Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനല്‍ കളിക്കുമോ, എങ്ങനെ ഫൈനലിലെത്താം? എല്ലാമറിയാം

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു കഴിയുമോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാണ് ഫൈനലിലേക്കു യോഗ്യത ലഭിക്കുക. നിലവില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കു പിന്നിലായി രണ്ടാംസ്ഥാനത്തുണ്ടെങ്കിലും ഫൈനല്‍ ബെര്‍ത്ത് ഉറപ്പില്ല. ന്യൂസിലാന്‍ഡുള്‍പ്പെടെ പല ടീമുകളും വെല്ലുവിളിയുയര്‍ത്തി രംഗത്തുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വിജയം കൊയ്തതോടെ ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യക്കു എങ്ങനെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ കഴിയുമെന്നു നമുക്കു പരിശോധിക്കാം.

പോയിന്റ് പട്ടിക

പോയിന്റ് പട്ടിക

ആകെ നേടിയ പോയിന്റിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ടീമുകളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ഇതു കാരണമാണ് 390 പോയിന്റുള്ള ഇന്ത്യ 322 പോയിന്റ് മാത്രമുള്ള ഓസ്‌ട്രേലിയക്കു പിന്നില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.
പോയിന്റിന്റെ ശതമാനമെടുത്താല്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍ (76.7%). ഇന്ത്യക്കു 72.2 ശതമാനമാണുള്ളത്. മെല്‍ബണ്‍ ടെസ്റ്റിലെ വിജയം ഓസീസുമായുള്ള അകലം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. 66.7 ശതമാനവുമായി ന്യൂസിലാന്‍ഡാണ് ഇന്ത്യക്കു പിന്നില്‍ മൂന്നാംസ്ഥാനത്ത്.

ഇന്ത്യ ഫൈനലിലെത്താന്‍ ചെയ്യേണ്ടത്

ഇന്ത്യ ഫൈനലിലെത്താന്‍ ചെയ്യേണ്ടത്

നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ നാലു ടീമുകളാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിനു വേണ്ടി പോരടിക്കുന്നത്. ഇവരില്‍ നാലു ടീമുകള്‍ക്കു നിരാശരാവേണ്ടി വരും.
ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ആറു ടെസ്റ്റുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇവയില്‍ ചുരുങ്ങിയത് നാലെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലെത്താനാവൂ.
അങ്ങനെ സംഭവിച്ചാല്‍ പോയിന്റ് ശതമാനം 70.8 ആയിരിക്കും. ഫൈനല്‍ കളിക്കാന്‍ ഇതു ധാരാളമാണ്.
ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ജയിക്കാനായാല്‍ ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഫൈനല്‍ ഉറപ്പിക്കാം. എന്നാല്‍ ഓസീസിനെതിരേയുള്ള ശേഷിച്ച ടെസ്റ്റുകളില്‍ തോറ്റാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരണമെന്ന അഗ്നിപരീക്ഷയാണ് ഇന്ത്യക്കു മുന്നിലുള്ളത്.

വിജയം തുടരാന്‍ ഇന്ത്യ

വിജയം തുടരാന്‍ ഇന്ത്യ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ വിജയം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലിറങ്ങുക. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ രണ്ടര ദിവസം കൊണ്ട് ദയനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു ദിവസം ശേഷിക്കെയാണ് ഓസീസിനോടു ഇന്ത്യ കണക്കുതീര്‍ത്തത്.
പരിചയസമ്പന്നനായ രോഹിത് ശര്‍മയുടെ മടങ്ങിവരവ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

Story first published: Sunday, January 3, 2021, 13:36 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+