For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ ഓപ്പണറാക്കിയത് ധോണിയോ? ആ തീരുമാനം എങ്ങനെ ഉണ്ടായി? ഇതാണ് സംഭവിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകനാണ് എംഎസ് ധോണി. അത്ഭുതപ്പെടുത്തുന്ന പല തീരുമാനങ്ങളുമെടുത്ത് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ ധോണിക്കായിട്ടുണ്ട്. അതിലൊന്നായിരുന്നു രോഹിത് ശര്‍മയെ ഓപ്പണറാക്കിയത്. മധ്യനിരയില്‍ കളിച്ചിരുന്നപ്പോള്‍ രോഹിത്തിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ സീറ്റുപോലും ഉറപ്പില്ലാത്ത താരമായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ ഓപ്പണറായതോടെ രോഹിത്തിന്റെ തലവര മാറി.

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായി രോഹിത് വളര്‍ന്നു. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് പോലും രോഹിത്തിന് സ്വന്തം. എന്നാല്‍ രോഹിത്തിനെ സര്‍പ്രൈസായി ഓപ്പണിങ്ങിലേക്കെത്തിച്ചത് ധോണിയുടെ മാത്രം പദ്ധതിയായിരുന്നോ?. അതേ എന്നതാണ് വസ്തുത. അന്നത്തെ ടീമിന്റെ സാഹചര്യമാണ് ധോണിയെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത് എന്നതാണ് എടുത്തു പറയേണ്ടത്.

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലൂടെയാണ് രോഹിത്തിന് മുന്നില്‍ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള വാതില്‍ തുറക്കുന്നത്. 30 ശരാശരിയില്‍ രോഹിത് പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ധോണി ഇത്തരമൊരു പരീക്ഷണം നടത്തിയത്. ശിഖര്‍ ധവാനും മുരളി വിജയിയുമാണ് അന്ന് ഇന്ത്യയുടെ മുഖ്യ ഓപ്പണര്‍മാര്‍. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് നടന്ന സന്നാഹ മത്സരത്തില്‍ മുരളി വിജയ് നിരാശപ്പെടുത്തി. താരത്തിന്റെ സമീപകാല ഫോമും മോശമായിരുന്നു.

ആ മത്സരങ്ങളില്‍ മധ്യനിരയില്‍ രോഹിത് തിളങ്ങുകയും ചെയ്തിരുന്നു. ദിനേഷ് കാര്‍ത്തികും മധ്യനിരയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ ബാക്കപ്പ് കീപ്പറായിരുന്ന കാര്‍ത്തിക് മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനായി മാറി. ധവാനൊപ്പം മുരളി വിജയിയെ ഓപ്പണറാക്കാന്‍ ധോണിക്ക് താല്‍പര്യമില്ലായിരുന്നു. ഇതോടെ ഓപ്പണിങ്ങില്‍ ആര് കളിക്കുമെന്ന ചോദ്യം ഉയരുകയായിരുന്നു. പരിശീലകനോട് പോലും ചോദിക്കുന്നതിന് മുമ്പ് ധോണി രോഹിത്തിന്റെ അഭിപ്രായം ചോദിച്ചു.

dhoni, rohit

നിനക്ക് ഓപ്പണറാവാമോയെന്നാണ് രോഹിത്തിനോട് ധോണി ചോദിച്ചത്. അപ്പോള്‍ത്തന്നെ രോഹിത് എസ് പറയുകയും ചെയ്തു. ഇതോടെ രോഹിത്തിന്റെ കരിയര്‍ മാറി മറിയുകയും ചെയ്തു. രോഹിത് ശര്‍മയുടെ പ്രതിഭ നേരത്തെ തിരിച്ചറിഞ്ഞവനാണ് ധോണി. കരിയറിന്റെ തുടക്ക സമയത്തെ പ്രതിസന്ധികളിലെല്ലാം ധോണി രോഹിത്തിനെ പിന്തുണച്ചിരുന്നു. 2007ലെ ടി20 ലോകകപ്പിന്റെ സമയത്ത് ധോണി മധ്യനിരയില്‍ വിശ്വസിച്ചിരുന്നത് രോഹിത്തിനെയായിരുന്നു.

പിന്നീടും അവസരങ്ങള്‍ നല്‍കി ധോണി പിന്തുണച്ചു. ഇതാണ് രോഹിത്തിനെപ്പോലൊരു മികച്ച ഓപ്പണറെ ലോക ക്രിക്കറ്റിന് സമ്മാനിച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള രോഹിത് ഓപ്പണിങ്ങിലേക്കെത്തിയ ശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നതാണ് വസ്തുത. അടിച്ചുതകര്‍ക്കുന്ന ബാറ്റിങ് ശൈലിയോടെ ബൗളര്‍മാരുടെ അന്തകനായി മാറാന്‍ രോഹിത് ശര്‍മക്കായി. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ രോഹിത്തിന് സാധിക്കുന്നു.

വിരാട് കോലിയിലേക്ക് നായകസ്ഥാനം എത്തുമ്പോഴേക്കും ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായ ഓപ്പണറായി രോഹിത് ശര്‍മയുണ്ടായിരുന്നു. ഇന്ന് ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കൈയടി നേടുകയാണ്. അന്ന് ധോണിയെടുത്ത മികച്ച തീരുമാനമാണ് രോഹിത്തിന്റേയും ഇന്ത്യന്‍ ടീമിന്റേയും തലവര മാറ്റിയത്. ധോണിയുടെ കരിയര്‍ മാറ്റിയത് സൗരവ് ഗാംഗുലിയെടുത്ത തീരുമാനമായിരുന്നു. ധോണിയെ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ ഗാംഗുലിയാണ് തീരുമാനിച്ചത്.

ഇതാണ് ധോണിയുടെ തലവര മാറ്റിയെഴുതിയത്. ഇതേ രീതിയില്‍ ധോണിയെടുത്ത തീരുമാനം ഇന്ന് രോഹിത് ശര്‍മയുടെ വിധിയും തിരുത്തി എഴുതിയിരിക്കുകയാണ്. എന്തായാലും ധോണി കരിയറിലെടുത്ത മികച്ച തീരുമാനങ്ങളിലൊന്നാണിതെന്ന് പറയാം. 56 ടെസ്റ്റില്‍ നിന്ന് 3828 റണ്‍സും 262 ഏകദിനത്തില്‍ നിന്ന് 10709 റണ്‍സും 151 ടി20യില്‍ നിന്ന് 3974 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത്.

Story first published: Tuesday, February 13, 2024, 8:14 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+