Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി 'ക്യാപ്റ്റന്‍ കൂളാവാന്‍' കാരണം, താരത്തെ പിടിച്ചുകുലുക്കിയ സംഭവമിത്

ക്രിക്കറ്റില്‍ 'ധോണി യുഗം' അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് രണ്ടു തവണ ലോകകപ്പ് നേടിക്കൊടുത്ത ധോണി ഇനി ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യംതന്നെ സംശയം. കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം പാഡും ഗ്ലൗസും അഴിച്ചുവെച്ചതാണ് മുന്‍ ഇന്ത്യന്‍ നായകന്‍. ക്രിക്കറ്റില്‍ നിന്നും താരം ഇടവേളയെടുത്തിട്ട് മാസം പത്ത് പിന്നിടുന്നു.

ദേശീയ ടീമില്‍ ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമടക്കമുള്ള മുന്‍ താരങ്ങള്‍ പറയുന്നത്. എന്തായാലും തിരിഞ്ഞുനോക്കുമ്പോള്‍ ധോണിയുടെ കരിയര്‍ സംഭവബഹുലമായിരുന്നു.

പാെൻകിരീടങ്ങൾ

ഇന്ത്യ കണ്ട എക്കാലത്തയും മികച്ച വിക്കറ്റ് കീപ്പര്‍. 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പ്, 2011 ലോകപ്പ്, 2013 ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ എംഎസ് ധോണിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. ഏതു സാഹചര്യവും നേരിടാന്‍ പോന്ന അടിയുറച്ച മധ്യനിര ബാറ്റ്‌സ്മാന്‍ --- തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ കരകയറ്റിയ വീരേതിഹാസങ്ങള്‍ ഒരുപാട് പറയാനുണ്ട് ധോണിക്ക്.

വഴിത്തിരിവുകൾ

ഇതേസമയം, തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമല്ല, തോല്‍വികളും നിരാശകളും ധോണിയുടെ കരിയര്‍ ഗ്രാഫില്‍ കാണാം. പറഞ്ഞുവരുമ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന രണ്ടു പ്രധാന സംഭവങ്ങളാണ് എംഎസ് ധോണിയുടെ കരിയറില്‍ വഴിത്തിരിവായത്. അടുത്തിടെ ധോണിയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ചുവടെ കാണാം.

Most Read: അങ്ങനെ അതും കൈവിട്ടു, ടെസ്റ്റിലെ ഒന്നാം റാങ്ക് ഇന്ത്യക്കു നഷ്ടമായി!! 2016നു ശേഷമാദ്യം

2007 ലോകകപ്പിന് ശേഷം വീടിന് നേരെയുണ്ടായ ആക്രമണം

2007 ലോകകപ്പിന് ശേഷം വീടിന് നേരെയുണ്ടായ ആക്രമണം

ഇന്ത്യയെ സംബന്ധിച്ച് കയപ്പും മധുരവും ഇടകലര്‍ന്ന വര്‍ഷമായിരുന്നു 2007. ആദ്യം 50 ഓവര്‍ ലോകകപ്പില്‍ ടീം ഇന്ത്യ ദാരുണമായി പരാജയപ്പെട്ട് പുറത്തായി. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും വലിയ കോലാഹലം ഉടലെടുത്തു. ധോണിയുടെ റാഞ്ചിയിലെ വീടിന് നേരെ ആളുകള്‍ ആക്രമണം അഴിച്ചുവിട്ടു. ആരാധകര്‍ രോഷാകുലരാണെന്ന് കണ്ട് ധോണിക്ക് ദില്ലിയില്‍ തങ്ങേണ്ട സ്ഥിതിവിശേഷമായിരുന്നു കുറച്ചുകാലം.

എന്തായാലും മാസങ്ങള്‍ക്കിപ്പുറം ഏകദിന ലോകകപ്പിന്റെ ക്ഷീണം ട്വന്റി-20 ലോകകപ്പില്‍ ധോണിപ്പട തീര്‍ത്തു. കല്ലെറിഞ്ഞവരെ കൊണ്ടുതന്നെ ധോണി പൂമാലയെറിയിച്ചു. വീടിന് നേരെ ആക്രമണമുണ്ടായ കാലത്താണ് സ്വന്തം വ്യക്തിത്വത്തെ കുറിച്ച് ധോണി ഗൗരവമായി ചിന്തിച്ചതെന്ന് ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് ധോണി കൂടുതല്‍ സംയമനവും ശാന്തതയും കൈവരിച്ചത്. വരുംവര്‍ഷങ്ങളില്‍ 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേരും ഇക്കാരണത്താല്‍ എംഎസ് ധോണി നേടി, സുഹൃത്ത് അറിയിച്ചു.

മത്സരത്തെ കുറിച്ച് മുന്‍കൂട്ടി ചിന്തിക്കാറില്ല

മത്സരത്തെ കുറിച്ച് മുന്‍കൂട്ടി ചിന്തിക്കാറില്ല

ഇതേ അഭിമുഖത്തില്‍ എംഎസ് ധോണിയുടെ പഴയകാല സുഹൃത്തും ബിസിനസ് മാനേജറുമായ അരുണ്‍ പാണ്ഡെയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ധോണി മത്സരങ്ങളെ കുറിച്ച് മുന്‍കൂട്ടി ചിന്തിക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു. മത്സരത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ് മാത്രമായിരിക്കും ധോണി ഗെയിം പ്ലാന്‍ ആവിഷ്‌കരിക്കുക. കളി കഴിഞ്ഞാലുടന്‍ 'ഗെയിം മോഡ്' അദ്ദേഹം ഓഫ് ചെയ്യും. മത്സരഫലത്തെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ വലിയ ആശങ്കകളൊന്നും ധോണിക്കില്ല, അരുണ്‍ പാണ്ഡെ അറിയിച്ചു.

ധോണിയുടെ പട്ടാളക്കമ്പം

ധോണിയുടെ പട്ടാളക്കമ്പം

നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ധോണിയുടെ പട്ടാളക്കമ്പത്തെ കുറിച്ച് ക്രിക്കിന്‍ഫോയോട് പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കക്കാലം മുതല്‍ക്കെ പട്ടാളത്തോടും പട്ടാളക്കാരോടും ധോണിക്ക് പ്രത്യേകം ആദരവുണ്ടായിരുന്നു. കരിയറില്‍ ഉടനീളം അദ്ദേഹം പട്ടാളച്ചിട്ട പുലര്‍ത്തിയിട്ടുമുണ്ട്. സ്വതന്ത്ര ചിന്തകനാണ് ധോണിയെന്നും ദ്രാവിഡ് പറയുകയുണ്ടായി. പരിശീലന സെഷനുകളോട് ധോണിക്ക് ഒട്ടും താത്പര്യമില്ല. എന്നാല്‍ പരിശീലകര്‍ സംഘടിപ്പിക്കുന്ന ക്യാംപുകള്‍ ഒന്നുപോലും മുടക്കാതെ അദ്ദേഹം പങ്കെടുത്തിരുന്നതായി ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. പൂര്‍ണ അര്‍ത്ഥത്തില്‍ എംഎസ് ധോണി ഒരു പട്ടാളക്കാരനാണെന്നാണ് ദ്രാവിഡിന്റെ പക്ഷം.

Story first published: Friday, May 1, 2020, 14:42 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+