For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന് എങ്ങനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താം? വഴി പറഞ്ഞ് ജയ് ഷാ! മടങ്ങിവരവ് ഉറപ്പായി

ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ മടങ്ങിവരവിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. താരത്തിനു ദേശീയ ടീമിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നും ചില കാര്യങ്ങള്‍ ചെയ്താല്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറിനു ശേഷം ഇന്ത്യന്‍ ടീമിന വേണ്ടി ഒരു ഫോര്‍മാറ്റിലും ഇഷാന്‍ കളിച്ചിട്ടില്ല. മാത്രമല്ല ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള ഇഷാന്‍റെ മടങ്ങിവരവിനെക്കുറിച്ച് ജയ് ഷാ സംസാരിച്ചത്. ഇഷാന്‍ കിഷന്‍ നിയമങ്ങള്‍ പിന്തുടരുക തന്നെ വേണം. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചേ തീരൂവെന്നുമാണ് ജയ് ഷാ പറഞ്ഞത്. ഇതു തീര്‍ച്ചയായും ഇഷാന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ISHAN KISHAN

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ബുച്ചി ബാബു ചാംപ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിനായി കളിക്കുകയാണ് താരം. റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് ഇഷാന്‍. ഈ ടൂര്‍ണമെന്റില്‍ മാത്രമല്ല അടുത്ത മാസം ദുലീപ് ട്രോഫി ടൂര്‍ണമെന്റിലും അദ്ദേഹം കളിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐയുടെ നിയമം പാലിച്ചുകഴിഞ്ഞ ഇഷാന്റെ തിരിച്ചുവരവ് ഉറപ്പായെന്നു തന്നെ പറയേണ്ടി വരും. മാത്രമല്ല ജാര്‍ഖണ്ഡിനായി സെഞ്ച്വറിയോടെയാണ് താരം മടങ്ങിവരവ് ആഘോഷിച്ചത്

നേരത്തേ ബിസിസിഐയെ ധിക്കരിച്ച് ആഭ്യന്തര ക്രിക്കറ്റിനെ വില കുറച്ചു കണ്ടതു കാരണമാണ് ഇഷാനു പണി കിട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനേക്കാള്‍ താരം ഐപിഎല്ലിനു പ്രാധാന്യം നല്‍കുകയായിരുന്നു. പക്ഷെ ഐപിഎല്ലിനേക്കാള്‍ പ്രധാനമായി ബിസിസിഐ പരിഗണിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെയാണ്. നേരത്തേയുള്ള തെറ്റ് തിരുത്തിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ രണ്ടു ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമവസാനത്തോടെയാണ് ഇഷാന്റെ കഷ്ടകാലം ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ അദ്ദേഹം അവിടെ വച്ച് ടെസ്റ്റ് പരമ്പരയ്ക്കുമുമ്പ് ടീം വിടുകയായിരുന്നു. മാനസികവും ശാരീരികവുമായി തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നുള്ള ഇഷാന്റെ അഭ്യര്‍ഥന ടീം മാനേജ്‌മെന്റ് അംഗീകരിക്കുകയും ചെയ്തു. അതിനു ശേഷം ചെറിയൊരു ബ്രേക്കിനു ശേഷം രഞ്ജി ട്രോഫിയില്‍ താരം കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

ISHAN KISHAN

പക്ഷെ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം രഞ്ജിയില്‍ കളിക്കാന്‍ തയ്യാറാവാതെ ഇഷാന്‍ മാറിനിന്നു. ജാര്‍ഖണ്ഡ് ടീം താരത്തെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നു അന്നത്തെ കോച്ചായ രാഹുല്‍ ദ്രാവിഡും രംഗത്തുവന്നു. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കില്‍ സീനിയര്‍ കളിക്കാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇതിനു ശേഷം ജയ് ഷായും ഇക്കാര്യം ആവര്‍ത്തിച്ചെങ്കിലും ഇഷാന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നീക്കവും കണ്ടില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ മുഖ്യ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്നും ഇഷാന്റെ പേരും വെട്ടിയത്. അതിനു ശേഷം ഇന്ത്യന്‍ ടീം കളിച്ച ഒരു പരമ്പരയിലേക്കും താരം പരിഗണിക്കപ്പെട്ടിട്ടില്ല.

ഐപിഎല്ലില്‍ ഇതിനിടെ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കളിക്കുകയും ചെയ്തു. പക്ഷെ ദേശീയ ടീമിലേക്കു ഇതൊന്നും താരത്തിനു വഴി തുറന്നില്ല. മൂന്നു ടി20 പരമ്പരകളിലാണ് ഇന്ത്യന്‍ ടീം ഈ വര്‍ഷം ഇതിനകം കളിച്ചത്. ഇവയിലൊന്നും അദ്ദേഹം ഉള്‍പ്പെട്ടില്ല. മാത്രമല്ല ടി20 ലോകകപ്പ് ടീമിലും ഇഷാനു അവസരം ലഭിച്ചില്ല.

Story first published: Saturday, August 17, 2024, 7:35 [IST]
Other articles published on Aug 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+