
സൗത്താഫ്രിക്കന്‍ പര്യടനം
സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ജനുവരിയില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം കൊയ്ത ഇന്ത്യക്കു ശേഷിച്ച രണ്ടു ടെസ്റ്റുകളിലൊന്നില്‍ വിജയിക്കാനായാല്‍ ആദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടം കൈവരിക്കാന്‍ കഴിയും.
രണ്ടാം ടെസ്റ്റ്- ജനുവരി 3- 7 (വേദി ജൊഹാനസ്ബര്‍ഗ്)
മൂന്നാം ടെസ്റ്റ്- ജനുവരി 11-15 (കേപ്ടൗണ്‍)
ഏകദിന പരമ്പര
ആദ്യ ഏകദിനം- ജനുവരി 19 (പാള്‍)
രണ്ടാം ഏകദിനം- ജനുവരി 21 (പാള്‍)
മൂന്നാം ഏകദിനം- ജനുവരി 23 (കേപ്ടൗണ്‍)

വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക്
സൗത്താഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസാണ്. അവര്‍ മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ഫെബ്രുവരിയില്‍ ഇവിടെ കളിക്കുന്നത്.
ഏകദിന പരമ്പര
ആദ്യ ഏകദിനം- ഫെബ്രുവരി 6 (അഹമ്മദാബാദ്)
രണ്ടാം ഏകദിനം- ഫെബ്രുവരി 9 (ജയ്പൂര്‍)
മൂന്നാം ഏകദിനം- ഫെബ്രുവരി 12 (കൊല്‍ക്കത്ത)
ടി20 പരമ്പര
ആദ്യ ടി20- ഫെബ്രുവരി 15 (കട്ടക്ക്)
രണ്ടാം ടി20- ഫെബ്രുവരി 18 (വിശാഖപട്ടണം)
മൂന്നാം ടി20- ഫെബ്രുവരി 20 (തിരുവനന്തപുരം)

ശ്രീലങ്ക ഇന്ത്യയിലേക്ക്
വെസ്റ്റ് ഇന്‍ഡീസ് ടീം നിശ്ചിത ഓവര്‍ പരമ്പരകള്‍ പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം ശ്രീലങ്കന്‍ ടീം ഇന്ത്യയിലേക്കു വരും. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും രണ്ടു ടെസ്റ്റുകളിലുമായിരിക്കും ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഇപ്പോഴത്തെ പരമ്പരയ്ക്കു ശേഷം പിന്നീട് കോലിയെ ക്യാപ്റ്റനായി കാണുന്നത് ലങ്കയ്‌ക്കെതിരേയായിരിക്കും.
ടെസ്റ്റ് പരമ്പര
ആദ്യ ടെസ്റ്റ്- ഫെബ്രുവരി 25- മാര്‍ച്ച് 1 (ബെംഗളൂരു)
രണ്ടാം ടെസ്റ്റ്- മാര്‍ച്ച് 5-9 (മൊഹാലി)
ടി20 പരമ്പര
ആദ്യ ടി20- മാര്‍ച്ച് 13 (മൊഹാലി)
രണ്ടാം ടി20- മാര്‍ച്ച് 15 (ധര്‍മശാല)
മൂന്നാം ടി20- മാര്‍ച്ച് 18 (ലഖ്‌നൗ).
ശ്രീലങ്കയ്‌ക്കെതിരായ ഈ പരമ്പരകള്‍ക്കു ശേഷം ഇന്ത്യന്‍ താരങ്ങളെ അടുത്തതായി കാണുക ഐപിഎല്ലിലായിരിക്കും. ഏപ്രില്‍- മേയ് മാസങ്ങളിലായിട്ടാണ് ഐപിഎല്ലിന്റെ 15ാം സീസണ്‍ നടക്കുന്നത്.

സൗത്താഫ്രിക്ക ഇന്ത്യയിലേക്ക്
ഐപിഎല്‍ കഴിഞ്ഞാല്‍ ജൂണില്‍ ഇന്ത്യന്‍ ടീം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ശ്രദ്ധ കേന്ദ്രകീരിക്കും. ജൂണില്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയിലേക്കു വരാനിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരിക്കും ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുന്നത്.
ടി20 പരമ്പര
ആദ്യ ടി20- ജൂണ്‍ 9 (ചെന്നൈ)
രണ്ടാം ടി20- ജൂണ്‍ 12 (ബെംഗളൂരു)
മൂന്നാം ടി20- ജൂണ്‍ 14 (നാഗ്പൂര്‍)
നാലാം ടി20- ജൂണ്‍ 17 (രാജ്‌കോട്ട്)
അഞ്ചാം ടി20- ജൂണ്‍ 19 (ഡല്‍ഹി).

ഇംഗ്ലണ്ട് പര്യടനം
നാട്ടിലെ തുടര്‍ച്ചയായ മൂന്നു പരമ്പരകള്‍ക്കു ശേഷം ഇന്ത്യന്‍ ടീം അടുത്ത വിദേശ പര്യടനത്തിനായി ഇംഗ്ലണ്ടിലേക്കു പഖ്യാപിക്കും. കൊവിഡ് ഭീഷണി കാരണം ഈ വര്‍ഷം മാറ്റിവയ്ക്കപ്പെട്ട അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ ടെസ്റ്റാണ് ഇന്ത്യ ഇവിടെ ആദ്യം കളിക്കുക. ഇന്ത്യ നിലവില്‍ പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടെസ്റ്റില്‍ സമനില നേടിയാലും ഇന്ത്യക്കു ജേതാക്കളാവാം. ഈ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനങ്ങളും ടി20കളും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കളിക്കും.
അഞ്ചാം ടെസ്റ്റ്- ജൂലൈ 1-5 (ബര്‍മിങ്ഹാം)
ടി20 പരമ്പര
ആദ്യ ടി20- ജൂലൈ 7 (സതാംപ്റ്റണ്‍)
രണ്ടാം ടി20- ജൂലൈ 9 (ബര്‍മിങ്ഹാം)
മൂന്നാം ടി20- ജൂലൈ 10 (നോട്ടിങ്ഹാം)
ഏകദിന പരമ്പര
ആദ്യ ഏകദിനം- ജൂലൈ 12 (ലണ്ടന്‍)
രണ്ടാം ഏകദിനം- ജൂലൈ 14 (ലണ്ടന്‍)
മൂന്നാം ഏകദിനം- ജൂലൈ 17 (മാഞ്ചസ്റ്റര്‍)
ഇതുവരെ തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലായിരിക്കും ഇന്ത്യന്‍ ടീം കളിക്കുന്നത്. പക്ഷെ ലോകകപ്പിനു മുമ്പ് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ വലിയൊരു വിന്‍ഡോ ലഭിക്കുന്നതിനാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഈ സമയത്ത് ഇന്ത്യ ഷെഡ്യൂള്‍ ചെയ്‌തേക്കും.


Click it and Unblock the Notifications