Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയില്‍ സ്ഥിരം 'വാട്ടര്‍ ബോയ്'!! കളി ഗോവയില്‍ മാത്രം; അര്‍ജുന്റെ ആസ്തിയെത്ര? ഇതാ ഉത്തരം

ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയ താരമാണ് ഔള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍. അച്ഛന്റെ വഴിയെ ക്രിക്കറ്റില്‍ ഹീറോയാവാന്‍ എത്തിയ അദ്ദേഹത്തിനു ഇപ്പോഴും കരിയറില്‍ എങ്ങുമെത്താനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും 25 കാരനായ അര്‍ജുന് മുന്നില്‍ ഇനിയും കരിയര്‍ ബാക്കി നില്‍ക്കുകയാണ്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലേക്കു കുതിക്കാന്‍ അദ്ദേഹത്തിനു ഇനിയും സാധിക്കുകയും ചെയ്യും.

അതിനിടെ കുടുംബ ജീവിതത്തിലേക്കും കടക്കാനുള്ള തയ്യാറെടുപ്പകള്‍ അര്‍ജുന്‍ ആംരംഭിച്ചു കഴിഞ്ഞു. മുംബൈയിലെ ലിയ വ്യവസായ കുടുംബത്തില്‍ നിന്നുള്ള സാനിയാ ചന്ദോക്കുമായുള്ള അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നുള്ള അര്‍ജുന്റെ ശമ്പളത്തെക്കുറിച്ചും ആകെ ആസ്തിയെ കുറിച്ചുമെല്ലാം നമുക്കു പരിശോധിക്കാം.

ARJUN TENDULKAR

അര്‍ജുന്റെ ആസ്തി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റിലാവട്ടെ ഗോവയ്ക്കും വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മുംബൈ ടീമിലെ നെറ്റ് ബൗളറായി തുടങ്ങിയ അദ്ദേഹം പിന്നീട് ടീമിലെ ഒഫീഷ്യല്‍ അംഗവുമായി മാറുന്നതാണ് കണ്ടത്. പക്ഷെ താരനിബിഢമായ മുംബൈയുടെ ഇലവനില്‍ അര്‍ജുന് അവസരമില്ല.

സ്ഥിരം വാട്ടര്‍ ബോയ് ആയാണ് അദ്ദേഹത്തെ കാണാറുള്ളത്. കഴിഞ്ഞ ഐപിഎല്ലിലും ഇതു തന്നെയായിരുന്നു അവസ്ഥ. 2021 മുതല്‍ മുംബൈയുടെ കൂടാരത്തിലുണ്ടെങ്കിലും അര്‍ജുന്‍ ഇതിനകം കളിച്ചിട്ടുള്ളത് വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രം. 13 റണ്‍സും മൂന്നു വിക്കറ്റുകളുമാണ് സമ്പാദ്യം.

കളിക്കളത്തില്‍ അധികം കാണാറില്ലെങ്കിലും ആസ്തിയുടെ കാര്യത്തില്‍ അര്ജുന്‍ ശോകമാണെന്നു കരുതാന്‍ വരട്ടെ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 22 കോടിയോളം രൂപയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. ഇതിന്റെ നല്ലൊരു പങ്കും ഐപിഎല്ലില്‍ മുംബൈ ടീമില്‍ നിന്നും തന്നെയാണ്.

2021ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. 2022ല്‍ താരവുമായുള്ള കരാര്‍ പുതുക്കിയ മുംബൈ ശമ്പളം 30 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ നിന്നു മാത്രമായി ഒരു കോടി 40 ലക്ഷം രൂപ അര്‍ജുന്‍ സമ്പാദിച്ചുവെന്നാണ് കണക്കുകള്‍.

രഞ്ജിയില്‍ ഗോവന്‍ താരം

ആഭ്യന്തര ക്രിക്കറ്റില്‍ ഹോം ടീം കൂടിയായ മുംബൈയ്‌ക്കൊപ്പം തന്നെയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കരിയറാരംഭിച്ചത്. പക്ഷെ തന്റെ കഴിവ് പുറത്തെടുക്കാനുള്ള മതിയായ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഇതോടെ അച്ഛന്‍ സച്ചിന്റെ ഉപദേശത്തെ തുടര്‍ന്ന് അര്‍ജുന്‍ മുംബൈ വിട്ട് ഗോവയിലേക്കു തട്ടകം മാറ്റി.

SACHIN ARJUN

ഇതു അദ്ദേഹത്തിന്റെ കരിയറിനും കൂടുതല്‍ ഗുണം ചെയ്തു. മുംബൈയെ അപേക്ഷിച്ച് ഗോവയില്‍ അര്‍ജുന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയമായ പല പ്രകടനങ്ങളും താരം കാഴ്ചവയ്ക്കുകയും ചെയ്തു. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലാണ് ഗോവയ്ക്കായി ആര്‍ജുന്‍ കളിക്കാറുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം 10 ലക്ഷത്തോളം രൂപയാണ്. അര്‍ജുന്റെ ആകെ ആസ്തി നോക്കിയാല്‍ അതിന്റെ 25 ശതമാനം മാത്രമേ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള 75-80 ശതമാനവും ഐപിഎല്‍ കരാറില്‍ നിന്നുമുള്ളതാണ്.

Story first published: Thursday, August 14, 2025, 16:10 [IST]
Other articles published on Aug 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+