ധോണിയുടെ സിനിമ വാരിയത് 133 കോടി, സച്ചിന്റെ സിനിമയ്ക്ക് വെറും 30 കോടി? ബോക്സ് ഓഫീസ് പ്രവചനം കാണാം!!
ഇന്ത്യൻ ക്രിക്കറ്റിലെ ദൈവമാണ് സച്ചിൻ. അപ്പോൾ ധോണിയോ, ധോണി രണ്ട് ലോകകപ്പുകൾ നേടിത്തന്ന ഒരു ക്യാപ്റ്റൻ മാത്രം. ധോണിയെക്കുറിച്ചുള്ള സിനിമ ബോക്സ് ഓഫീസിൽ 133 കോടി രൂപ വാരി എന്നിരിക്കട്ടെ, എങ്കിൽ സച്ചിന്റെ സിനിമ എത്ര കോടി കളക്ഷനുണ്ടാക്കണം, ഇരുന്നൂറ് കോടി? മുന്നൂറ് കോടി? ഇല്ല, ഇരുന്നൂറും മുന്നൂറും പോയിട്ട് അമ്പത് കോടി വരെ എത്തില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാണാം ഞെട്ടിക്കുന്ന ആ കണക്കുകൾ...

സച്ചിൻ.. സച്ചിൻ..
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമയാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്. പതിറ്റാണ്ടുകളോളം ക്രിക്കറ്റ് ആരാധകര്‍ ഉയർത്തിയ സച്ചിൻ സച്ചിൻ ആരവങ്ങളുമായിട്ടാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്. സംഭവം വൻ ഹിറ്റായിരുന്നു. മേയ് 26ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ എന്ത് പ്രകടനം കാഴ്ചെവക്കും എന്ന് നോക്കാം.

ആദ്യദിവസം ഒരു മൂന്ന് കോടി
കണക്ക് കേട്ട് ഞെട്ടണ്ട. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ആദ്യദിനം 100 കോടി വാരിയെന്ന കണക്കൊന്നും സച്ചിന്റെ സിനിമയുടെ കാര്യത്തിൽ ഓർത്തിട്ട് കാര്യമില്ല. സച്ചിൻ എ ബില്യൺ ഡ്രീംസ് ആദ്യദിവസം കളക്ട് ചെയ്യാൻ സാധ്യതയുള്ളത് രണ്ട് - മൂന്ന് കോടി രൂപയായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് തന്നെ ഒരു മികച്ച തുടക്കമായിരിക്കുമത്രെ.

എന്തുകൊണ്ടാണ് ഇങ്ങനെ
ഡോക്യുമെന്ററി ടൈപ്പ് ചിത്രമായിട്ടാണ് സച്ചിൻ എ ബില്യൺ ഡ്രീംസിനെ ഒരുക്കിയിരിക്കുന്നത്. ഈ ഗണത്തിൽ പെട്ട ചിത്രങ്ങൾക്ക് സാധാരണ ഇത്ര പോലും കളക്ഷൻ കിട്ടാനിടയില്ല. എന്നാൽ സച്ചിന്റെ പോപ്പുലാരിറ്റിയും ഫാൻബേസുമാണ് രണ്ട് - മൂന്ന് കോടി എന്ന കണക്കിൽ എത്താൻ കാരണമെന്ന് ട്രേഡ് അനലിസ്റ്റായ സുമിത് കേദൽ പറയുന്നു.

കണക്കുകൾ ഇങ്ങനെ
ആദ്യത്തെ ദിവസം രണ്ട് - മൂന്ന് കോടി. ആദ്യത്തെ ആഴ്ച 10 - 12 കോടി. ആകപ്പാടെ നോക്കിയാൽ 25 - 30 കോടി. സച്ചിൻ എ ബില്യൺ ഡ്രീംസിന് വിദഗ്ധർ പ്രവചിക്കുന്ന ബോക്സ് ഓഫീസ് കളക്ഷനാണ് ഇത്. 1150 - 1200 സ്ക്രീനുകളിലാണ് ചിത്രം മെയ് 26 വെള്ളിയാഴ്ച റിലീസാകുന്നത്. റംസാനായത് കൊണ്ട് ആളുകൾ ചിത്രം കാണാനെത്തില്ല എന്നതും തിരിച്ചടിയാകാനിടയുണ്ട്.

ധോണി അൺടോൾഡ് സ്റ്റോറി
കഴിഞ്ഞ വർഷം റിലീസായ എം എസ് ധോണിയുടെ ബയോപിക് ആയ എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറിയുടെ ബോക്സ് ഓഫീസ് കളക്ഷൻ 133. 04 കോടി രൂപയായിരുന്നു. സുശാന്ത് രാജ്പുത് ധോണിയായി വേഷമിട്ട ചിത്രം കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇറങ്ങിയത്. പ്രണയവും നാടകീയതയും കലർത്തിയായിരുന്നു ധോണി സിനിമ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications