Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2024ല്‍ ടീം ഇന്ത്യ കളിക്കുക എത്ര പരമ്പര? അഗ്നിപരീക്ഷ ജൂണില്‍! ഇതാ ഷെഡ്യൂള്‍

ഐസിസി ട്രോഫിക്കായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് 2023ഉം കടന്ന് 2024ലേക്കു കടക്കുകയാണ്. നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കിരീടവരള്‍ച്ചയ്ക്കു ഇന്ത്യ അറുതിയിടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഫൈനലില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും അടിതെറ്റുകയായിരുന്നു. ഇനി 2024ലെങ്കിലും ഐസിസി ട്രോഫിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 2013നു ശേഷം ഇന്ത്യക്കു ഐസിസിയുടെ ഒരു ട്രോഫിയും വിജയിക്കാനായിട്ടില്ല.

2024ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാന്‍ പോവുന്ന പ്രധാനപ്പെട്ട പരമ്പരകളും ടൂര്‍ണമെന്റുകളും ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. നിലവില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ. ഇവിടെ ഇനി ഒരു ടെസ്റ്റാണ് ഇന്ത്യക്കു ശേഷിക്കുന്നത്. ജനുവരി മൂന്നു മുതല്‍ കേപ്ടൗണിലാണ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്.

INDIA

ഇതിനു പിന്നാലെ ജനുവരിയില്‍ അഫ്ദഗാനിസ്താന്‍ ടീം ഇന്ത്യയിലേക്കു വരികയാണ്. ജനുവരി 11 മുതല്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ അവരുമായി ഇന്ത്യ പോരടിക്കും. അതിനു ശേഷം ജനവരിയില്‍ തന്നെ കരുത്തരായ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പര കളിക്കും. ജനുവരി 25നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെയും നാട്ടില്‍ കളിക്കുന്ന ആദ്യത്തെയും പരമ്പരയാണിത്.

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഇന്ത്യക്കു മുന്നേറ്റം നടത്തണമെങ്കില്‍ ഇംഗ്ലണ്ടിനെതിരേ വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. പരമ്പര 5-0നു തൂത്തുവാരിയാല്‍ അതു ഇന്ത്യക്കു ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുക.

തുടര്‍ന്നു ഐപിഎല്ലിന്റെ ഊഴമായിരിക്കും. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ഐപിഎല്‍ മേയ് അവസാനം വരെ നീളും. അതുകൊണ്ടു തന്നെ ഈ സമയത്തു ഇന്ത്യക്കു അന്താരാഷ്ട്ര മല്‍സരങ്ങളൊന്നുമില്ല.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് തുടര്‍ന്ന് ഇന്ത്യ പോരിനിറങ്ങുക. 2024ല്‍ ഇന്ത്യയുടെ ഏക അന്താരാഷ്ട്ര ടൂര്‍ണമെന്റും ഇതു തന്നെയാണ്. ഒരു മാസം നീളുന്ന ടി20 ലോകകപ്പിനു ശേഷം ശ്രീലങ്കയുമായി അവരുടെ നാട്ടില്‍ ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിക്കും. മൂന്നു വീതം ടി20യും ഏകദിനവുമാണ് ഇതിലുള്‍പ്പെടുന്നത്.

INDIA

അതിനു ശേഷം ബംഗ്ലാദേശുമായി സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഇന്ത്യക്കു നാട്ടില്‍ റെഡ് ബോള്‍, വൈറ്റ് ബോള്‍ പരമ്പരയുണ്ട്. രണ്ടു ടെസ്റ്റുകളിലും മൂന്നു ടി20കളിലുമാണ് ബംഗ്ലാദേശുമായി ഇന്ത്യ കൊമ്പുകോര്‍ക്കക.

അതിനു പിന്നാലെ കരുത്തരായ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി പോരടിക്കുക. നാട്ടില്‍ നടക്കുന്ന മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയും കിവികളും ഏറ്റുമുട്ടും. 2024ല്‍ ഇന്ത്യയുടെ അവസാന പരമ്പര ഓസ്‌ട്രേലിയയിലാണ്. നവംബറിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു പറക്കുക.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും ശക്തി പരീക്ഷിക്കും. ഇതില്‍ നാലു ടെസ്റ്റുകളാണ് 2024ല്‍ നടക്കുക. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2025 ജനുവരിയിലായിരിക്കും.

Story first published: Sunday, December 31, 2023, 20:33 [IST]
Other articles published on Dec 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+