Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാനും ശ്രേയസിനും ഇനി ഇന്ത്യക്കായി കളിക്കാനാവുമോ? തിരിച്ചുവരാന്‍ എന്ത് ചെയ്യണം? അറിയാം

മുംബൈ: ബിസിസി ഐയുടെ പുതിയ കേന്ദ്ര കരാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് ശ്രേയസ് അയ്യരുടേയും ഇഷാന്‍ കിഷന്റേയും അഭാവമാണ്. ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയരായ രണ്ട് താരങ്ങളേയും കരാറില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത്തരമൊരു ശക്തമൊരു നടപടിയുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ശ്രേയസിനോടും ഇഷാനോടും രഞ്ജി ട്രോഫി കളിക്കണമെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇരുവരും ഇത് അവഗണിച്ചതാണ് ഇപ്പോള്‍ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. നിലവില്‍ കരാറില്‍ നിന്ന് പുറത്തായ ഇഷാനും ശ്രേയസിനും ഇന്ത്യക്കായി ഇനി കളിക്കാന്‍ സാധിക്കുമോ?. എങ്ങനെയാണ് കരാറിലേക്ക് തിരിച്ചെത്താന്‍ സാധിക്കുക? പരിശോധിക്കാം. ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ടില്ലെങ്കിലും താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും. താരങ്ങളുടെ ഫോമും ഫിറ്റ്‌നസും വിലയിരുത്തിയാവും ടീമിലേക്ക് പരിഗണിക്കപ്പെടുക. അല്ലാതെ കേന്ദ്ര കരാര്‍ വിലയിരുത്തിയായിരിക്കില്ല.

അതുകൊണ്ടുതന്നെ ശ്രേയസിനും ഇഷാനും ഇനിയും ഇന്ത്യക്കായി കളിക്കുന്നതില്‍ തടസമുണ്ടാവില്ല. എന്നാല്‍ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ മുഖ്യ പരിഗണന ലഭിക്കുക കരാറില്‍ ഉള്ളവര്‍ക്കായിരിക്കുമെന്നുറപ്പ്. ടി20 ലോകകപ്പ് ജൂണ്‍ ആദ്യ വാരം ആരംഭിക്കാന്‍ പോവുകയാണ്. ഇഷാനും ശ്രേയസും ബിസിസിഐ കരാറില്ലാത്തതിനാല്‍ അവസരം നഷ്ടപ്പെടുമെന്ന് കരുതാനാവില്ല. ഇവരുടെ ഐപിഎല്ലിലെ പ്രകടനം മികച്ചതാണെങ്കില്‍ വിളിയെത്താന്‍ സാധ്യതയുണ്ട്.

അല്ലാത്ത പക്ഷം തഴയപ്പെടുമെന്നുറപ്പാണ്. യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ കരാറില്‍ നിന്ന് പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. പരിമിത ഓവറില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള സ്പിന്നറാണ് ചഹാല്‍. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കരാറിന് പുറത്തുമായി. ഇതോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ചഹാല്‍ ഉള്‍പ്പെടില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ishan kishan

ഇഷാനും ശ്രേയസിനും കരാര്‍ നഷ്ടമായതിനാല്‍ ദേശീയ ടീമില്‍ അവസരം കുറയില്ല. എന്നാല്‍ സാമ്പത്തികമായി ഇരുവര്‍ക്കും നഷ്ടമുണ്ടാവും ഗ്രേഡ് ബിയിലായിരുന്നു ശ്രേയസും ഇഷാനും ഉള്‍പ്പെട്ടിരുന്നത്. ഇത് പ്രകാരം 3 കോടി വാര്‍ഷിക വരുമാനം ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരാറില്‍ നിന്ന് പുറത്തായതോടെ ഈ വരുമാനം നഷ്ടമായെന്നതാണ് എടുത്തു പറയേണ്ടത്. കേന്ദ്ര കരാറുള്ളത് താരങ്ങളുടെ പദവി ഉയര്‍ത്തുന്ന കാര്യമാണ്.

ഇത് നഷ്ടമായത് മാനസികമായി ഇരുവരേയും ബാധിച്ചേക്കും. വരുന്ന ഐപിഎല്ലില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറുമാണ്. രണ്ട് പേരുടേയും ഐപിഎല്ലിലെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത് ഇവരുടെ കരിയറില്‍ നിര്‍ണ്ണായകമായി മാറുമെന്ന കാര്യം ഉറപ്പാണ്.

ഇവര്‍ക്ക് കേന്ദ്ര കരാറിലേക്ക് തിരിച്ചെത്തുക എളുപ്പമല്ല. ഈ വര്‍ഷം തുടര്‍ച്ചയായി മികവ് കാട്ടുക എന്നത് മാത്രമല്ല ബിസിസി ഐയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും പഴയ പിന്തുണ നേടിയെടുക്കുകയും ചെയ്യണം. ബിസിസി ഐ സെക്രട്ടറി ജയ് ഷായടക്കം ഇഷാനും ശ്രേയസിനും എതിരേ രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരണമെങ്കില്‍ ബിസിസി ഐയുടെ സമ്മതം ഇരു താരങ്ങള്‍ക്കും അത്യാവശ്യമാണ്.

ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയതോടെ അദ്ദേഹം ഇനിയൊരു തിരിച്ചുവരവ് നടത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന പുജാര തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ മടങ്ങിവരവ് കടുപ്പമായിരിക്കുകയാണ്. അജിന്‍ക്യ രഹാനെ നേരത്തെ തന്നെ പുറത്തായതാണ്.

നിരവധി യുവതാരങ്ങളെ കരാറിലേക്കെത്തിക്കാന്‍ ഇത്തവണ ബിസിസിഐ തയ്യാറായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ശ്രേയസിനും ഇഷാനും കിട്ടിയത് വലിയ തിരിച്ചടിയാണെന്ന് നിസംശം പറയാം.

Story first published: Thursday, February 29, 2024, 7:30 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+