Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: സഞ്ജുവിനെ പറഞ്ഞ് പറ്റിച്ചു, തഴയലിന് പിന്നില്‍ ഗംഭീര്‍! എല്ലാം ഇഷാന് വേണ്ടി

മുംബൈ: കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണില്‍ സഞ്ജു സാംസണ്‍ കളിക്കാതിരുന്നപ്പോള്‍ എല്ലാവരും കരുതിയത് ദുലീപ് ട്രോഫി കളിക്കാനായിരിക്കുമെന്നാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്ന് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ സഞ്ജുവും ടൂര്‍ണമെന്റിനുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ദുലീപ് ട്രോഫിയില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി ടീമില്‍ ഇടം നേടിയപ്പോഴാണ് സഞ്ജുവിനെ തഴഞ്ഞിരിക്കുന്നത്. ഇതോടെ സഞ്ജു ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പരകളുടെ പദ്ധതിയില്‍ നിന്ന് പുറത്തായിരിക്കുകയാണെന്ന് വ്യക്തം. സഞ്ജുവിനെ ഗൗതം ഗംഭീര്‍ ചതിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഒരേ സമയത്താണ് കേരള ക്രിക്കറ്റ് ലീഗും ദുലീപ് ട്രോഫിയും നടക്കുന്നത്. ദുലീപ് ട്രോഫിയില്‍ നിന്ന് തഴയപ്പെടുമെന്ന് അറിയുമായിരുന്നെങ്കില്‍ കെസിഎല്ലിലെങ്കിലും കൡക്കാമായിരുന്നു.

ഇപ്പോള്‍ സഞ്ജുവിന് മുന്നില്‍ കെസിഎല്ലും ദുലീപ് ട്രോഫിയും ഇല്ലാത്ത അവസ്ഥയാണ്. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഭാവി ചോദ്യമായിരിക്കുകയാണ്. ഇനി ഈ വര്‍ഷം സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതാനാവില്ല. പ്രധാനപ്പെട്ട പരമ്പരകളടക്കം വരാനിരിക്കെ സഞ്ജുവിന് ബെഞ്ചിലായിരിക്കും സ്ഥാനമെന്നുറപ്പാണ്. റിഷഭ് പന്തിന്റെ ബാക്കപ്പായി ഇഷാന്‍ കിഷനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ദുലീപ് ട്രോഫിയില്‍ ഫോം തെളിയിച്ചാല്‍ ഇഷാന് തിരിച്ചുവരവ് അവസരം ലഭിക്കുമെന്നുറപ്പാണ്. സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നീ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റെല്ലാവര്‍ക്കും ടീമില്‍ അവസരം ലഭിച്ചു. എന്നാല്‍ സഞ്ജു മാത്രം തഴയപ്പെട്ടു എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇനി സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് മുന്നില്‍ അധികം അവസരമില്ല.

sanju samson

വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു കളിച്ചേക്കും. ഇതില്‍ മികവ് കാട്ടിയാലും തിരിച്ചുവരവ് അവസരം സഞ്ജുവിന് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനെ ടി20യിലും കെ എല്‍ രാഹുലിനെ ഏകദിനത്തിലും ദ്രുവ് ജുറേലിനെ ടെസ്റ്റിലും ബാക്കപ്പ് കീപ്പര്‍മാരായി ഗംഭീര്‍ പിന്തുണക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി വലിയ ചോദ്യമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. എന്നാല്‍ അത് ഇനി നടക്കില്ല. താരലേലമടക്കം പൂര്‍ത്തിയായതിനാല്‍ സഞ്ജുവിനെ ഇനി പരിഗണിക്കാന്‍ ഒരു ടീമിനും സാധിക്കില്ല. മറ്റ് പ്രമുഖ താരങ്ങളെല്ലാം സംസ്ഥാന ലീഗില്‍ കളിക്കുമ്പോഴും സഞ്ജുവിന് മുന്നില്‍ ഈ വഴിയും അടഞ്ഞിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരത്തിലും ഡെക്കായതോടെ സഞ്ജുവിന്റെ മേലുള്ള വിശ്വാസം സെലക്ടര്‍മാര്‍ക്കും ഗൗതം ഗംഭീറിനും നഷ്ടമായിരിക്കുകയാണെന്ന് പറയാം.

ടീം എ- ശുബ്മാന്‍ ഗില്‍ (c), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയാന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവീരപ്പ, കുമാര്‍ സംഗക്കാര, ഷസ്വാത് റാവത്ത്

ടീം ബി- അഭിമന്യു ഈശ്വരന്‍ (c), യശ്വസി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നീതിഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹാര്‍, സായ് കിഷോര്‍, മോഹിത് അശ്വതി, എന്‍ ജഗദീശന്‍

ടീം സി- റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, രജത് പാട്ടീധാര്‍, അഭിഷേക് പോറല്‍, സൂര്യകുമാര്‍ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃതിക് ഷൊക്കീന്‍, മാനവ് സത്താര്‍, ഉമ്രാന്‍ മാലിക്ക്, വൈശാഖ് വിജയകുമാര്‍, അന്‍ഷുല്‍ കാംബോജി, ഹിമന്‍ഷു ചൗഹാന്‍, മായങ്ക് മാര്‍ക്കണ്ഡെ, ആര്യന്‍ ജുയല്‍, സന്ദീപ് വാര്യര്‍

ടീം ഡി- ശ്രേയസ് അയ്യര്‍ (c), അധര്‍വ തെയ്തെ, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ബുയി, സരന്‍ഷ് ജെയ്ന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദെശപാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാര്‍

Story first published: Thursday, August 15, 2024, 6:36 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+