Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ വച്ചത് ഒറ്റ ഡിമാന്റ്! ഹാര്‍ദിക്കിനു പകരം സൂര്യ ക്യാപ്റ്റന്‍? ആവശ്യപ്പെട്ടത് ഈ കാര്യം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടി20 ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രഖ്യാപിക്കാനിരിക്കെ ഈ നീക്കത്തിനു പിന്നില്‍ കോച്ച് ഗൗതം ഗംഭീറാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പുതിയ കോച്ചായി അടുത്തിടെ സ്ഥാനമേറ്റെടുത്ത അദ്ദേഹത്തിന്റെ ഒരു ഡിമാന്റാണ് ഹാര്‍ദിക് പാണ്ഡ്യക്കു പകരം സൂര്യയെ ഫേവറിറ്റാക്കി മാറ്റിയിരിക്കുന്നത്. 2026ലെ ടി20 ലോകകപ്പ് വരെ ഈ ഫോര്‍മാറ്റില്‍ സ്‌കൈ തന്നെ ടീമിനെ നയിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി തെറിപ്പിച്ചതിനു പിന്നില്‍ ഗംഭീറിന്റെ ഒരു ഡിമാന്റാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സൂര്യയെ ടി20യിലെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നു ഗംഭീര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുമില്ല. മറ്റൊരു രീതിയിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചതെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.

SURYAKUMAR YADAV - HARDIK PANDYA

സൂര്യകുമാര്‍ യാദവിനെ പുതിയ ടി20 ക്യാപ്റ്റനായി നിയമിക്കണമെന്നു ഗൗതം ഗംഭീര്‍ നേരിട്ട് ആവശ്യമുന്നയിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം അദ്ദേഹം വളരെ വ്യക്തമായി തന്നെ പറഞ്ഞു. ജോലിഭാരം തടസ്സമാവാത്ത ഒരു ക്യാപ്റ്റനോടൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്.

ഇതേ തുടര്‍ന്നാണ് നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനു പകരം സൂര്യയെ നായകസ്ഥാനത്തേക്കു കൊണ്ടു വരാനുള്ള ചര്‍ച്ചകളിലേക്കു നയിച്ചതെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. ജോലിഭാരം കാരണം പല പരമ്പരകളില്‍ നിന്നും വിട്ടുനിന്നിട്ടുള്ള താരമാണ് ഹാര്‍ദിക്. മാത്രമല്ല പരിക്കുകളുടെ തോഴനുമാണ്.

കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക് തന്നെ ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് നേരത്തേ ഹാര്‍ദിക് ക്യാപ്റ്റനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്ന സൂര്യ ഈ റോളിലേക്കു ഉയര്‍ന്നുവന്നത്. കരിയറിലുടനീളം പരിക്കുകള്‍ ഹാര്‍ദിക്കിനു തിരിച്ചടിയായുണ്ട്. ഈ കാരണത്താല്‍ പല പരമ്പരകളും ടൂര്‍ണമെന്റുകളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിയിയുടെ ഏകദിന ലോകകപ്പിനിടെ കണംകാലിനേറ്റ പരിക്ക് കാരണം മാസങ്ങളോളമാണ് ഹാര്‍ദിക്കിനു പുറത്തിരിക്കേണ്ടി വന്നത്. ബംഗ്ലാദേശുമായുള്ള ലീഗ് ഘട്ടത്തിലെ കളിക്കിടെയാണ് ബൗള്‍ ചെയ്ത ശേഷം റണ്ണപ്പിനിടെ അദ്ദേഹം അടിതെറ്റി വീണത്. തുടര്‍ന്ന് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളും ഹാര്‍ദിക്കിനു നഷ്ടമായിരുന്നു.

GAUTAM GAMBHIR

അതിനു മുമ്പ് പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കു കാരണവും അദ്ദേഹത്തിനു ഏറെക്കാലം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നിട്ടുണ്ട്. പരിക്കു ഭേദമായി പിന്നീട് തിരിച്ചെത്തിയപ്പോള്‍ ബൗളിങില്‍ നിന്നും ഹാര്‍ദിക് പൂര്‍ണമായി പിന്‍മാറുകയും ചെയ്തിരുന്നു. ബാറ്റിങില്‍ മാത്രമായിരുന്നു അന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്.

ഒടുവില്‍ 2022ലെ ഐപിഎല്ലിനു മുമ്പ് വീണ്ടും ഹാര്‍ദിക് ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം മാറി നിന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് അദ്ദേഹം പുനരാരംഭിച്ചത് ഇതേ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായപ്പോഴാണ്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം വൈറ്റ് ബോള്‍ പരമ്പരകളില്‍ ചിലതിലെല്ലാം ഹാര്‍ദിക് ബ്രേക്കെടുന്നതും പതിവാണ്.

എന്നാല്‍ സൂര്യയെ സംബന്ധിച്ച് പരിക്കുകള്‍ കരിയറില്‍ ഇതുവരെ അത്ര വില്ലനായി മാറിയിട്ടില്ല. വളരെ ചുരുക്കം മല്‍സരങ്ങള്‍ മാത്രമേ പരിക്കു കാരണം അദ്ദേഹത്തിനു നഷ്ടമായിട്ടുള്ളൂ. കൂടാതെ ടി20 പരമ്പരകളിലെ സ്ഥിരം സാന്നിധ്യമായ സൂര്യ ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റും കൂടിയാണ്. നിലവില്‍ ടി20യില്‍ മാത്രമേ അദ്ദേഹം സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുള്ളൂ. ഇവയെല്ലാം കാരണമാണ് ഇപ്പോള്‍ ടി20യില്‍ സ്ഥിരം ക്യാപ്റ്റന്‍സിയും അദ്ദേഹത്തിലേക്കു എത്താന്‍ പോവുന്നത്.

Story first published: Thursday, July 18, 2024, 13:01 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+