For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ നടക്കുമോ? ഈ കാര്യം സംഭവിച്ചാല്‍ ഉറപ്പ്!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ നടന്ന രണ്ടു എഡിഷനുകളിലും ഫൈനലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഏക ടീമാണ് ഇന്ത്യ. രണ്ടു തവണയും കിരീടം ലഭിച്ചില്ലെങ്കിലും ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം പുലര്‍ത്തുന്ന സ്ഥിരത എടുത്തു പറയേണ്ടതാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അടുത്ത ഫൈനലിലും ഡ്രൈവിങ് സീറ്റിലാണ് ഇന്ത്യ. നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തുണ്ട്. അടുത്ത തവണ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള ഫൈനല്‍ വരുമോ? ഇതിനുള്ള സാധ്യതകളറിയാം.

ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ഏറെക്കുറെ ഉറപ്പാണെങ്കിലും പാകിസ്താന് അതു അത്ര എളുപ്പമല്ല. ഇനി നടക്കാനിരിക്കുന്ന പരമ്പരകളില്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ മാത്രമേ ഷാന്‍ മസൂദ് നയിക്കുന്ന പാക് പടയ്ക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. എട്ടു മാസത്തിനു ശേഷം വീണ്ടുമൊരു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക് ടീം. ബംഗ്ലാദേശുമായി നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് പാക് പട കളിക്കുക.

INDIAN TEST TEAM

2025ലെ ഡബ്ല്യുടിസി ഫൈനലില്‍ കളിക്കുകയെന്നതാണ് പാകിസ്താന്റെ ആഗ്രഹന്നെു ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കു മുന്നോടിയായി പാക് ക്യാപ്റ്റന്‍ മസൂദ് തുറന്നു പറയുകയും ചെയ്തിരുന്നു. ഇത്തവണ അതു സംഭവിക്കുകയാണെങ്കില്‍ പാക് ടീമിന്റെ കന്നി ഫൈനല്‍ കൂടിയായിരിക്കും ഇത്. 2021ലെ പ്രഥമ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ത്തത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ടാം എഡിഷനില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പോരടിക്കുകയും ചെയ്തു.

പാകിസ്താന് എങ്ങനെ ഫൈനലിലെത്താം

2023-25ലെ ഡബ്ല്യുടിസി കലണ്ടറില്‍ വെറും രണ്ടു ടെസ്റ്റ് പരമ്പരകളില്‍ മാത്രമേ പാകിസ്താന്‍ ടീം ഇതിനകം കളിച്ചിട്ടുള്ളൂ. ഇനി നാലു പരമ്പരകളാണ് അവര്‍ക്കു ശേഷിക്കുന്നത്. ഇതില്‍ മൂന്നെണ്ണവും സ്വന്തം നാട്ടിലാണെന്നതു പാക് ടീമിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാംസ്ഥാനത്താണ് പാകിസ്താന്‍ ടീമുള്ളത്. ഇതിനകം കളിച്ച അഞ്ചു ടെസ്റ്റുുകളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ശേഷിച്ച മൂന്നിലും പരാജയപ്പെടുകയും ചെയ്തു. വിജയശതമാനം 36.66 ആണ്. നാട്ടില്‍ ബംഗ്ലാദേശിനെക്കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായിട്ടാണ് പാക് ടീം പരമ്പര കളിക്കുക. അതു കൂടാതെ കടുപ്പമേറിയ സൗത്താഫ്രിക്കന്‍ പരമ്പരയുമുണ്ട്.

നിലവിലെ പോയിന്റ് പട്ടിക പ്രകാരം 68.52 വിജയശതമാനമുള്ള ഇന്ത്യയാണ് മുന്നില്‍. 62.50 വിജയശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യയും ഓസീസും തമ്മിവുള്ള ഫൈനല്‍ സംഭവിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

PAKISTAN TEST TEAM

പാകിസ്താന്റെ ഇനിയുള്ള പരമ്പരകള്‍

ഡബ്ല്യുടിസി കലണ്ടറില്‍ പാകിസ്താന്റെ ഇനിയുള്ള ടെസ്റ്റ് പരമ്പരകള്‍ നോക്കിയാല്‍ ഈ മാസം നാട്ടില്‍ ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളിലാണ് ഏറ്റുമുട്ടുക.. ഒക്ടോബറില്‍ ഇംഗ്ലണ്ട് ടീം പാകിസ്താനിലെത്തും. മൂന്നു ടെസ്റ്റുകളാണ് അവര്‍ പാക് മണ്ണില്‍ കളിക്കുക.

ഡിസംബര്‍- ജനുവരിയിലായിട്ടാണ് പാക് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനം. അവിടെ അവരെ കാത്തിരിക്കുന്നത് രണ്ടു ടെസ്റ്റുകളാണ്. ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ രണ്ടു ടെസ്റ്റുകളിലും പാക് ടീം ഇറങ്ങും. ഇതോടെ ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ അവരുടെ മല്‍സരങ്ങളും അവസാനിക്കും.

പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഫൈനലില്‍ കടക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച അത്ര എളുപ്പമല്ല. ഒരുപാട് മല്‍സരഫലങ്ങള്‍ അനുകൂലമായി വന്നെങ്കില്‍ മാത്രമേ അവര്‍ക്കു അതിനു കഴിയുകയുള്ളൂ. ശേഷിച്ച 10 ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലില്‍ കടക്കാം.

എന്നാല്‍ ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റാല്‍ പാക് ടീമിനു കാര്യങ്ങള്‍ കടുപ്പമാവും. അങ്ങനെ വന്നാല്‍ ഇനി ശേഷിച്ച ഒമ്പതു ടെസ്റ്റുളിലും ജയിച്ചെങ്കില്‍ മാത്രമേ പാക് ടീമിനു ഫൈനല്‍ സാധ്യതയുള്ളൂ. ഇനിയുള്ള ഒമ്പതു ടെസ്റ്റും ജയിച്ചാല്‍ പാക് ടീമിന്റെ വിജയശതമാനം 77.38 ആയി ഉയരും.

അങ്ങനെ വന്നാല്‍ ഫൈനലിലും അവര്‍ക്കു സ്ഥാനമുറപ്പിക്കാം. ഓസീസിനെ പിന്തള്ളി ഫൈനലിലേക്കു മുന്നേറിയാല്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടത്തിനു ലോകം സാക്ഷിയാവും. 2007ലാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇരുടീമുകളും അവസാനമായി മുഖാമുഖം വന്നത്.

Story first published: Wednesday, August 21, 2024, 6:40 [IST]
Other articles published on Aug 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+