Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറാമനായും സെഞ്ച്വറി! ഓരോ പൊസിഷനിലും കോലിക്കും രോഹിത്തിനും എത്ര വീതം? നോക്കാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും. റണ്‍സ് വാരിക്കൂട്ടുന്നത് ഹോബിയാക്കി മാറ്റിയ ഇരുവരും ഒരുപോലെ അപകടകാരികളായ ബാറ്റര്‍മാരാണ്. കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാറുള്ളത് ഹിറ്റ്മാനാണെങ്കിലും ക്ലാസിക്ക് ശൈലിയിലുള്ള ഷോട്ടുകളിലൂടെ എതിര്‍ ടീം ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന ബാറ്ററാണ് കോലി. മൂന്നു ഫോര്‍മാറ്റുകളിലും രാജ്യത്തിനായി സെഞ്ച്വറികള്‍ കുറിക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്.

ടീം ഇന്ത്യക്കായി ഓപ്പണിങ് മുതല്‍ ആറാം നമ്പറില്‍ വരെ ബാറ്റ് ചെയ്തിട്ടുള്ള ബാറ്റര്‍മാരാണ് രോഹിത്തും കോലിയും. വ്യത്യസ്ത പൊസിഷനുകളില്‍ ഇവര്‍ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ ബാറ്റിങ് പൊസിഷനുകളിലും എത്ര വീതം സെഞ്ച്വറികളാണ് കോലിയുടെയും രോഹിത്തിന്റെയും അക്കൗണ്ടിലുള്ളതെന്നു നമുക്കു നോക്കാം.

VIRAT KOHLI

മൂന്നിലും നാലിലും മിന്നിച്ച് കോലി

ഇന്ത്യന്‍ ജഴ്‌സിയില്‍ ആകെ നേടിയിട്ടുള്ള സെഞ്ച്വറികളുടെ എണ്ണമെടുത്താല്‍ രോഹിത് ശര്‍മയേക്കാള്‍ ഏറെ മുന്നിലാണ് വിരാട് കോലിയെന്നു കാണാം. മൂന്നു ഫോര്‍മാറ്റുകളിലുമായി 80 സെഞ്ച്വറികളാണ് കോലി ഇതിനം വാരിക്കൂട്ടിയത്. രോഹിത്താവട്ടെ മൂന്നു ഫോര്‍മാറ്റിലുമായി 48 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഓപ്പണിങ് മുതല്‍ ആറാം നമ്പറില്‍ വരെ കോലിയുടെ പേരില്‍ സെഞ്ച്വറികളുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇവയില്‍ അദ്ദേഹത്തിനു ഏറ്റവുമധികം സെഞ്ച്വറികളുള്ളത് മൂന്ന്, നാല് നമ്പറുകളിലാണ്. ഈ പൊസിഷനുകളിലെ കിങെന്നു തന്നെ കോലിയെ നമുക്കു വിശേഷിപ്പിക്കാം.

ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് ഏറ്റവുമധികം സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുള്ളത്. 43 സെഞ്ച്വറികള്‍ മൂന്നാമനായി മാത്രം കോലി സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നാം നമ്പര്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ നാലാണ്. 32 സെഞ്ച്വറികള്‍ ഈ പൊസിഷനിലും നേടാന്‍ കോലിക്കായിട്ടുണ്ട്. അഞ്ചാമനായി ഇറങ്ങി മൂന്ന് സെഞ്ച്വറികളാണ് താരം കുറിച്ചത്. ഇത് കൂടാതെ രണ്ടാം നമ്പറില്‍ ഒരു സെഞ്ച്വറിയും ആറാമനായി ഒരു സെഞ്ച്വറിയും കൂടി കോലി നേടുകയും ചെയ്തു.

രോഹിത്തിന് ബെസ്റ്റ് ഏത്?

ഇന്ത്യക്കു വേണ്ടി അഞ്ചു വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ താരമാണ് വിരാട് കോലിയെങ്കില്‍ നാലു പൊസിഷനുകളിലാണ് രോഹിത് ശര്‍മയ്ക്കു സെഞ്ച്വറി നേട്ടം കുറിക്കാനായിട്ടുള്ളത്. ഇതില്‍ അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റ് ഓപ്പണിങ് തന്നെയാണ്. ആദ്യ നമ്പറില്‍ ബാറ്റ് ചെയ്താണ് രോഹിത് കൂടുതല്‍ സെഞ്ച്വറികള്‍ അടിച്ചെടുത്തത്. 28 സെഞ്ച്വറികളാണ് ഈ പൊസിഷനില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

രണ്ടാം നമ്പറിലാവട്ടെ 15 സെഞ്ച്വറികളും ഹിറ്റ്മാന്റെ പേരിലുണ്ട്. ഓപ്പണിങ് കൂടാതെ രോഹിത്തിനു കൂടുതല്‍ സെഞ്ച്വറികളുള്ളത് നാല്, ആറ് സ്ഥാനങ്ങളിലാണ്. നാലാമനായി ഇറങ്ങി രണ്ടു സെഞ്ച്വറികളാണ് അദ്ദേഹത്തിനു കുറിക്കാനായത്. എന്നാല്‍ ആറാം നമ്പറില്‍ കോലിയേക്കാള്‍ കേമനാണ് രോഹിത്. കരിയറിന്റെ തുടക്ക കാലങ്ങളില്‍ ഈ പൊസിഷനിലാണ് അദ്ദേഹം കൂടുതലായും കളിച്ചത്. മൂന്നു സെഞ്ച്വറികള്‍ ഈ രോഹിത്തിനു നേടാനുമായിട്ടുണ്ട്.

ROHIT SHARMA

ഓരോ ഫോര്‍മാറ്റിലും എത്ര?

ഓരോ ഫോര്‍മാറ്റിന്റെയും അടിസ്ഥാനത്തിലുള്ള സെഞ്ച്വറികള്‍ നോക്കുകയാണെങ്കില്‍ ഏകദിനത്തില്‍ വിരാട് കോലിയെ വെല്ലാനാളില്ല. ഈ ഫോര്‍മാറ്റിലെ ലോക റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. 50 സെഞ്ച്വറികളാണ് ഏകദിനത്തില്‍ കോലി വാരിക്കൂട്ടിയത്. ടെസ്റ്റില്‍ 29 സെഞ്ച്വറികളും നേടിയ അദ്ദേഹത്തിനു പക്ഷെ ടി20യില്‍ ഒരേയൊരു സെഞ്ച്വറി മാത്രമേയുള്ളൂ.

രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ വിരാട് കോലിയെപ്പോലെ അദ്ദേഹവും ഏകദിനത്തിലാണ് കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. 31 സെഞ്ച്വറികള്‍ ഏകദിനത്തില്‍ അദ്ദേഹത്തിനുണ്ട്. ടെസ്റ്റില്‍ 12 സെഞ്ച്വറികളടിച്ച ഹിറ്റ്മാന്‍ ടി20യില്‍ അഞ്ചു സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു.

Story first published: Thursday, September 12, 2024, 6:37 [IST]
Other articles published on Sep 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+