For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഇന്ത്യ 'വിടാനൊരുങ്ങി', ആ നീക്കവും തടഞ്ഞു! എങ്ങനെ എന്നറിയാം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും അവസരം നിഷേധിക്കപ്പെട്ടതോടെ മലയാളി താരം സഞ്ജു സാംസണിന്റെ കരിയര്‍ എല്ലാ തരത്തിലും വഴി മുട്ടിയിരിക്കുകയാണ്. ഇനിയെന്ത് എന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന ചോദ്യം. ദേശീയ ടീമില്‍ സഞ്ജുവിനെ ഉടനെയൊന്നും കാണാന്‍ സാധ്യതയില്ല. മൂന്നു വമ്പന്‍ ടൂര്‍ണമെന്റുകളിലാണ് അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടമായത്. ആദ്യം ഏഷ്യന്‍ ഗെയിംസ്, അതിനു ശേഷം ഏഷ്യാ കപ്പ്, ഏറ്റവും ഒടുവിലായി ലോകകപ്പിലും സഞ്ജു നിര്‍ദയമായി തഴയപ്പെട്ടു.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലെങ്കിലും ഈ സമയത്തു അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ചേര്‍ന്ന് സഞ്ജുവിനു അതിനുള്ള അവസരവും തടയുകയായിരുന്നു. അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാന്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

SANJU SAMSON

കൗണ്ടിയില്‍ നിന്നും സഞ്ജുവിനു ഓഫര്‍ വരികയും അദ്ദേഹം ഒരു ടീമുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിനു തൊട്ടരികില്‍ വരെയെത്തുകയും ചെയ്തിരുന്നു. പക്ഷെ ഈ സമയത്താണ് ഏഷ്യാ കപ്പിനുള്ള ടീമിലേക്കു റിസര്‍വ് താരമായി സഞ്ജുവിനെ ടീമിലെടുക്കുന്നത്. ഇതോടെ കൗണ്ടിയില്‍ നിന്നുള്ള ഓഫര്‍ അദ്ദേഹം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ തനിക്കു അവസരം ലഭിച്ചേക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു സഞ്ജു.

കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുള്ളതു കാരണമായിരുന്നു ട്രാവലിങ് റിസര്‍വായി അദ്ദേഹത്തെ ടീമിലെടുത്തത്. പക്ഷെ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു തൊട്ടുമുമ്പ് രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരികെ അയക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള അവസരം മാത്രമല്ല കൗണ്ടിയില്‍ കളിക്കാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിനു നഷ്ടമായത്.

ഇതിനു തൊട്ടുമുമ്പ് ഏഷ്യന്‍ ഗെയിംസിലും സഞ്ജുവിനു സ്ഥാനം നിഷേധിക്കപ്പെട്ടതു സമാനമായ രീതിയിലായിരുന്നു. ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി രണ്ടാംനിര ടീമിനെയായിരുന്നു ഇന്ത്യ അയക്കാന്‍ തീരുമാനിച്ചത്. ഏഷ്യാഡും ഐസിസിയുടെ ഏകദിന ലോകകപ്പും ഏറെക്കുറെ ഒരേ സമയത്തു ആയതു കാരണമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരെയൊന്നും ഏഷ്യന്‍ ഗെയിംസിലേക്കു പരിഗണിച്ചതുമില്ല.

SANJU SAMSON

സഞ്ജുവിന് ഉറപ്പായും ഏഷ്യാഡില്‍ സ്ഥാനം ലഭിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചില്ല. ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്. റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കുകയും ചെയ്തു.

ഏഷ്യന്‍ ഗെയിംസില്‍ ഇല്ലാതിരുന്നതോടെ ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജുവും പരിഗണനയിലുണ്ടെന്നു ഉറപ്പാവുകയും ചെയ്തു. കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസ് തന്നെയായിരുന്നു പ്രധാന കാരണം. ഇഷാന്‍ കിഷനു മധ്യനിരയില്‍ എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന കാര്യത്തിലും സംശയമുണ്ടയിരുന്നു.

പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ മൂന്നു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തതോടെ ഇഷാന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു. അതോടൊപ്പം രാഹുല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ പ്രതീക്ഷള്‍ക്കു മങ്ങലേറ്റു. ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിക്കുകയും ചെയ്തു. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ രാഹുലും ഇഷാനും അകത്തും സഞ്ജു പുറത്തും ആവുകയായിരുന്നു.

Story first published: Tuesday, September 19, 2023, 10:13 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+