Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ കിടു ക്യാപ്റ്റനാക്കിയത് ധോണി! എങ്ങനെ? തുറന്നു പറഞ്ഞ് ഉത്തപ്പ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. വളര്‍ന്നു വരുന്ന ഏതൊരു ക്രിക്കറ്ററെയും പ്രചോദിപ്പിക്കുന്ന താരങ്ങളിലൊരാളാണ് ധോണിയെന്നു നിസംശയം പറയാം. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണി പുതുതലമുറയെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ധോണിക്കു ശേഷം ടീം ഇന്ത്യയുടെ നായകസസ്ഥാനത്തേക്കു വന്ന പലരിലും ഈ സ്വാധീനം നമുക്കു കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ട്. എങ്ങനെയാണ് രോഹിത്തിനെ ധോണിയെന്ന ക്യാപ്റ്റന്‍ പ്രചോദിപ്പിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ.

DHONI- ROHIT

ക്യാപ്റ്റന്‍സിയുടെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ ധോണിമായി പല സാമ്യതകളും രോഹിത്തിനുമുണ്ടെന്നു കാണാം. ഏതു സമ്മര്‍ദഘട്ടത്തിലും ധോണിയെപ്പോലെ വളരെ കൂളായി കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് ഹിറ്റ്മാന്‍. കൂടാതെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും രോഹിത് പ്രത്യേക താല്‍പ്പര്യം കാണിക്കാറുണ്ട്. പ്രതിഭയുണ്ടെന്നു തനിക്കു ഉറച്ച ബോധ്യമുള്ള കളിക്കാര്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ള ക്യാപ്റ്റനാണ് ധോണി. ഇതേ പാത തന്നെയാണ് രോഹിത്തും പിന്തുടരുന്നത്.

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് രോഹിത്തിനെ ഏതൊക്കെ തരത്തിലാണ് ധോണി പ്രചോദിപ്പിച്ചിട്ടുള്ളതെന്നു ഉത്തപ്പ ചൂണ്ടിക്കാട്ടിയത്. 2009ലെ ഐപിഎല്ലില്‍ ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെയും ഭാഗമായിരുന്നു രോഹിത് ശര്‍മയെന്നു നമ്മള്‍ ഓര്‍മിക്കേണ്ടതുണ്ട്. വിജയിക്കാന്‍ എന്താണ് വേണ്ടതെന്ന ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ട്.

ഡെക്കാന്‍ ടീമിലെയും വളരെ അവിഭാജ്യ ഘടകമായിരുന്നു രോഹിത്. വളരെയധികം ആത്മവിശ്വാസമുള്ള ആളാണ് എന്നതാണ് രോഹിത്തിനെ കുറിച്ചുള്ള ഒരു കാര്യം. ശാന്തതയെന്നത് അദ്ദേഹത്തിന്റെ ജീവിത രീതിയുമാണെന്നും ഉത്തപ്പ വ്യക്തമാക്കി.

ഒരു ലീഡറെന്ന നിലയില്‍ എംഎസ് ധോണിയില്‍ നിന്നും ഒരുപാട് വൈവിധ്യങ്ങള്‍ രോഹിത് ശര്‍മ കടമെടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹം അതിനെല്ലാം തന്റേതായ ഒരു ടച്ച് നല്‍കുകയും അതു തന്റേതാക്കി മാറ്റുകയും ചെയ്തു. കളിക്കളത്തില്‍ വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയമില്ലാത്തയാളാണ് രോഹിത്. രോഹിത്തിന്റെ പ്രത്യേകതകളിലൊന്നാണിത്. അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇതെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

ROHIT SHARMA

ജിയോ സിനിമയുടെ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു. രോഹിത് വളരെ തീവ്രമായ വ്യക്തിയാണെങ്കിലും വളരെ സാധാരണ പോലെയാണ് കാണപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഹിത് വളരെ തീവ്രമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ്, പക്ഷെ നമുക്ക് അദ്ദേഹം വളരെ സാധാരണ രീതിയിലാണ് തോന്നുകയെന്നു മാത്രം.

ഈ തരത്തിലായതിനാല്‍ തന്നെ ആര്‍ക്കും സമീപിക്കാവുന്നയാളും കൂടിയാണ് രോഹിത്. പക്ഷെ തന്റെ ജോലിയുമായി മുന്നോട്ടു പോവുമ്പോഴും തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും അതു വളരെ തീവ്രതയോടെ ചെയ്യുന്നയാളാണ് രോഹിത്. അതു അദ്ദേഹത്തില്‍ വളരെ അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഗെയിമിനെക്കുറിച്ച് വളരെ തന്ത്രപരമായ ധാരണയും രോഹിത്തിനുണ്ടെന്നും സഹീര്‍ വിശദമാക്കി.

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം പുതിയൊരു റോളിലായിരിക്കും രോഹിത്തിനെ നമുക്കു കാണാന്‍ സാധിക്കുക. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ വെറുമൊരു ബാറ്ററായിട്ടാണ് അദ്ദേഹം മുംബൈയ്ക്കായി കളത്തിലിറങ്ങുക.

2013നു ശേഷം ആദ്യമായിട്ടാണ് രോഹിത്തിനു ഇത്തരമൊരു റോളിലേക്കു തിരികെ പോവേണ്ടി വന്നിരിക്കുന്നത്. ഇതു ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും രോഹിത്തിനെ സഹായിക്കുമെന്നുമാണ് മുംബൈ ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

Story first published: Tuesday, March 12, 2024, 6:08 [IST]
Other articles published on Mar 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+