Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു 111 & 107, ജുറേല്‍ 80 & 68; മുഴുവന്‍ ക്രെഡിറ്റും റോയല്‍സിന്!! കാരണമറിയാം

ടീം ഇന്ത്യക്കു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ കസറുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും മറ്റൊരു വിക്കറ്റ് കീപ്പറും യുവതാരവുമായ ധ്രുവ് ജുറേലും. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടി20 പരമ്പരയിലാണ് സഞ്ജു മിന്നിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയല്‍ ഇന്ത്യന്‍ എ ടീമിനായി റെഡ് ബോള്‍ ഫോര്‍മാറ്റിലാണ് ജുറേല്‍ കൈയടി നേടിയത്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ 107 റണ്‍സോടെയാണ് സഞ്ജു കത്തിക്കയറിയത്. ടി20യില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേട്ടം കൂടിയാണിത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ എ ടീമിനെതിരായ രണ്ടാത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റിലാണ് ജുറേല്‍ കസറിയത്. മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി നേരിടേണ്ടി വന്നെങ്കിലും രണ്ടിന്നിങ്‌സിലും ഫിഫ്റ്റികളോടെ താരം കൈയടി നേടി. 80, 68 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതോടെ പെര്‍ത്തില്‍ 22ന് തുടങ്ങുന്ന ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റിലേക്കും ജുറേല്‍ അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

സഞ്ജുവും ജുറേലും ഈ തരത്തില്‍ ശ്രദ്ധേയായ പ്രകടനങ്ങളുമായി മുന്നേറുമ്പോള്‍ ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് ഇരുവരുടെയും ഐപിഎല്‍ ഫ്രാഞ്ചൈസി കൂടിയായ രാജസ്ഥാന്‍ റോയല്‍സാണ്. അവരുടെ വ്യക്തമായ പ്ലാനിങും ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറുമായ സുബിന്‍ ബറൂച്ചയുടെ നിര്‍ദേശങ്ങളുമാണ് ഇരുവരുടെയും വിജയരഹസ്യം. ഇതേക്കുറിച്ച് വിശദമായി തന്നെ നമുക്കു അറിയാം.

SANJU SAMSON

റോയല്‍സിലെ പരിശീലനം

വിദേശ പര്യടനത്തിനായി യാത്ര തിരിക്കുന്നതിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ പൂനെയില്‍ സ്ഥിതി ചെയ്യുന്ന ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ സഞ്ജു സാംസണും ധ്രുവ് ജുറേലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇവിടൈ വ്യത്യസ്ത സാഹചര്യങ്ങളില്‍ പല തരത്തിലുള്ള പരിശീലനങ്ങളില്‍ ഇരുവരും ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതാണ് സഞ്ജുവിനെയും ജുറേലിനെയും അവിസ്മരണീയ ഫോമില്‍ കളിക്കാന്‍ ഇപ്പോള്‍ സഹായിച്ചിരിക്കുന്നത്.

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ജുറേല്‍ നേരെ ഇവിടേക്കാണ് വന്നത്. പരമ്പരയില്‍ അവനെ ഒരു മല്‍സരം പോലും കളിപ്പിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനു മുമ്പ് വ്യത്യസ്ത രീതിയിലുള്ള പരിശീലന രീതികളില്‍ ജുറേല്‍ പങ്കാളിയാവുകയും ചെയ്തതായി റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ സുബി ബറൂച്ച ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ഐപിഎല്ലിനു ശേഷം ജുറേല്‍ വ്യത്യസ്ത രീതിയിലുള്ള പിച്ചുകളില്‍ പരിശീലനം നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ പച്ചപ്പുള്ള പിച്ചില്‍ കളിക്കാന്‍ ഇവിടെ ആ തരത്തിലുള്ള കൃത്രിമ പിച്ച് താരത്തിനായി തയ്യാറാക്കുകയാണ് റോയല്‍സ് ചെയ്തത്. ഇതാണ് ഇപ്പോള്‍ ഓസ്‌ട്രേലിയില്‍ നടന്ന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ ജുറേലിനെ സഹായിച്ചത്.

DHRUV JUREL

സഞ്ജുവിന്റെ തയ്യാറെടുപ്പ്

ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിനും ഈ തരത്തിലുള്ള പിന്തുണയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം നല്‍കിയത്. സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ദുബായില്‍ സഞ്ജു പരിശീലനം നടത്തിയിരുന്നു. ഐസിസി അക്കാദമിയിലായിരുന്നു രണ്ടു ദിവസത്തെ പരിശീലനം.

അദ്ദേഹത്തെ സഹായിക്കാന്‍ സുബി ബറൂച്ചയെയും ചില ബൗളര്‍മാരെയും രാജസ്ഥാന്‍ റോയല്‍സ് അവിടേക്കു അയക്കുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയിലേതിനു സമാനമായ എക്‌സ്ട്രാ ബൗണ്‍സുള്ള പിച്ചുകളിലായിരുന്നു ഇവിടെ സഞ്ജുവിന്റെ പരിശീലനം.

കളിക്കാരുടെ വികസനത്തിനും അവരോടുള്ള പ്രതിബദ്ധതയിലും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനെ പ്രശംസിച്ചിരിക്കുകയാണ് ബറൂച്ച. തങ്ങളുടെ താരങ്ങളില്‍ വളരെയധികം നിക്ഷേപം നടത്തുന്നവരാണ് ആര്‍ആര്‍. അവരുടെ വളര്‍ച്ചയ്ക്കായി ഫ്രാഞ്ചൈസി മുടക്കുന്ന വലിയ തുക അതിശയിപ്പിക്കുന്നതാണെന്നും ബറൂച്ച വ്യക്തമാക്കി.

ഐപിഎല്ലിനു വേണ്ടി മാത്രം കളിക്കാരെ തയ്യാറാക്കി നിര്‍ത്തുകയെന്നതല്ല റോയല്‍സിന്റെ പദ്ധതി. മറിച്ച് താരങ്ങള്‍ക്കു അന്താരാഷ്ട്ര മല്‍സരങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിക്കുകയെന്ന വലിയ ദൗത്യമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്ന്. സഞ്ജു, ജുറേല്‍ എന്നിവരുടെ മാത്രമല്ല യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് തുടങ്ങിയവരുടെയെല്ലാം വളര്‍ച്ചയും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.

Story first published: Sunday, November 10, 2024, 13:53 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+