ധോണിയുടെ തന്ത്രം കോലിയെ രക്ഷിച്ചു! ഇല്ലെങ്കില്‍ അന്നു ടീമിന് പുറത്തായേനെ- വിന്‍ഡീസ് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് കോലിയെ ഇന്ത്യക്കു സമ്മാനിച്ചത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണന്നു വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ദെനേഷ് രാംദിന്‍ അഭിപ്രായപ്പെട്ടു. മോശം ഫോം കാരണം ടീമില്‍ നിന്നും ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്നു കോലി. എന്നാല്‍ ധോണി പരീക്ഷിച്ച ഒരു തന്ത്രമാണ് കോലിയെ ഫോം വീണ്ടെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചതെന്ന് രാംദിന്‍ ചൂണ്ടിക്കാട്ടി.
2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയുടെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 13.40 എന്ന മോശം ശരാശരിയില്‍ വെറും 134 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

സംഭവം ചൂണ്ടിക്കാട്ടി രാംദിന്‍
ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമുള്ള സംഭവം ഓര്‍മയുണ്ട്. വിരാട് മോശം ഫോമിലായിരുന്നു. റണ്ണെടുക്കാന്‍ അദ്ദേഹം വിഷമിച്ചു കൊണ്ടിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിന്‍ഡീസ് ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചിരുന്നു. ആദ്യത്തെ ഒന്നോ രണ്ടോ കളികളില്‍ കോലി പെട്ടെന്നു പുറത്തായി.
പക്ഷെ ധോണി കോലിയെ ടീല്‍ നിന്നൊഴിവാക്കിയില്ല. ബാറ്റിങില്‍ മൂന്നാം നമ്പറിനു പകരം നാലും അഞ്ചും പൊസിഷനില്‍ അദ്ദേഹത്തെ ഇറക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ധോണിയുടെ ഈ തന്ത്രം വിജയിക്കുകയും ചെയ്തു. ഒരു കളിയില്‍ നാലോ, അഞ്ചോ പൊസിഷനില്‍ ഇറങ്ങിയ കോലി ഫിഫ്റ്റി നേടുകയും ചെയ്തു. ഇതോടെ കോലി പഴയ താളത്തിലേക്കു തിരിച്ചെത്തുകയും ചെയ്തതായി രാംദിന്‍ വ്യക്തമാക്കി.

കോലിക്കു നല്‍കിയ പിന്തുണ
ചില സമയങ്ങളില്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുന്നതിനേക്കാള്‍ പ്രധാനം അവരെ ശരിയായി മനസ്സിലാക്കുകയെന്നതാണ്. പല ടീമുകളും ഇതാണ് തങ്ങളുടെ താരങ്ങളോടു ചെയ്യുന്നത്. പക്ഷെ ധോണി കോലിയെ പിന്തുണച്ചു. ഈ പിന്തുണ തന്നെയാണ് കോലിയെ ഇന്നത്ത ലോകോത്തര താരമായി മാറാന്‍ സഹായിച്ചത്.
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാണ് കോലിയെന്നാണ് തനിക്കു തോന്നുന്നത്. അദ്ദേഹത്തിന്റെ പാഷനും അധികം പേരില്‍ കാണാന്‍ കഴിയില്ല. കോലിയെ സമ്മാനിച്ചതിന് ധോണിയാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നതെന്നും രാംദിന്‍ അഭിപ്രായപ്പെട്ടു.

ധോണി അദ്ഭുതപ്പെടുത്തുന്ന വ്യക്തി
ധോണി ശരിക്കും അദ്ഭുതപ്പെടുന്ന വ്യക്തിയാണ്. ക്രിക്കറ്റ് ഫീല്‍ഡിലെ സംഭാവനകളുടെ പേരിലാവരുത് മറിച്ച് വിനയമുള്ള ഒരു ദാസനായി മാത്രം ഓര്‍മിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് ധോണി എല്ലായ്‌പ്പോഴും പറയാറുണ്ട്. ഇതു തന്നെയാണ് ഏറ്റവും പ്രധാനമെന്നാണ് താന്‍ കരുതുന്നത്. ധോണിയാരാണെന്ന് ഈ വാക്കുകള്‍ തന്നെ നമുക്ക് മനസ്സിലാക്കി തരുമെന്നും രാംദിന്‍ പറയുന്നു.
ആഗസ്റ്റ് 15നായിരുന്നു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ധോണി ഇന്ത്യക്കായി ഇനി കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ദേശീയ ടീമിനു വേണ്ടി 538 മല്‍സരങ്ങളില്‍ നിന്നും 16 സെഞ്ച്വറികളും 108 ഫിഫ്റ്റികളുമടക്കം 17,266 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications