്റ് ധവാന് മാറി നില്‍ക്കേണ്ടി വന്നു.

shikhar dhawan

പിന്നീട് തിരിച്ചുവരവ് അവസരം നല്‍കാതെ ധവാനെ ഒതുക്കിയത് നായകന്‍ രോഹിത് ശര്‍മയാണെന്ന് പറയാം. ധവാനെ തഴഞ്ഞതിനെ ന്യായീകരിച്ചാണ് വാര്‍ത്താ സമ്മേളനത്തിലടക്കം അദ്ദേഹം കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ ധവാന്‍ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ അവസരവും നിഷേധിച്ചു. ഇതില്‍ തന്റെ അതൃപ്തി ധവാന്‍ തന്നെ തുറന്ന് പറഞ്ഞതാണ്. റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.

ഇന്ത്യയുടെ നായകസ്ഥാനടക്കമിരുന്നിട്ടുള്ള ധവാന് അര്‍ഹിച്ച യാത്രയയപ്പിനുള്ള അവസരമായി ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം നല്‍കാമായിരുന്നു. എന്നാല്‍ ധവാനെ പിന്തുണക്കുന്ന നിലപാട് നായകന്‍ രോഹിത് ശര്‍മയെടുത്തില്ല. ഇതോടെ വിടവാങ്ങല്‍ മത്സരത്തിന് പോലും കാത്തുനില്‍ക്കാതെ ധവാന് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. ധവാന്‍ മികച്ചൊരു യാത്രയയപ്പ് അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ ഇതിനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കാത്തതിന് പിന്നില്‍ രോഹിത്തിന്റെ പങ്ക് വലുതാണ്.

രോഹിത് ശര്‍മയുമായി അടുത്ത സൗഹൃദമുള്ള താരമായിരുന്നു ധവാന്‍. എന്നിട്ടും പ്രതിസന്ധിയില്‍ രോഹിത് തള്ളിപ്പറഞ്ഞുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 2010ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ധവാന്‍ 38ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നിലവിലെ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍.

ഇന്ത്യക്കായി 34 ടെസ്റ്റില്‍ നിന്ന് 40ന് മുകളില്‍ ശരാശരിയില്‍ 2315 റണ്‍സും 167 ഏകദിനത്തില്‍ നിന്ന് 6793 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 68 ടി20യില്‍ നിന്നായി 1759 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്. ഐപിഎല്ലിലും ഗംഭീര റെക്കോഡുള്ള ധവാന്‍ ക്രിക്കറ്റ് കരിയറിനോട് ഇങ്ങനെ വിട പറയുന്നു എന്നത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമാണ്.

Story first published: Saturday, August 24, 2024, 12:44 [IST]
Other articles published on Aug 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+