Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ആകെ ആസ്തിയെത്ര? ശമ്പളം, പ്രതിവര്‍ഷ വരുമാനം- കണക്കുകള്‍ ഞെട്ടിക്കും

ലോക ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഇതിനകം നിരവധി തവണ അവിസ്മരണീയ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിക്കഴിഞ്ഞു. ഇനിയുമൊരുപാട് വരാനിരിക്കുകയും ചെയ്യുന്നു.

കോലിയുടെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ അതു ഒരിക്കലും വലിയ താഴ്ചയിലേക്കു വീണിട്ടില്ലെന്നു കാണാം. ചെറിയ വ്യതിയാനങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫിലുള്ളൂവെന്നത് പ്രകടനത്തിലെ സ്ഥിരതയാണ് അടിവരയിടുന്നത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവുമധികം വരുമാനമുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് കോലി. അദ്ദേഹത്തിന്റെ ആകെ ആസ്തിയും വരുമാനവുമെല്ലാം വിശദമായി അറിയാം.

 വാര്‍ഷിക ശമ്പളം

വാര്‍ഷിക ശമ്പളം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലി ബിസിഐയുടെ എപ്ലസ് കരാറുള്ള മൂന്നു താരങ്ങളിലൊരാള്‍ കൂടിയാണ്. ഈ കരാര്‍ പ്രകാരം ഏഴു കോടി രൂപയാണ് പ്രതിവര്‍ഷം അദ്ദേഹത്തിനു ലഭിക്കുന്നത്. ഓരോ ടെസ്റ്റും ഏകദിനവും ടി20യുമെല്ലാം കളിക്കുമ്പോള്‍ ലഭിക്കുന്ന മാച്ച് ഫീ, കളിയിലെയും പരമ്പരയിലെയും കേമനാവുമ്പോള്‍ ലഭിക്കുന്ന ക്യാഷ് പ്രൈസ് എന്നിവയ്ക്കു പുറമെയാണിത്.

 ഐപിഎല്‍ ശമ്പളം

ഐപിഎല്‍ ശമ്പളം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായ കോലിക്കു ബിസിസിഐ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം ഫ്രാഞ്ചൈസി നല്‍കുന്നുണ്ട്. 17 കോടി രൂപ വീതമാണ് ഓരോ സീസണിലും കോലിക്കു ആര്‍സിബി നല്‍കുന്ന ശമ്പളം. ഐപിഎല്ലില്‍ ഇത്രയും വലിയ ശമ്പളം കൈപ്പറ്റുന്ന മറ്റൊരു ക്രിക്കറ്ററുമില്ല.
ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയായ കോലി നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും അവകാശി കൂടിയാണ്.

 പരസ്യവരുമാനം

പരസ്യവരുമാനം

കളിക്കളത്തിനു പുറത്തും വലിയ ഡിമാന്റുള്ള കായിക താരമാണ് കോലി. പല പ്രമുഖ ബ്രാന്‍ഡുകളുടെയും ഭാഗം കൂടിയായ അദ്ദേഹത്തിനു ഇതു വഴിയും കോടികള്‍ വരുമാനം ലഭിക്കുന്നുണ്ട്. റോണ്‍, വണ്‍8, പ്യൂമ, ഔഡി, എംആര്‍എഫ്, കോള്‍ഗേറ്റ്- പാമൊലിവ്, ടിസ്സോട്ട് എന്നിവയടക്കം പല ബ്രാന്‍ഡുകളുടെയും അംബാസഡര്‍ കൂടിയാണ് കോലി. പ്രതിവര്‍ഷം ഇവയില്‍ നിന്നു മാത്രം അദ്ദേഹത്തിനു 178.77 കോടി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

 വീടും കാര്‍ കലക്ഷനുകളും

വീടും കാര്‍ കലക്ഷനുകളും

മുംബൈയിലെ വെര്‍ളിയിലാണ് ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയോടൊപ്പം കോലി ഇപ്പോള്‍ താമസിക്കുന്നത്. 7000 സ്‌ക്വയര്‍ ഫീറ്റുള്ള അപാര്‍ട്ടമെന്റാണ് ഇവിടെ അദ്ദേഹത്തിനുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 34 കോടിയോളം വരും. ഇതുകൂടാതെ 34 കോടിയുടെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് കൂടി അദ്ദേഹത്തിനു സ്വന്തമായുണ്ട്.
നിരവധി ആഡംബര കാറുകളും ഇന്ത്യന്‍ നായകന്റെ കൈവശമുണ്ട്. ആര്‍8 വി10 പ്ലസ്, ആര്‍8 എല്‍എംഎക്‌സ്, ഔഡി ആര്‍എസ്5, ഔഡി ക്യു8, ലാന്‍ഡ് റോവര്‍ വോഗ്, ബെന്റ്‌ലി ഫ്‌ളൈവയിങ് സ്പര്‍, ബെന്റ്‌ലി കോണ്ടിനെന്റ്ല്‍ ജിടി എന്നിവ കോലിയുടെ പക്കലുള്ള ആഡംബര വാഹനങ്ങളാണ്.

 ആകെ ആസ്തി

ആകെ ആസ്തി

ഇനി കോലിയുടെ ഒരു വര്‍ഷത്തെ ആകെ വരുമാനമെടുക്കുകയാണെങ്കില്‍ അതു ഏകദേശം 130 കോടി രൂപയോളം വരും. ആകെ ആസ്തിയാവട്ടെ ഏകദേശം 980 കോടി രൂപയോളവുമാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനും പ്രശസ്തനുമായ ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ തന്നെയാണ് 32 കാരനായ കോലിയെന്നതില്‍ ഒരു സംശയവുമില്ല.

Story first published: Thursday, July 15, 2021, 13:01 [IST]
Other articles published on Jul 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+