For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത ടി20 ലോകകപ്പും ഇന്ത്യക്ക്!! ഗംഭീറും സൂര്യയും പണി തുടങ്ങി, 'ഒന്നൊന്നര' പ്ലാന്‍ തയ്യാര്‍

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ ടി20 പരമ്പരകളും 2026ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള പടയൊരുക്കമാണ്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു. ടൂര്‍ണമെന്റിനു ശേഷം ഈ ഫോര്‍മാറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ അദ്ദേഹം ബാറ്റണ്‍ സൂര്യകുമാര്‍ യാദവിനു കൈമാറുകയും ചെയ്തു.

കഴിഞ്ഞ ലോകകിരീടം രാഹുല്‍ ദ്രാവിഡിന്റെ പേരില്‍ കൂടിയാണ് കുറിക്കപ്പെട്ടതെങ്കില്‍ ഇത്തവണ ടീമിനെ തയ്യാറാക്കാനുള്ള ദൗത്യം ഗൗതം ഗംഭീറിനാണ്. അടുത്ത ടി20 ലോകകപ്പിനു ഇനിയും സമയമേറെയുണ്ടെങ്കിലും സൂര്യയും ഗംഭീറും ഇപ്പോള്‍ തന്നെ ഇതിനു വേണ്ടിയുള്ള പ്ലാനിങ് തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ബംഗ്ലാദേശുമായി നടക്കുന്ന ടി20 പരമ്പരയും ഇതേക്കുറിച്ചു നിര്‍ണായക സൂചനകളും നല്‍കിയിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

SURYAKUMAR YADAV- RINKU SINGH

കൂടുതല്‍ അഗ്രസീവായ ബാറ്റിങ്‌നിര

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തിന്റെ പ്രധാനപ്പെട്ട കാരങ്ങളിലൊന്ന് അഗ്രസീവ് ക്രിക്കറ്റായിരുന്നു. വിക്കറ്റുകള്‍ വീണാലും അഗ്രസീവായ ഗെയിം തന്നെ കളിക്കാന്‍ ടീം ശ്രമിക്കുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് മുന്‍ നായകന്‍ രോഹിത് ശര്‍മ തുറന്നു പറയുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ അഗ്രസീവ് ഗെയിം തന്നെ കളിക്കുകയും ചെയ്തു.

ഇത്തവണ പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും പിന്തുടരന്നതും ഇതേ സമീപനമാണ്. പക്ഷെ രോഹിത്തിന്റെ ടീം ഇന്ത്യയേക്കാള്‍ കൂടുതല്‍ അഗ്രസീവായ, ചുറുചുറുക്കുള്ള യുവനിരയെയാണ് സൂര്യയും ഗംഭീറും വാര്‍ത്തെടുക്കുന്നത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള താരങ്ങളെയാണ് ഇതിനായി ഇരുവരും ടീമിലെത്തിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരേയുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ ഒരാള്‍ പോലും ഡിഫന്‍സീവ് ശൈലിയില്‍ കളിക്കുന്നവരല്ലെന്നു കാണാം. ഓപ്പണിങില്‍ അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍, പിന്നാലെ സൂര്യ, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി, റിങ്കു സിങ് തുടങ്ങി വെട്ടിക്കെട്ടുകാരുടെ വലിയൊരു നിര തന്നെ ഇന്ത്യ തയ്യാറാക്കുകയാണ്.

യുവതാരങ്ങള്‍ക്കു നിരന്തരം അവസരങ്ങള്‍ നല്‍കി ഇവരില്‍ ആരൊക്കെയാണ് അടുത്ത ടി20 ലോകകപ്പിനായി തങ്ങള്‍ക്കു ഏറ്റവും ബെസ്റ്റെന്നാണ് സൂര്യയും ഗംഭീറും വിലയിരുത്തുന്നത്. സഞ്ജുവിനെ ഓപ്പണിങിലേക്കു കൊണ്ടുവന്നതും ഇരുവരുടെയും മാസ്റ്റര്‍ സ്‌ട്രോക്കാണ്. ഈ റോളില്‍ അദ്ദേഹം കസറിയാന്‍ ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനം പോലും തെറിക്കാനിടയുണ്ട്. കാരണം ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഗില്ലിനുള്ളത്. സഞ്ജു- യശസ്വി ജയ്‌സ്വാള്‍ ജോടി അടുത്ത ടി20 ലോകകപ്പില്‍ ഓപ്പണര്‍മാരായി വരാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

ഓള്‍റൗണ്ടര്‍മാരുടെ 'ചാകര'

ഇന്ത്യന്‍ ടീമിന്റെ നേരത്തേയുള്ള പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് ടോപ്പ് ഓര്‍ഡറില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ ഇല്ലെന്നതായിരുന്നു. ഈ കാരണത്താല്‍ ഇന്ത്യക്കു പലപ്പോഴും ബൗളിങ് ഓപ്ഷനുകളും കുറവായിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയും ഓള്‍റൗണ്‍മാരെയുമാണ് രോഹിത് ശര്‍മ കൂടുതലായി ആശ്രയിക്കുകയും ചെയ്തിരുന്നത്.

RIYAN PARAG

എന്നാല്‍ സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് പിന്തുടരുന്നത്. ബൗള്‍ കൂടി ചെയ്യാന്‍ സാധിക്കുന്ന യുവതാരങ്ങളെയാണ് ഇരുവരും വളര്‍ത്തിയെടുക്കുന്നത്. ഓള്‍റൗണ്ടര്‍മാരുടെ മികച്ചൊരു നിര അടുത്ത ടി20 ലോകകപ്പിനു മുമ്പ് തയ്യാറാക്കി നിര്‍ത്താനാണ് ഇരുവരുടെയും പ്ലാന്‍.

ബംഗ്ലാദേശിനെതിരേയുള്ള ടീമിനെയെടുത്താല്‍ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം ഓള്‍റൗണ്ടര്‍മാരാണ്. ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരെ കൂടാതെയാണിത്. മാത്രമല്ല ആവശ്യമെങ്കില്‍ റിങ്കു സിങിനെയും ബൗളിങില്‍ ഉപയോഗിക്കുമെന്നു സൂര്യയും ഗംഭീറും കഴിഞ്ഞ പരമ്പരയില്‍ കാണിച്ചുതന്നു.

Story first published: Wednesday, October 9, 2024, 14:15 [IST]
Other articles published on Oct 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+