Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6 കളി, 569 റണ്‍സ്; ദേവ്ദത്ത് ചതിച്ചാശാനേ ! ഞെട്ടിത്തരിച്ച് സഞ്ജുവും റോയല്‍സും, ലഖ്‌നൗ ഹാപ്പി

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയിലെ സര്‍പ്രൈസ് കൂടുമാറ്റങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ യുവതാരവും മലയാളിയുമായ ദേവ്ദത്ത് പടിക്കലിന്റെ ട്രാന്‍സ്ഫര്‍. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു നേരത്തേ അദ്ദേഹം. പക്ഷെ താരലേലത്തിനു ദിവസങ്ങള്‍ മാത്രം മുമ്പ് ദേവ്ദത്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു റോയല്‍സ് വില്‍ക്കുകയായിരുന്നു. പകരം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനെ റോയല്‍സ് അവരില്‍ നിന്നും വാങ്ങിക്കുകയും ചെയ്തു.

പക്ഷെ പ്രതിഭാശാലിയായ ദേവ്ദത്തിനെ കൈവിട്ടതിലൂടെ എത്ര വലിയ മണ്ടത്തരമാണ് റോയല്‍സിനു സംഭവിച്ചതെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കാരണം റോയല്‍സ് ഒഴിവാക്കിയതിനു ശേഷം കളിക്കളത്തില്‍ ബാറ്റ് കൊണ്ടാണ് താരം ഇതിനു മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം ദേവ്ദത്ത് ഒരുപോലെ റണ്‍സ് വാരിക്കൂട്ടുമ്പോള്‍ കോളടിച്ചത് കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനാണ്.

DEVDUTT PADIKKAL

കാരണം തല്ലുകൊള്ളിയായ ആവേശിനെ റോയല്‍സിനു കൊടുത്താണ് റണ്‍വേട്ടക്കാരനായ ദേവ്ദത്തിനെ അവര്‍ ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു റോയല്‍സില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള ദേവ്ദത്തിന്റെ കൂടുമാറ്റം. അതിനു ശേഷം വിവിധ ടീമുകള്‍ക്കായി താരം കളിച്ചത് ആറു മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും ദേവ്ദത്ത് വാരിക്കൂട്ടിയതാവട്ടെ 569 റണ്‍സുമാണ്. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറുമടക്കമാണിത്.

രണ്ടു സെഞ്ച്വറികള്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടക ടീമിനു വേണ്ടിയായിരുന്നെങ്കില്‍ ഒന്ന് ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമായിരുന്നു. 65 റണ്‍സ് (എതിരാളി ഇംഗ്ലണ്ട് ലയണ്‍സ്), 105 (ഇംഗ്ലണ്ട് ലയണ്‍സ്), 103- കര്‍ണാടക (എതിരാളി ഗോവ), 42, 31 (ഗുജറാത്ത്), 193 (പഞ്ചാബ്), 30- ഇന്ത്യന്‍ എ ടീം (എതിരാളി സൗത്താഫ്രിക്ക എ) എന്നിങ്ങനെയാണ് കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ ദേവ്ദത്തിന്റെ ബാറ്റിങ് പ്രകടനം.

രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ടോപ്പ് 10ലും ദേവ്ദത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്നും 92.25 ശരാശരിയില്‍ 369 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ടു സെഞ്ച്വറികളടക്കമാണിത്. പഞ്ചാബിനെതിരേ നേടിയ 193 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ദേവ്ദത്തിനെ റോയല്‍സ് കൈവിടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവരുടെ ടീം കോമ്പിനേഷനുമായി താരം ഒത്തു പോവുന്നില്ലെന്നതാണ്. ദേവ്ദത്തിനെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍ ഓപ്പണിങാണ്. കാരണം ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഓപ്പണറായി കളിച്ചപ്പോഴാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.

പക്ഷെ ഇതേ റോള്‍ ദേവ്ദത്തിനു തങ്ങളുടെ ടീമിലും നല്‍കുകയെന്നത് റോയല്‍സിനു ദുഷ്‌കരവുമായിരുന്നു. കാരണം ഓപ്പണിങില്‍ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ കോമ്പിനേഷനാണ് ബെസ്റ്റെന്നു റോയല്‍സിനു ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഇവരിലൊരാളെ മാറ്റി പകരം ദേവ്ദത്തിനെ ഓപ്പണിങിലേക്കു കൊണ്ടുവരികയെന്നത് കടുപ്പവുമായിരുന്നു.

DEVDUTT PADIKKAL

പിന്നെയുള്ള ഓപ്ഷന്‍ മൂന്നാം നമ്പറായിരുന്നു. നായകന്‍ സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനാണിത്. ഈ റോളിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളെല്ലാം ഐപിഎല്ലില്‍ കണ്ടിട്ടുള്ളത്. എന്നിട്ടും ചില മല്‍സരങ്ങളില്‍ ദേവ്ദത്തിനു വേണ്ടി സഞ്ജു മൂന്നാം നമ്പര്‍ വിട്ടുകൊടുക്കുകയും നാലാമനായി ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അതു രണ്ടു താരങ്ങള്‍ക്കും ഒരുപോലെ ദോഷമാണ് ചെയ്തത്.

മൂന്നാമനായി ദേവ്ദത്തിനോ, നാലാമനായി സഞ്ജുവിനോ തിളങ്ങാനായില്ല. ഇതേ തുടര്‍ന്നു സഞ്ജു മൂന്നാം നമ്പറിലേക്കു തന്നെ തിരികെയെത്തുകയും നാലാം നമ്പറില്‍ ദേവ്ദത്തിനെ പരീക്ഷിക്കുകയും ചെയ്തു. ചില മല്‍സരങ്ങളില്‍ തിളങ്ങിയെങ്കിലും അദ്ദേഹത്തിനു ഈ പൊസിഷനില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ല. ഇവയെല്ലാമാണ് ട്രേഡ് വിന്‍ഡോയില്‍ ദേവ്ദത്തിനെ ലഖ്‌നൗവിനു വില്‍ക്കാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത്.

2020ല്‍ ആര്‍സിബിക്കൊപ്പമാണ് ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. കന്നി സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 473ഉം അടുത്ത സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 411 റണ്‍സും താരം സ്‌കോര്‍ ചെയ്തു. 2021ലെ സീസണിനു ശേഷം അവര്‍ ഒഴിവാക്കിയ അദ്ദേഹത്തെ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു. പക്ഷെ ആര്‍സിബിയിലെ ഫോം ആവര്‍ത്തിക്കാന്‍ ദേവ്ദത്തിനായില്ല. 2022ല്‍ 17 കളിയില്‍ 376ഉം കഴിഞ്ഞ തവണ 11 മല്‍സരങ്ങളില്‍ നിന്നും 261ഉം റണ്‍സാണ് താരത്തിനു നേടാനായത്.

Story first published: Thursday, February 1, 2024, 21:46 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+