Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ സഹോദരനെപ്പോലെ സ്നേഹിച്ചു, പക്ഷെ കോലി ചതിച്ചു! ശത്രുക്കളായ സംഭവം അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്ത ഹീറോകളിലെ മുന്‍നിരക്കാരനാണ് ഗൗതം ഗംഭീര്‍. എംഎസ് ധോണി 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കിയപ്പോള്‍ അതിന് പിന്നില്‍ ഗംഭീര്‍ ഒഴുക്കിയ വിയര്‍പ്പ് ആരും കണ്ടിരുന്നില്ല. രണ്ട് ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഗംഭീറായിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള അംഗീകാരങ്ങളോ ആദരവോ ഗംഭീറിന് ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ നായകനാവാന്‍ ഏറ്റവും യോഗ്യതയുള്ളവരിലൊരാളായിരുന്നു ഗംഭീര്‍. എന്നാല്‍ ധോണിയുടെ കീഴില്‍ നിഴലായി ഒതുക്കപ്പെട്ടു. യുവതാരങ്ങളെ പിന്തുണക്കുന്നതിലും വളര്‍ത്തുന്നതിലും ഗംഭീര്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. സഹതാരങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരിലൊരാളാണ് ഗംഭീറെന്ന് പറയാം. വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായിരുന്നു.

virat kohli, gautam gambhir

കോലിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് വലിയ പിന്തുണയാണ് ഗംഭീര്‍ താരത്തിന് നല്‍കിയത്. സഹോദരനെപ്പോലെ ഗംഭീര്‍ കോലിയെ സ്നേഹിച്ചു. ഉപദേശങ്ങള്‍ നല്‍കി പ്രോത്സാഹനങ്ങളും നല്‍കി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് കോലി തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. 2009ല്‍ 316റണ്‍സ് പിന്തുടരവെയാണ് കോലിയുടെ കന്നി സെഞ്ച്വറി പിറന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പെട്ടെന്ന് പുറത്തായ മത്സരത്തില്‍ ഗംഭീര്‍, കോലി കൂട്ടുകെട്ടാണ് ഇന്ത്യക്ക് 7 വിക്കറ്റ് ജയമൊരുക്കിയത്.

137 പന്തില്‍ 150 റണ്‍സുമായി ഗംഭീര്‍ പുറത്താകാതെ നിന്നപ്പോള്‍ കോലി 114 പന്തില്‍ 107 റണ്‍സാണ് നേടിയത്. മത്സരത്തില്‍ കളിയിലെ താരമായത് ഗംഭീറായിരുന്നു. എന്നാല്‍ ഗംഭീര്‍ ആ പുരസ്‌കാരം കോലിക്ക് കൈമാറി. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായിരുന്നു അത്. ഗംഭീര്‍ കോലിയോടുള്ള സ്നേഹം കൊണ്ടാണ് തനിക്ക് ലഭിച്ച പുരസ്‌കാരം നല്‍കി പിന്തുണച്ചത്. എന്നാല്‍ കോലി ഇതിനുള്ള നന്ദി കാട്ടിയില്ലെന്നതിന് ചരിത്രം സാക്ഷി.

ഐപിഎല്ലിനിടെയാണ് കോലി പഴയതെല്ലാം മറന്ന് ഗംഭീറിനെതിരേ രംഗത്തെത്തിയത്. ഒന്നിലധികം തവണ ഗംഭീറുമായി കോലി ഉടക്കുന്ന സാഹചര്യമുണ്ടായി. ആദ്യമായി ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും കോലി ആര്‍സിബി താരവുമായിരിക്കവെയാണ് പ്രശ്നങ്ങളുണ്ടാവുന്നത്. കോലി പുറത്തായി മടങ്ങുമ്പോള്‍ ഗംഭീറിനോട് പ്രകോപിതനാവുകയും ഇരുവരും പരസ്പരം നേര്‍ക്കുനേര്‍ എത്തുകയും ചെയ്തു. സഹതാരങ്ങള്‍ ഇടപെട്ടാണ് ഈ പ്രശ്നം അവസാനിപ്പിച്ചത്.

അന്ന് മുതല്‍ രണ്ട് താരങ്ങളും തമ്മില്‍ ശത്രുക്കളാണ്. അവസാന ഐപിഎല്ലിനിടെയും പ്രശ്നങ്ങളുണ്ടായി. ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ ഉപദേഷ്ടാവാണ്. ആര്‍സിബിയുടെ ഭാഗമായ കോലിയും ലഖ്നൗ താരമായ നവീന്‍ ഉല്‍ ഹഖും തമ്മിലുണ്ടായ പ്രശ്നം പിന്നീട് വലിയ പ്രശ്നമായിത്തീര്‍ന്നു. ഇതില്‍ ഗംഭീറും ഇടപെട്ടതോടെ കോലിയും ഗംഭീറും തമ്മിലായി വാക് പോരാട്ടം. ഇതും കൈയാങ്കളിയിലേക്കെത്തേണ്ടതായിരുന്നെങ്കിലും സഹതാരങ്ങള്‍ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.

പരസ്പരം പ്രശ്നങ്ങളിലെന്നും കളത്തിനകത്ത് മത്സരത്തിനിടെയുണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ മാത്രമാണ് തമ്മിലുള്ളതെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും സത്യാവസ്ഥ അങ്ങനെയല്ലെന്നതാണ് വസ്തുത. ഇരുവരും തമ്മില്‍ മാനസികമായി വലിയ അകല്‍ച്ചയിലാണ്. അന്ന് ഗംഭീര്‍ കോലിയെ സഹോദരനെപ്പോലെ സ്നേഹിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഗംഭീറിന്റ ഏറ്റവും വലിയ ശത്രുവാണ് കോലിയെന്ന് പറയാം. രണ്ട് പേരും തമ്മില്‍ വലിയ ശത്രുത ഇപ്പോഴുണ്ട്.

വരുന്ന സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേഷ്ടാവായാണ് എത്തുന്നത്. ആര്‍സിബിക്കൊപ്പം കോലിയും ഉണ്ടാവും. കൊല്‍ക്കത്തയിലേക്കെത്തുന്നതോടെ ഗംഭീര്‍ കൂടുതല്‍ കരുത്തനാവുമെന്നുറപ്പ്. ഇതോടെ വിരാട് കോലിയുമായി വീണ്ടും ഉടക്കാനുള്ള സാധ്യതയും കൂടുതലാണ്. രണ്ട് പേരും വിട്ടുവീഴ്ച ചെയ്യാന്‍ മടിയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ ശത്രുത തുടരുമെന്നുറപ്പ്.

Story first published: Thursday, February 8, 2024, 14:24 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+