ടീം ഇന്ത്യ സൂക്ഷിക്കേണ്ടത് അയാളെ... ഇല്ലെങ്കില്‍ തോല്‍ക്കും!! മുന്നറിയിപ്പുമായി മഗ്രാത്ത്
ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു ഓസ്‌ട്രേലിയയുടെ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നടന്ന ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ ഉജ്ജ്വലമായി തന്നെ ഇംഗ്ലീഷ് പര്യടനത്തിന് തുടക്കമിട്ടിരുന്നെങ്കിലും ഏകദിന പരമ്പരയില്‍ അടിതെറ്റിയിരുന്നു.
കൂടാതെ എസെക്‌സുമായി സമനിലയില്‍ പിരിഞ്ഞ സന്നാഹ മല്‍സരത്തിലും ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതിനിടെയാണ് ഇന്ത്യക്ക് മഗ്രാത്ത് മുന്നറിയിപ്പ് നല്‍കിയത്.

ആന്‍ഡേഴ്‌സനെ സൂക്ഷിക്കണം
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും മികച്ച സ്വിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഏറ്റവും അപകടകാരിയെന്നു മഗ്രാത്ത് ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ആന്‍ഡേഴ്‌സനെതിരേ കളിക്കുമ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് മഗ്രാത്ത്.

വിജയസാധ്യതയുണ്ട്
ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നു കരുതുന്നില്ലെന്നു മഗ്രാത്ത് പറഞ്ഞു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആന്‍ഡേഴ്‌സന്റെ സ്വിങ് ബൗളിങിനെ മികച്ച രീതിയില്‍ നേരിട്ടേ തീരൂ. അദ്ദേഹത്തിനുമേല്‍ ആധിപത്യം പുലര്‍ത്താനായാല്‍ ഇന്ത്യക്കു ടെസ്റ്റില്‍ ആധിപത്യം സ്ഥാപിക്കാനാവുമെന്നും ഓസീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബൗളിങ്
ബാറ്റിങ് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് മഗ്രാത്ത് പറയുന്നു. ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം ഇന്ത്യ ഇതു തെളിയിക്കുകയും ചെയ്തു. ടീമിന്റെ മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പരിക്കേറ്റതായി അറിഞ്ഞു. ഇരുവരും കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിഘ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും മഗ്രാത്ത് വ്യക്തമാക്കി.

സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകം
സ്പിന്നര്‍മാര്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം ടീമിന്റെ ജയത്തില്‍ നിര്‍ണായകമാവും. ഇതിഹാസ സ്പിന്നറും തന്റെ മുന്‍ ടീമംഗവുമായ ഷെയ്ന്‍ വോണ്‍ നേരത്തേ ഇംഗ്ലീഷ് പിച്ചുകളില്‍ നേട്ടം കൊയ്തിട്ടുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും സമാനമായ പ്രകടനം ഇത്തവണ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ പരമ്പര സ്വന്തമാക്കാനാവുമെന്നും മഗ്രാത്ത് ചൂണ്ടിക്കാട്ടി.

ഇഷാന്തിന്റെ അനുഭവസമ്പത്ത്
ഇന്ത്യന്‍ പേസറായ ഇഷാന്ത് ശര്‍മയുടെ അനുഭവസമ്പത്ത് ടെസ്റ്റ് പരമ്പരയില്‍ ടീമിനു വലിയ മുതല്‍ക്കൂട്ടാവുമെന്നു മഗ്രാത്ത് അഭിപ്രായപ്പെട്ടു. ഏറെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഇഷാന്ത്. കരിയര്‍ തുടങ്ങുമ്പോഴുള്ള അതേ വേഗത്തില്‍ ഇപ്പോഴും പന്തെറിയാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ മുമ്പത്തേതു പോലെ മിടുക്കുണ്ടോയന്നാണ് ഇനി അറിയാനുള്ളതെന്നും ഓസീസ് ഇതിഹാസം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications