Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പഴയ കുല്‍ദീപാവാന്‍ ഇനി എന്തു ചെയ്യണം? മുന്‍ താരത്തിന്റെ ഉപദേശം

ഇന്ത്യയുടെ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് കരിയറിലെ മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. നിശ്ചിത ഓവര്‍ ടീമില്‍ ഇതിനകം സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ഇപ്പോള്‍ ടെസ്റ്റിലും സ്ഥാനമുറപ്പില്ല. വൈകാതെ ടെസ്റ്റിലും കുല്‍ദീപിന് സ്ഥാനം നഷ്ടമായാല്‍ അദ്ഭുതപ്പെടാനില്ല. 2019ലെ സിഡ്‌നി ടെസ്റ്റിനു ശേഷം കുല്‍ദീപ് തിരിച്ചെത്തിയത് ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന കഴിഞ്ഞ രണ്ടാം ടെസ്റ്റിലായിരുന്നു. അശ്വിനും അക്ഷര്‍ പട്ടേലുമെല്ലാം മല്‍സരിച്ച് വിക്കറ്റുകള്‍ കൊയ്ത പിച്ചില്‍ പക്ഷെ കുല്‍ദീപിന്റെ പ്രകടനം മികച്ചതായിരുന്നില്ല.

1

ഇതേ തുടര്‍ന്നു കുല്‍ദീപിന് എങ്ങനെ പഴയ താളം വീണ്ടെടുക്കാമെന്നതിനെക്കുറിച്ച് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ശരണ്‍ദീപ് സിങ്. ഫോമല്ല താരത്തിന്റെ പ്രശ്‌നമെന്നും ആത്മവിശ്വാസക്കുറവ്വാണ് തിരിച്ചടിയാവുന്നതെന്നും ശരണ്‍ദീപ് അഭിപ്രായപ്പെട്ടു.

നെറ്റ്‌സില്‍ കുല്‍ദീപ് എങ്ങനെയാണ് ബൗള്‍ ചെയ്യുന്നതെന്നു നിങ്ങള്‍ നോക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെയാണോ, അല്ലെയോയെന്ന് തിരിച്ചറിയണം. ടീമിനകത്തെ അന്തരീക്ഷം എങ്ങനെയാണെന്നു നമുക്കറിയില്ല. പക്ഷെ കുല്‍ദീപ് ബൗളിങില്‍ ബുദ്ധിമുട്ട് നേരിടുന്നതായി തോന്നിയിട്ടില്ല. ആത്മവിശ്വാസം കുറഞ്ഞതാവാം ഇപ്പോള്‍ അദ്ദേഹത്തിനെ അലട്ടുന്നതെന്നാണ് കരുതുന്നതെന്നും ശരണ്‍ദീപ് പറഞ്ഞു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ കുല്‍ദീപിനു പകരം സ്റ്റാന്റ്‌ബൈ ആയി ടീമിലുണ്ടായിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സുന്ദര്‍ നന്നായി കളിച്ചുവെന്നത് സത്യമാണ്. എന്നാല്‍ മല്‍സരത്തിനു മുമ്പ് ഇതേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചാല്‍ ചെയ്തത് ശരിയാണോയെന്നു ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും ശരണ്‍ദീപ് വ്യക്തമാക്കി.

2

ഇന്ത്യന്‍ ടീമില്‍ നല്ല സുഹൃത്തുക്കളെ കണ്ടെത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുല്‍ദീപിനും വേണ്ടത് ഇങ്ങനെയുള്ള കൂട്ടുകാരെയാണ്. നിങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന നല്ല സുഹൃത്തുക്കള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കു ചുറ്റും വേണം. പ്രകടനം മോശമാവുമ്പോള്‍ നുള്ളുകയും മെച്ചപ്പെടുത്താന്‍ കഠിനാാധ്വാനം വേണമെന്ന് ഓര്‍മിപ്പിക്കുന്നവരുമായിരിക്കണം ഈ കൂട്ടുകാര്‍. വളരെ മികച്ച രീതിയില്‍ കളിക്കാരെ പ്രചോദിപ്പിക്കുന്ന രവി ശാസ്ത്രിയെപ്പോലൊരു കോച്ച് ഈ ടീമിനുണ്ടെന്നും ശരണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

സ്പിന്നര്‍മാര്‍ക്കു ആത്മവിശ്വാസം കൂടിയേ തീരൂ. വിക്കറ്റുകള്‍ വീഴ്ത്തുന്നതിലൂടെയാണ് അവര്‍ക്കു ആത്മവിശ്വാസം ലഭിക്കുന്നത്. അശ്വിന്റെ കാര്യം ഉദാഹരണമായെടുക്കാം. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിശാലിയായ ബൗളറാണ് അശ്വിന്‍. അതുകൊണ്ടാണ് അദ്ദേഹത്തിനു ഒരുപാട് ബൗളിങ് ലഭിക്കുന്നത്. അതുപോലെ കുല്‍ദീപും മാനസികമായി കരുത്തനായി മാറണം. സാഹചര്യത്തിന് അനുസരിച്ച് എങ്ങനെ ബൗള്‍ ചെയ്യാമെന്ന് അദ്ദേഹം മനസ്സിലാക്കണം. നേരത്തേ എംഎസ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ കുല്‍ദീപിനെ ഇങ്ങനെയാണ് സഹായിച്ചിരുന്നതെന്നും ശരണ്‍ദീപ് പറഞ്ഞു.

Story first published: Sunday, February 21, 2021, 18:07 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+