For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

111, 106, 101, 152; അതും വെറും 10 ഓവറില്‍!! ടീം ഇന്ത്യക്കു ഗംഭീര്‍ നല്‍കിയ മന്ത്രമെന്ത്?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടിമുടി 'ആക്രമണകാരികളാക്കി' മാറ്റിക്കൊണ്ടിരിക്കുകയാണ് പുതിയ കോച്ചായി എത്തിയിരിക്കുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നേരത്തേ ദേശീയ ടീമിനായി കളിച്ചുകൊണ്ടിരിക്കെയും വളരെ അഗ്രസീവായ ഗെയിം കാഴ്ചവച്ചിരുന്നയാളാണ് അദ്ദേഹം. ബാറ്റിങില്‍ മാത്രമല്ല കളിക്കളത്തില്‍ എല്ലായ്‌പ്പോഴും അഗ്രസീവായി പെരുമാറുകയും ഈ കാരണത്താല്‍ പലപ്പോഴും കുഴപ്പത്തിലാവുകയും ചെയ്തിട്ടുള്ള വ്യക്തിയും കൂടിയാണ് ഗംഭീര്‍.

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു പടിയിറങ്ങിയതിനു ശേഷം പകരം ഗംഭീര്‍ ഈ റോളിലേക്കു വന്നപ്പോള്‍ പലരും തെറ്റി ചുളിച്ചിരുന്നു. പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത അദ്ദേഹത്തിനു ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാനാവുമോയെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു.

എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് പരിശീലകന്റെ കുപ്പായത്തില്‍ കത്തിക്കയറുകയാണ് ഗംഭീര്‍. അദ്ദേഹം കോച്ചായതിനു ശേഷം ടി20യില്‍ ടീമിന്റെ ബാറ്റിങ് പ്രകടനം അവിശ്വസനീയം തന്നെയാണ്. ഇത്രയും വേഗത്തില്‍ ഗംഭീര്‍ എങ്ങനെയാണ് ടീമിനെ ഈ തരത്തില്‍ മാറ്റിയെടുത്തതെന്നാണ് എല്ലാവരുടെയും അദ്ഭുതം.

GAUTAM GAMBHIR -SURYAKUMAR YADAV

ടി20യിലെ കണക്കുകള്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തിനു ശേഷമാണ് ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി ചുമതലയേറ്റെടുക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ രണ്ടു ടി20 പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. രണ്ടും ടീം തൂത്തുവാരുകയും ചെയ്തു. ശ്രീലങ്കയെ അവരുടെ നാട്ടിലും ബംഗ്ലാദേശിനെ സ്വന്തം തട്ടകത്തിലുമാണ് ഇന്ത്യ 3-0നു തൂത്തുവാരിയത്.

ഈ രണ്ടു പരമ്പരകളിലെ ആറു ടി20കളെടുത്താല്‍ നാലിലും ആദ്യത്തെ 10 ഓവറില്‍ തന്നെ ഇന്ത്യ കളി വരുതിയിലാക്കിയതായി കാണാം. അത്ര മാത്രം അഗ്രസീവായിട്ടാണ് ഈ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ സ്‌കോറിങ്. ഗംഭീര്‍ കോച്ചായി വരുന്നതിനു മുമ്പ് വല്ലപ്പോഴും മാത്രമേ ഇന്ത്യന്‍ ടീം ടോട്ടല്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ തന്നെ 100 കടന്നിരുന്നുള്ളൂ.

പക്ഷെ ഗംഭീര്‍ വന്നതോടെ ചിത്രമാകെ മാറിയിരിക്കുകയാണ്. 10 ഓവറില്‍ തന്നെ 100നു മുകളില്‍ റണ്‍സ് വാരിക്കൂട്ടുകയെന്നതു ഇന്ത്യ ശിലമാക്കിക്കഴിഞ്ഞു. അദ്ദേഹത്തിനു കീഴില്‍ കളിച്ച ആറു ടി20കളില്‍ നാലിലും ഇന്ത്യന്‍ ടീം 10 ഓവരില്‍ 100നു മുകളില്‍ റണ്‍സ് അടിച്ചെടുത്തു. ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ 10 ഓവറില്‍ രണ്ടു വിക്കറ്റിനു 111 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്.

മഴ കാരണം എട്ടോവറില്‍ 78 റണ്‍സാണ് രണ്ടാമങ്കത്തില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത്. 6.3 ഓവറില്‍ ടീം ഇതു അടിച്ചെടുത്തു. മൂന്നാം ടി20യില്‍ മാത്രമാണ് ഗംഭീറിനും ഇന്ത്യക്കും പാളിയത്. 10 ഓവറില്‍ അഞ്ചു വിക്കറ്റിനു 59 റണ്‍സിക്കേു ടീം വീണിരുന്നു. എന്നാാല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ വീണ്ടും ടോപ് ഗിയറിലേക്കുയര്‍ന്നു. പരമ്പരയിലെ മൂന്നു കളിയിലും 10 ഓവറില്‍ ടീം ടോട്ടല്‍ 100നു മുകളിലായിരുന്നു.

ആദ്യ ടി20യില്‍ 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് ടീം ഇന്ത്യ സ്‌കോര്‍ ചെയ്തത്. രണ്ടാം ടി20യില്‍ 10 ഓവറില്‍ മൂന്നു വിക്കറ്റിനു 101 റണ്‍സും ടീം നേടി. പക്ഷെ അവസാന കളിയില്‍ ഇന്ത്യ റെക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു. 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സാണ് ഇന്ത്യന്‍ ടീം വാരിക്കൂട്ടിയത്.

GAUTAM GAMBHIR

ഗംഭീറിന്റെ മന്ത്രമെന്ത്?

ഗൗതം ഗംഭീറിന്റെ ഈ ആക്രണോത്സുക ശൈലി ലോക ക്രിക്കറ്റിലെ മറ്റു ടീമുളെയെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്. എങ്ങനെയാണ് അദ്ദേഹം ടീമിനെ ഈ തരത്തില്‍ മാറ്റിയെടുത്തത്? ഇതിനു പിന്നിലെ മന്ത്രം വളരെ സിംപിളാണ്. ആദ്യമായി അദ്ദേഹം ശ്രദ്ധിച്ചത് വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കളിക്കുന്നവരെ തഴയുകയെന്നതാണ്. പകരം റെക്കോര്‍ഡുകള്‍ നോക്കാതെ തകര്‍ത്തടിച്ച് റണ്‍സ് സ്‌കോര്‍ സാധിക്കുന്നവരെ മാത്രം ടീമിലക്കേു കൊണ്ടുവന്നു.

ഗംഭീര്‍ ചെയ്ത അടുത്ത കാര്യം താരങ്ങള്‍ക്കു നല്‍കിയ ധൈര്യവും പിന്തുണയുമാണ്‌. ഈ തരത്തിലുള്ള ഹൈ റിസ്‌ക് ഗെയിം കളിക്കുമ്പോള്‍ സ്വാഭാവികമായും ഫ്‌ളോപ്പാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഫ്‌ളോപ്പായാലും ആശങ്ക വേണ്ടെന്നും തുടര്‍ന്നും താന്‍ പിന്തുണയ്ക്കുമെന്നും താരങ്ങള്‍ക്കു ഗംഭീര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ഭയമില്ലാതെ താരങ്ങള്‍ക്കു സ്വതസിദ്ധമായ ശൈലിയില്‍ കടന്നാക്രമിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

Story first published: Tuesday, October 15, 2024, 19:47 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+