Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ വിറപ്പിച്ച ബൗളര്‍ ആന്‍ഡേഴ്‌സനോ? എത്ര തവണ പുറത്താക്കി, ഇതാ ഉത്തരം

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്റെ ഗംഭീര കരിയറിനു തിരശീലയിട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നു അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ ജയത്തോടെ തന്നെ ആന്‍ഡേഴ്‌സന് ഇംഗ്ലീഷ് ടീം ഉചിതമായ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് വിന്‍ഡീസിനെ ഇംഗ്ലണ്ട് കശാപ്പ് ചെയ്തത്.

വ്യത്യസ്ത തലമുറയില്‍പ്പെട്ട പല ഇതിഹാസ ബാറ്റര്‍മാര്‍ക്കെതിരേ പന്തെറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാളും കൂടിയാണ് 41കാരനായ ആന്‍ഡേഴ്‌സന്‍. 20 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 188 ടെസ്റ്റുകളില്‍ നിന്നുമായി 704 വിക്കറ്റുകള്‍ കൊയ്താണ് അദ്ദേഹത്തിന്റെ പടിയിറക്കം. അത്യുജ്വലമായ കരിയറില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേയും ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

JAMES ANDERSON-SACHIN

യഥാര്‍ഥത്തില്‍ സച്ചിനെ വിറപ്പിക്കാന്‍ ആന്‍ഡേഴ്‌സനായിട്ടുണ്ടോ? മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കെതിരേ ഇംഗ്ലീഷ് ഇതിഹാസത്തിന്റെ റെക്കോര്‍ഡ് എങ്ങനെയാണ്, ഇതേക്കുറിച്ച് പരിശോധിക്കാം. അന്താരാഷ്ട്ര കരിയറില്‍ ഒരുപാട് തവണയൊന്നും സച്ചിനെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സനായിട്ടില്ല. ടെസ്റ്റില്‍ ഒമ്പു തവണയാണ് അദ്ദേഹം ഇന്ത്യന്‍ ബാറ്റിങ് വിസ്മയത്തെ മടക്കിയിട്ടുള്ളത്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ കഴിഞ്ഞാല്‍ കൂടുതല്‍ തവണ സച്ചിനെ പുറത്താക്കിയതും ആന്‍ഡേഴ്‌സനാണ്. ടെസ്റ്റില്‍ 14 തവണയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിലപ്പെട്ട വിക്കറ്റ് ലീ സ്വന്തം പേരിലാക്കിയത്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ 19 തവണയാണ് സച്ചിനും ആന്‍ഡേഴ്‌സനും മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ നിന്നും 23.57 ശരാശരിയില്‍ സച്ചിന്‍ സ്‌കോര്‍ ചെയ്തത് 256 റണ്‍സുമാണ്. ഒമ്പതു തവണ അദ്ദേഹത്തെ വിക്കറ്റ് പിഴുത് ആന്‍ഡേഴ്‌സന്‍ ടീം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. കരിയറിലെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ ആന്‍ഡേഴ്‌സന് സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ കഴിഞ്ഞ ദിവസം ആശംസകളും നേര്‍ന്നിരുന്നു.

ഹേയ് ജിമ്മി, 22 വര്‍ഷത്തെ അവിസ്മരണീയമായ സ്‌പെല്‍ എറിഞ്ഞ് നിങ്ങള്‍ ആരാധകരെ ബൗള്‍ഡാക്കി. നിങ്ങള്‍ വിടപറയുമ്പോള്‍ ഇതാ ചെറിയൊരു ആഗ്രഹം. നിങ്ങള്‍ ബൗള്‍ ചെയ്യുന്ന് കാണുന്നത് ഏറെ ആഹ്ലാദം നല്‍കുന്നതായിരുന്നു. ആ ബൗളിങ് ആക്ഷന്‍, വേഗം, കൃത്യത, സ്വിങ്, ഫിറ്റ്‌നസ്. നിങ്ങള്‍ സ്വന്തം ഗെയിമിലൂടെ തലമുറകളെ പ്രചോദിപ്പിച്ചു.

നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ മനാഹരമായ ഒരു ജീവിതം നിങ്ങള്‍ക്കു ആശംസിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌പെല്ലിനായി നിങ്ങള്‍ പുതിയ ഷൂസ് ധരിക്കുകയാണ്- കുടുംബത്തോടൊപ്പമുള്ള ജീവിതമാണിത് എന്നാണ് എക്‌സില്‍ സച്ചിന്‍ കുറിച്ചത്.

james anderson

ഇംഗ്ലണ്ടിനു വമ്പന്‍ ജയം

ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ നടന്ന ആന്‍ഡേഴ്‌സന്റെ യാത്രയയപ്പ് മല്‍സരത്തില്‍ ഏകപക്ഷീയ വിജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലീഷ് ടീം ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്നിങ്‌സിനും 114 റണ്‍സിനും വിന്‍ഡീസിനെ കശാപ്പ് ചെയ്യുകയായിരുന്നു.

കരിയറില്‍ അവസാനമായി ഒരിക്കല്‍ക്കൂടി പന്തെറിഞ്ഞ ആന്‍ഡേഴ്‌സന്‍ രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റുകളും വീഴ്ത്തി വിടവാങ്ങല്‍ ഗംഭീരമാക്കി മാറ്റി. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളും പോക്കറ്റിലാക്കുകയായിരുന്നു.

Story first published: Saturday, July 13, 2024, 13:44 [IST]
Other articles published on Jul 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+