Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ തന്ത്രം കേട്ടില്ല, സ്വന്തം മികവില്‍ കളി ജയിപ്പിച്ചു- ഇഷാന്തിന്റെ സാഹസം ഓര്‍മയുണ്ടോ

2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയ അവസാന ഐസിസി കിരീടം എന്നതിലുപരിയായി ഇന്ത്യ നേടിയ അവസാന ഐസിസി കിരീടമെന്ന നിലയിലേക്ക് ഈ കിരീടം മാറിയിരിക്കുകയാണ്. ഇതിന് ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫി നേടാനായിട്ടില്ല. ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 129 റണ്‍സെടുത്തപ്പോള്‍ 124 റണ്‍സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പേസര്‍ ഇഷാന്ത് ശര്‍മയായിരുന്നു. ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനേയും രവി ബൊപാരയേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഇഷാന്ത് ശര്‍മയാണ് മത്സരം ഇന്ത്യക്കനുകൂലമാക്കിയത്. ആദ്യത്തെ മൂന്ന് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് നില്‍ക്കുന്ന സമയത്തും 18ാം ഓവര്‍ ധോണി ഇഷാന്ത് ശര്‍മയെ ഏല്‍പ്പിച്ചു.

ഉമേഷ് യാദവിന്റേയും ഭുവനേശ്വര്‍ കുമാറിന്റേയും ഓവറുകള്‍ ബാക്കിനില്‍ക്കവെയാണ് ധോണി ഈ സാഹസം കാട്ടിയത്. എന്നാല്‍ മികച്ച ബൗളിങ്ങിലൂടെ മത്സരഗതിയെ മാറ്റിമറിക്കാന്‍ ഇഷാന്ത് ശര്‍മക്കായി. അന്ന് ധോണിയുടെ ഉപദേശത്തെ തള്ളിക്കളഞ്ഞ് ഇഷാന്ത് ശര്‍മ നടത്തിയ സാഹസമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇത് എന്താണെന്ന് പരിശോധിക്കാം. 18ാം ഓവര്‍ ഇഷാന്തിന് നല്‍കിയപ്പോള്‍ ധോണി പറഞ്ഞത് ഓഫ് സൈഡില്‍ വൈഡ് യോര്‍ക്കറുകള്‍ എറിയണമെന്നാണ്.

എന്നാല്‍ ഇഷാന്ത് ഈ നിര്‍ദേശം തള്ളുകയാണ് ചെയ്യുന്നത്. പകരം സ്ലോ ബോളുകള്‍ എറിയുകയാണ് ഇഷാന്ത് ചെയ്തത്. പൊതുവേ ധോണിയുടെ തന്ത്രം ആരും തള്ളിക്കളയാറില്ല. എന്നാല്‍ അന്ന് ധോണിയെ ധിക്കരിക്കാന്‍ ഇഷാന്ത് ധൈര്യം കാട്ടി. ഇതാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ കളിയിലെ താരമായത് രവീന്ദ്ര ജഡേജയാണ്. 4 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ജഡേജ നേടിയത്. ആര്‍ അശ്വിനാണ് അവസാന ഓവര്‍ എറിഞ്ഞത്.

ishant sharma

അശ്വിന്റെ ബൗളിങ്ങും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. 4 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ധോണിയുടെ നായക മികവ് ഇന്ത്യയുടെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായി. മികച്ച ബൗളിങ് ചെയ്ഞ്ചും ആക്രമണോത്സക ഫീല്‍ഡിങ്ങുമൊരുക്കി ധോണിയൊരുക്കിയ തന്ത്രമാണ് ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തില്‍ കുടുക്കിയത്. 20 ഓവറില്‍ 129 എന്ന താരതമ്യേനെ ചെറിയ സ്‌കോറാണ് ഇന്ത്യക്ക് നേടാനായത്.

രോഹിത് ശര്‍മ 9 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ 31 റണ്‍സും വിരാട് കോലി 43 റണ്‍സും നേടി. ദിനേഷ് കാര്‍ത്തിക് 6 റണ്‍സിലും സുരേഷ് റെയ്‌ന 1 റണ്‍സിലും എംഎസ് ധോണി ഡെക്കിലും മടങ്ങി.

രവീന്ദ്ര ജഡേജ വാലറ്റത്ത് നേടിയ 33 റണ്‍സാണ് ഇന്ത്യയെ 127 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് നായകന്‍ അലെസ്റ്റര്‍ കുക്കിനെ (2) തുടക്കത്തിലേ നഷ്ടമായി. ഇയാന്‍ ബെല്‍ 13 റണ്‍സും ജൊനാഥന്‍ ട്രോട്ട് 20 റണ്‍സിലും മടങ്ങിയപ്പോള്‍ ജോ റൂട്ട് 7 റണ്‍സിലാണ് പുറത്തായത്.

ഓയിന്‍ മോര്‍ഗന്‍ 33 റണ്‍സും രവി ബൊപ്പാര 30 റണ്‍സുമെടുത്തു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ജയിപ്പിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് ഇഷാന്ത് ശര്‍മ കളി പിടിച്ചത്. ഇരുവരേയും മടക്കി ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയത് ഇഷാന്താണ്. ജോസ് ബട്‌ലറെ രവീന്ദ്ര ജഡേജ ഡെക്കിനും മടക്കി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് എന്നെന്നും അഭിമാനിക്കാവുന്ന ജയമാണിത്.

Story first published: Thursday, February 8, 2024, 18:28 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+