കോലി പേസര്‍മാരുടെ ക്യാപ്റ്റന്‍, ധോണിയേക്കാള്‍ മുന്നില്‍! ഷമിയും ഉമേഷും കസറി

ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബൗളര്‍മാരില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന, അവര്‍ക്കു കൂടുതങ്ങള്‍ നല്‍കുന്ന ക്യാപ്റ്റനെന്നാണ് നിലവിലെ നായകന്‍ വിരാട് കോലി വിലയിരുത്തപ്പെടുന്നത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇക്കാര്യത്തില്‍ കോലിയില്‍ നിന്നും വ്യത്യസ്തനായിരുന്നു. സ്പിന്‍ ബൗളിങായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. പരമ്പരാഗതമായി ഇന്ത്യന്‍ ക്രിക്കറ്റ് പിന്തുടര്‍ന്നു പോരുന്ന സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയുള്ള ആക്രമണം തന്നെയായിരുന്നു ടെസ്റ്റില്‍ ധോണിയും പരീക്ഷിച്ചിരുന്നത്.
പക്ഷെ കോലിയുടെ വരവോടെ ഈ വിജയഫോര്‍മുലയില്‍ മാറ്റം വന്നു. സ്പിന്നര്‍മാരുടെ സ്ഥാനം പേസര്‍മാര്‍ ഏറ്റെടുത്തു.
നാട്ടിലും വിദേശത്തുമെല്ലാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ ഇപ്പോള്‍ നിര്‍ണാക പങ്കുവഹിക്കുന്നത് പേസര്‍മാരാണ്. വിദേശത്ത് ഇന്ത്യയുടെ അവിസ്മരണീയ വിജയങ്ങള്‍ക്കു പിന്നിലും കോലിയുടെ ഈ തന്ത്രം തന്നെയാണ് നിര്‍ണായകമായി മാറുന്നത്. നിരവധി പുതിയ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ധോണി, കോലി എന്നിവര്‍ക്കു കീഴില്‍ ടെസ്റ്റില്‍ കളിച്ചിട്ടുള്ള പേസര്‍മാരുടെ പ്രകടനം നമുക്കൊന്നു താരതമ്യം ചെയ്യാം.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ ധോണിക്കും കോലിക്കും കീഴില്‍ ഒരുപാട് ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ടു പേരുടെ ക്യാപ്റ്റന്‍സിയിലും 50ലേറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഇഷാന്ത്. ധോണിക്കു കീഴില്‍ 85 ഇന്നിങ്‌സുകളില്‍ നിന്നും 38.5 ശരാശരിയില്‍ 68.1 സ്‌ട്രൈക്ക് റേറ്റില്‍ 149 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അഞ്ച് തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഇഷാന്തിന്റെ മികച്ച പ്രകടനം 74 റണ്‍സിന് ഏഴു വിക്കറ്റുകളെടുത്തതാണ്.
എന്നാല്‍ കോലിക്കു കീഴില്‍ 74 ഇന്നിങ്‌സുകളിലാണ് ഇഷാന്ത് ഇതുവരെ ബൗള്‍ ചെയ്തത്. 24.2 ശരാശരിയില്‍, 52.1 സ്‌ട്രൈക്ക് റേറ്റോടെ അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 116 വിക്കറ്റുകള്‍ അദ്ദേഹം നേടി. 22 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഉമേഷ് യാദവ്
ധോണിക്കു കീഴില്‍ വെറും 20 ഇന്നിങ്‌സുകളില്‍ മാത്രമേ ഉമഷ് യാദവ് കളിച്ചിട്ടുള്ളൂ. 33.5 ശരാശരിയില്‍ 48 സ്‌ട്രൈക്ക് റേറ്റോടെ 42 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 93 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ് ഉമേഷിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. ഒരു തവണയാണ് പേസര്‍ക്കു അഞ്ചു വിക്കറ്റ് നേട്ടം കൊയ്യാനായത്.
എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 74 ഇന്നിങ്‌സുകള്‍ ഉമേഷ് കളിച്ചുകഴിഞ്ഞു. 106 വിക്കറ്റുകളും പേസര്‍ വീഴ്ത്തി. 29.4 എന്ന മികച്ച ശരാശരിയും 52.9 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണിത്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഉമേഷിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം 88 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ്.

മുഹമ്മദ് ഷമി
ധോണി, കോലി എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച മറ്റൊരു പേസറാണ് മുഹമ്മദ് ഷമി. ധോണിക്കു കീഴില്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 41 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തി. ശരാശരി 37.9ഉം സ്‌ട്രൈക്ക് റേറ്റ് 60ഉമാണ്. ഒരു തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. 47 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
എന്നാല്‍ കോലിയുടെ ടെസ്റ്റ് സംഘത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഷമി. ഇതുവരെ 74 ഇന്നിങ്‌സുകളില്‍ നിന്നും 139 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 24.5 ശരാശരിയില്‍, 46.9 സ്‌ട്രൈക്ക് റേറ്റിലാണിത്. നാലു തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ഷമിയുടെ മികച്ച പ്രകടനം 56 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications