Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ ആസ്തിയിലും മോശമല്ല, സമ്പാദ്യം കോടികള്‍! ഞെട്ടിക്കുന്ന കാര്‍ കളക്ഷന്‍, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ഗൗതം ഗംഭീര്‍ കാലമാണ്. ടീം ഇന്ത്യയെ വലിയ ഉയരങ്ങളിലേക്കു എത്തിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തെ ബിസിസിഐ ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയാവുകയും രണ്ടു ഫൈനലുകളിലും ടോപ്‌സ്‌കോററാവുകയും ചെയ്തിട്ടുള്ളയാളാണ് ഗംഭീര്‍. ഇനി പരിശീലകന്റെ കുപ്പായത്തിലും അദ്ദേഹം ഈ മാജിക്ക് ആവര്‍ത്തിച്ചാല്‍ ലോകകപ്പുള്‍പ്പെടെ പല വലിയ നേട്ടങ്ങളും ഇന്ത്യയെ തേടിയെത്തിയേക്കും.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം പല റോളുകളിലും പയറ്റിത്തെളിഞ്ഞ ശേഷമാണ് കോച്ചിന്റെ കുപ്പായം ഗംഭീര്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. കമന്റേറ്റര്‍, എംപി, ഐപിഎല്‍ ടീമുകളുടെ ഉപദേശകന്‍ എന്നീ റോളുകളിലെല്ലാം അദ്ദേഹത്തെ നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. ഇനി പരിശീലകന്റെ റോളിലും ഗംഭീര്‍ വിജയമാവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ നേട്ടം തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും.

GAUTAM GAMBHIR

ഗംഭീറിന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്കു വന്നാല്‍ വളരെ ധനികനായ, ഒപ്പം കാറുകളോടു ഭ്രമവുമുള്ള വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചും കാര്‍ കളക്ഷനെക്കുറിച്ചുമെല്ലാം അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള ഗംഭീര്‍ 10,000ത്തിനു മുകളില്‍ റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. 2003 മുതല്‍ 16 വരെ നീണ്ട കരിയറില്‍ 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 251 ടി20കളുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

ഇപ്പോള്‍ ദേശീയ ടീമിന്റെ കോച്ചായി മാറിയ ഗംഭീര്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. 2027 ഡിസംബറിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. അതിനിടെ രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയും ടീം കളിക്കുകയും ചെയ്യും. കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ പ്രതിവര്‍ഷ ശമ്പളം എത്രയാണെന്നു പുറത്തുവിട്ടിട്ടില്ല. മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രതിവര്‍ഷ ശമ്പളം 12 കോടി രൂപയായിരുന്നു. ഇതിനേക്കാള്‍ കൂടുതല്‍ ഗംഭീറിനു ബിസിസിഐ നല്‍കിയേക്കുമെന്നാണ് വിവരം.

ഗംഭീറിന്റെ ആസ്തിയിലേക്കു വന്നാല്‍ ഈ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം അത് ഏകദേശം 265 കോടിയോളം രൂപയാണ്. ക്രിക്കറ്റില്‍ നിന്നു മാത്രമല്ല ബ്രാന്‍ഡുകളുമായുള്ള കരാറുകള്‍, ബിസിനസ് സംരഭങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങള്‍.

GAUTAM GAMBHIR

എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ട്, കൊടാക്ക് മഹീന്ദ്ര ഗ്രൂപ്പ്, ഐസിസിഐ പ്രുഡെന്‍ഷ്യല്‍ ഫണ്ടുകള്‍ എന്നിവയിലും ഗംഭീറിനു നിക്ഷേപമുണ്ട്. എംആര്‍എഫ്, റീബോക്ക്, ക്രിക്ക്‌പ്ലേ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുമായി ഗംഭീറിന് ഇപ്പോള്‍ കരാറുണ്ട്. കൂടാതെ റെഡ്ക്ലിഫ് ലാബ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് അദ്ദേഹം. ഹോട്ടല്‍ ബിസിനസ് രംഗത്തും ഗംഭീറിന്റെ സാന്നിധ്യമുണ്ട്.

ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ 15 കോടിയോളം വിലയുള്ള ആഡംബര വീട്ടിലാണ് ഭാര്യക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഗംഭീറിന്റെ താമസം. ഡല്‍ഹിയിലെ വീട് കൂടാതെ നോയ്ഡ, മല്‍കാപൂര്‍ എന്നീവിടങ്ങളിലും ഗംഭീറിനു സ്വത്തുക്കളുണ്ട്.

വലിയ കാര്‍ കളക്ഷനുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ നിരയില്‍ അദ്ദേഹത്തെയും നമുക്കു ഉള്‍പ്പെടുത്താം. നിരവധി ആഡംബര കാറുകള്‍ ഗംഭീറിന്റെ കൈവശമുണ്ട്. ഔഡി ക്യു ഫൈവ്, ബിഎംഡബ്ല്യു 530 തുടങ്ങിയ വാഹനങ്ങള്‍ അദ്ദേഹതിനു സ്വന്തമായുണ്ട്. കൂടാതെ ഗംഭീറിന്റെ ഗരാജില്‍ മാരുതി സുസുക്കി എഎസ്എക്‌സ് 4, ടൊയോട്ട കൊറോള, മഹീന്ദ്ര ബൊലേറോ സ്റ്റിംഗര്‍ എന്നിവയും കാണാം.

Story first published: Wednesday, July 10, 2024, 14:13 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+