For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എങ്ങനെയാണ് ഇങ്ങനെ യോര്‍ക്കര്‍ എറിയുന്നത്? ബൂംറയെക്കുറിച്ച് ജെയിംസ് പാറ്റിന്‍സന്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബൂംറ. അനായാസമായി യോര്‍ക്കര്‍ എറിയാനുള്ള മികവാണ് ബൂംറയെ വ്യത്യസ്തനാക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ നന്നായി പിശുക്കുകാട്ടുന്ന അദ്ദേഹം ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന ബൗളറാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സില്‍ ബൂംറയോടൊപ്പം ഉണ്ടായിരുന്ന സമയത്ത് എങ്ങനെയാണ് ഇങ്ങനെ യോര്‍ക്കര്‍ ചെയ്യുന്നതെന്നത് സംബന്ധിച്ച് അവനോട് ചോദിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജെയിംസ് പാറ്റിന്‍സന്‍.

'ലോകത്തിലെ ടി20 ബൗളര്‍ മാരില്‍ ബൂം ഏറ്റവും മികച്ചവനോ മികച്ചവരില്‍ ഒരാളോ ആണ്. അവന്റെ ബുദ്ധിയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. എങ്ങനെയാണ് യോര്‍ക്കര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നത് സംബന്ധിച്ച് അവനോട് ചോദിച്ചിരുന്നു. ഉയരത്തില്‍ നിന്ന് പന്തെറിയുന്നതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു. അവന്‍ പന്തെറിയുന്നത് കാണുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നിപ്പോകും. മനോഹരമാണത്. വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ അവനുണ്ട്. അതവനെ കൂടുതല്‍ വിജയകരമായി പന്തെറിയാന്‍ സഹായിക്കുന്നു. പരിശീലന സമയത്ത് വളരെ ഏറെ സമയം അവന്‍ പന്തെറിയുന്നു. സ്വിച്ചിട്ട പോലെയാണ് പന്തെറിയുന്നത്'-പാറ്റിന്‍സന്‍ പറഞ്ഞു.

bumrahndjamespatinson

ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം 10 മത്സരത്തിലാണ് പാറ്റിന്‍സന്‍ കളിച്ചത്. 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. മികച്ച ഫോമിലുണ്ടായിരുന്ന ബൂംറ 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുംബൈയെ കിരീടത്തിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കായിരുന്നു ബൂംറയ്ക്കുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ബൂംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

അതേ സമയം ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് പാറ്റിന്‍സന്‍. നിലവില്‍ ഓസ്‌ട്രേലിയ എ ടീമിനൊപ്പം ഇന്ത്യന്‍സിനെതിരേ സന്നാഹ മത്സരം കളിക്കുകയാണ് അദ്ദേഹം. ഒന്നാം ദിനം ഇന്ത്യന്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ പാറ്റിന്‍സന് സാധിച്ചു. പൃത്ഥ്വി ഷാ,ചേതേശ്വര്‍ പുജാര,ആര്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റാണ് പാറ്റിന്‍സന്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാറ്റിന്‍സന്‍.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. കാരണം 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ പരമ്പര തിരിച്ചുപിടിക്കേണ്ടത് ആതിഥേയര്‍ക്ക് അത്യാവശ്യമാണ്. പരിക്ക് ഇരു ടീമിനും തലവേദന ഉയര്‍ത്തുന്നുണ്ട്.

Story first published: Sunday, December 6, 2020, 16:45 [IST]
Other articles published on Dec 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+