IND vs ENG: ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു ടിക്കറ്റെടുക്കുമോ ഇന്ത്യ? ചെയ്യേണ്ടത് എന്തെന്നറിയാം
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ഒരു ടീം ഇന്ത്യയാവുമോ? ഇതിനായി ഇന്ത്യക്കു മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര മാത്രമാണ്. ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള എന്‍ട്രന്‍സ് പരീക്ഷയെന്നു തന്നെ ഈ പരമ്പരയെ വിശേഷിപ്പിക്കാം.
ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങളിലായി നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്താണെങ്കിലും ഇന്ത്യക്കു ഫൈനല്‍ ഉറപ്പായിട്ടില്ല. ഇന്ത്യക്കു എങ്ങനെ ഫൈനലിലേക്കു യോഗ്യത നേടാമെന്നു നമുക്കു പരിശോധിക്കാം.

നിലവില്‍ ഇന്ത്യ മുന്നില്‍
നിലവില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇന്ത്യക്കു 430ഉം ന്യൂസിലാന്‍ഡിനു 420 പോയിന്റുണ്ട്. ഇരുടീമുകളും കളിച്ചത് അഞ്ചു പരമ്പരകളാണ്. 71.7 ശതമാനം പോയിന്റുമായാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. കിവീസിന്റെ പോയിന്റ് ശതമാനം 70 ആണ്. 69.2 ശതമാനം പോയിന്റുള്ള ഓസ്‌ട്രേലിയക്കാണ് മൂന്നാംസ്ഥാനം.
ഓസീസ് ഇനി ദക്ഷിണാഫ്രിക്കയുമായാണ് ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഈ പരമ്പരയില്‍ വിജയിച്ചാല്‍ മാത്രമേ അവര്‍ക്കു ഫൈനല്‍ സാധ്യതയുള്ളൂ.

ഇന്ത്യക്കു എങ്ങനെ ഫൈനല്‍ കളിക്കാം?
ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ചരിത്ര വിജയം ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യക്കു ആശ്വസിക്കാനായിട്ടില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരേ കൂടി പരമ്പര ജയിച്ചാല്‍ മാത്രമേ കോലിപ്പട ഫൈനലിലെത്തൂ. പരമ്പര നഷ്ടമായാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമക്കും.
ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്കു വേണ്ടത് 505 പോയിന്റാണ്. ഇതിനു വേണ്ടി ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 4-0, 3-0, 3-1, 2-0 ഇവയില്‍ ഏതെങ്കിലുമൊരു മാര്‍ജിനില്‍ ഇന്ത്യക്കു വിജയിച്ചേ തീരൂ.

ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യത
നിലവില്‍ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 68.7 ശതമാനം പോയിന്റോടെ നാലാംസ്ഥാനത്തുള്ള ഇംഗ്ലണ്ടിനും ഇന്ത്യക്കെതിരായ പരമ്പര ഏറെ നിര്‍ണായകമാണ്. ഫൈനല്‍ സ്വപ്‌നം പൂവണിയണമെങ്കില്‍ അവര്‍ക്കു ഇന്ത്യക്കെതിരേയുള്ള പരമ്പര തൂത്തുവാരേണ്ടതുണ്ട്. അതോടൊപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഓസ്‌ട്രേലിയ നേടാതിരിക്കാന്‍ പ്രാര്‍ഥിക്കുകയും വേണം.
ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications