2040 വരെ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെ ചാംപ്യന്‍മാരെ പ്രവചിച്ചിരിക്കുകയാണ് എഐ (AI) ചാറ്റ് ബോട്ടായിട്ടുള്ള ചാറ്റ് ജിപിടി (Chat GPT). ഈ കാലയളവില്‍ ഇന്ത്യന്‍ ടീം അഞ്ചു ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടുമെന്നാണ് പ്രവചനം. ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ ഐസിസി കിരീടങ്ങള്‍ ലഭിക്കുക ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കായിരിക്കും. നാലു വീതം ട്രോഫികളാണ് ഈ ടീമുകള്‍ ചേര്‍ന്നു പങ്കിടുക.
ഇതുവരെ ഒരു ഐസിസി ടൂര്‍ണമെന്റിലും ചാംപ്യന്‍മാരായിട്ടില്ലാത്ത സൗത്താഫ്രിക്കയ്ക്കു രണ്ടു കിരീടങ്ങള്‍ ലഭിക്കും. ന്യൂസിലാന്‍ഡ് സ്വന്തമാക്കുക മൂന്നു ഐസിസി കിരീടങ്ങളായിരിക്കും. ശ്രീലങ്ക ഒരു ടൂര്‍ണമെന്റിലും വിജയികളാവുമെന്നും ചാറ്റ് ജിപിടി പ്രവചിക്കുന്നു. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയാണ് ഐസിസിയുടെ നാലു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍.

പ്രവചനം ഇങ്ങനെ
ഐസിസിയുടെ അടുത്തതായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് 2025 ഫെബ്രുവരിയില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്താന്‍ തന്നെയായിരിക്കും കിരീടം ചൂടുകയെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്.
അതിനു പിന്നാലെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ്. ഇന്ത്യയാണ് ഇത്തവണ ഫൈനലില്‍ ജയിക്കുകയെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലുണ്ടായിരുന്ന ടീമാണ് ഇന്ത്യ. പക്ഷെ രണ്ടു തവണയും കപ്പിനരികെ കാലിടറുകയായിരുന്നു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോടാണ് ഇന്ത്യ ഫൈനല്‍ തോറ്റത്. ഇത്തവണയും ഫൈനല്‍ യോഗ്യതയ്ക്കു തൊട്ടരികിലാണ് ഇന്ത്യയുള്ളത്.
അടുത്ത ടി20 ലോകകപ്പ് ആര്‍ക്ക്
2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ജേതാക്കളാവുമെന്നാണ് ചാറ്റ് ജിപിടി പ്രവചിച്ചിരിക്കുന്നത്. ഇതു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഓസീസിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് നേട്ടമായിരിക്കും. ടി20 ലോകകപ്പ് മാത്രമല്ല 2027ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയ തന്നെ കിരീടം ചൂടുമെന്നും ചാറ്റ് ജിപിടി പ്രവചിച്ചിരിക്കുകയാണ്.
എന്നാല്‍ 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കിരീടം ഇന്ത്യക്കായിരിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കൈയെത്തുംദൂരത്താണ് കിരീടം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയത്. ഫൈനലില്‍ ഓസ്‌ട്രേലിയയോടു ടീം തോല്‍ക്കുകയായിരുന്നു.
2028ല്‍ നടക്കാന്‍ പോവുന്ന ടി20 ലോകകപ്പില്‍ കിരീടം പാകിസ്താനായിരിക്കുമെന്നാണ് ചാറ്റ് ജിപിടി പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ 2029ലെ ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം ഇന്ത്യക്കായിരിക്കും. ഇതേ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും നടക്കാനിരിക്കുകയാണ്. ഇതില്‍ ഇംഗ്ലണ്ടായിരിക്കും ജയിക്കുകയെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്.
2030ലെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായിരിക്കും കിരീടം. 2031ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും കിവികള്‍ വിജയികളാവുമെന്നും പ്രവചനത്തിലുണ്ട്. 2031ലെ ഏകദിന ലോകകപ്പില്‍ കിരീടമണിയുക ഇംഗ്ലണ്ടായിരിക്കും.

സൗത്താഫ്രിക്കയുടെ കാത്തിരിപ്പ് തീരും
ഐസിസിയുടെ ഒരു ടൂര്‍ണമന്റിലും ചാംപ്യന്‍മാരായിട്ടില്ലാത്ത ടീമെന്ന സൗത്താഫ്രിക്കയുടെ നിരാശ 2032ല്‍ അവസാനിക്കും. ഈ വര്‍ഷം നടക്കാന്‍ പോവുന്ന ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയാണ് കപ്പുയര്‍ത്തുക. തൊട്ടടുത്ത വര്‍ഷം നടക്കാന്‍ പോവുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയും ജേതാക്കളാവും. 2033ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ പാകിസ്താനായിരിക്കുമെന്നും ചാറ്റ് ജിപിടി പ്രവചിക്കുന്നു.
2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ചാംപ്യന്‍മാരാവുക. തൊട്ടടുത്ത വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീം വിജയികളാവും. 2035ല്‍ നടക്കാന്‍ പോവുന്ന ഏകദിന ലോകകപ്പിലെ ചാംപ്യന്‍മാര്‍ പാകിസ്താനായിരിക്കും. 2036ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടും കപ്പുയര്‍ത്തും. 2037ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്താഫ്രിക്കയാണ് വിജയിക്കുകയെന്നും ചാറ്റ് ജിപിടി പ്രവചിക്കുന്നു.
ഇതേ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും നടക്കാനിരിക്കുകയാണ്. ഇംഗ്ലണ്ടായിരിക്കും ഇതു സ്വന്തമാക്കുക. 2038ലെ ടി20 ലോകകപ്പില്‍ ശ്രീലങ്ക കിരീടം ചൂടും. 2039ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കായിരിക്കും കിരീടം. ഇതേ വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡും ചാംപ്യന്‍മാരാവുമെന്നു ചാറ്റ് ജിപിടി പ്രവചിക്കുന്നു.