Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കോടികള്‍, രഞ്ജി ട്രോഫിയിലെ പ്രതിഫലം അറിയാമോ? കണക്കുകള്‍ ഇതാ

ബിസിസി ഐയുടെ പുതിയ വാര്‍ഷിക കരാര്‍ പുറത്തുവന്നപ്പോള്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അഭാവമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളെ കരാറില്‍ നിന്ന് പുറത്താക്കാനുള്ള കാരണം രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം തള്ളിയതാണെന്നതാണ് കൗതുകം. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമിലേക്കെത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചെങ്കിലും ശ്രേയസും ഇഷാനും ഇത് അവഗണിച്ചു.

ബിസിസി ഐ സെക്രട്ടറി ജയ് ഷാ നേരിട്ട് ഇടപെട്ടിട്ടും താരങ്ങള്‍ വഴങ്ങാതിരുന്നതോടെയാണ് കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടത്. നേരത്തെ ഗ്രേഡ് ബിയിലാണ് ഈ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക് 3 കോടി രൂപ പ്രതിവര്‍ഷം പ്രതിഫലമായി ലഭിച്ചിരുന്നു. ഇപ്പോള്‍ കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇത്രയും പണം ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. ഐപിഎല്ലില്‍ കോടികള്‍ ലഭിക്കുന്നതിനാല്‍ ഈ കരാര്‍ റദ്ദാക്കല്‍ ഈ രണ്ട് താരങ്ങളേയും ബാധിച്ചേക്കില്ല.

പണ്ട് സൂപ്പര്‍ താരങ്ങളടക്കം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താല്‍പര്യം കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ പല യുവതാരങ്ങളും രഞ്ജി ട്രോഫി കളിക്കാന്‍ വലിയ താല്‍പര്യം കാട്ടാത്തതിന് കാരണങ്ങളിലൊന്ന് പ്രതിഫലത്തിലെ കുറവാണെന്ന് പറയാം. ഒരു ഐപിഎല്‍ സീസണ്‍ കളിച്ചാല്‍ രണ്ട് മാസംകൊണ്ട് കോടികള്‍ പ്രതിഫലം വാങ്ങാന്‍ താരങ്ങള്‍ക്കാവും. കൂടാതെ പരിമിത ഓവറിലേക്ക് വിളിയെത്താന്‍ ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ മതിയാവും.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള സെലക്ഷനാണ് കൂടുതലും രഞ്ജി ട്രോഫിയിലെ പ്രകടനം പരിഗണിക്കുന്നത്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഫലം വളരെ കുറവാണ്. ഒരു രഞ്ജി ട്രോഫി സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് പരിശോധിക്കാം.

40ലധികം രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച താരങ്ങളെ സീനിയര്‍ താരങ്ങളായി പരിഗണിക്കും. ഇവര്‍ക്ക് ഒരു ദിവസം 60000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 21 മുതല്‍ 40 വരെ മത്സരം കളിച്ച താരങ്ങള്‍ക്ക് ഒരു ദിവസം 40000 രൂപയാണ് പ്രതിഫലം.

sarfaraz khan

2016-2020വരെ നാല് ദിവസം കളിച്ചാല്‍ 1.4 ലക്ഷമായിരുന്നു താരങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം. ഐപിഎല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ രഞ്ജി ട്രോഫിയിലെ പ്രതിഫലം വളരെ കുറവാണ്. ഇന്ത്യക്കായി ടെസ്റ്റ് കളിച്ചാല്‍ 15 ലക്ഷം രൂപ ഒരു ടെസ്റ്റ് മത്സരത്തിന് ലഭിക്കും.

എന്നാല്‍ രഞ്ജി ട്രോഫിയില്‍ നാല് ദിവസം കളിച്ചാലും 3 ലക്ഷം പോലും ലഭിക്കുന്നില്ല. ഈ വ്യത്യാസം താരങ്ങള്‍ക്ക് വലിയ മടുപ്പുണ്ടാക്കുന്നു. ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ഈ വ്യത്യാസമാണ്.

ഇപ്പോള്‍ ഇഷാന്‍, ശ്രേയസ് പ്രശ്‌നം ചര്‍ച്ചയായതോടെ വമ്പനൊരു മാറ്റത്തിന് ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. രഞ്ജി ട്രോഫിയിലെ ഒരു സീസണ്‍ മുഴുവനായി കളിച്ചാല്‍ 75 ലക്ഷം രൂപ പ്രതിഫലം താരങ്ങള്‍ക്ക് നല്‍കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം.

ഇത് വന്നുകഴിഞ്ഞാല്‍ രഞ്ജി ട്രോഫിയില്‍ കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുമെന്നുറപ്പാണ്. നിലവില്‍ താരങ്ങള്‍ രഞ്ജി ട്രോഫിയോട് വിമുഖത കാട്ടാനുള്ള പ്രധാന കാരണം പ്രതിഫലമാണെന്ന് നിസംശയം പറയാം.

ടെസ്റ്റിനോട് യുവതാരങ്ങള്‍ക്ക് താല്‍പര്യം കുറയുന്നുണ്ടെന്നതാണ് വസ്തുത. ഇന്ത്യയുടെ പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റിന് വലിയ താല്‍പര്യം കാട്ടുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ദേശീയ ടീമിലേക്കെത്തുന്ന താരങ്ങളെക്കാള്‍ കൂടുതല്‍ ഐപിഎല്ലിലൂടെ മികവ് കാട്ടി വളരുന്നവരാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പ്രതിഫലത്തില്‍ വര്‍ധനവ് ഉണ്ടായാല്‍ വലിയ മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Thursday, February 29, 2024, 13:01 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+