Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം

ഇന്ത്യക്കെതിരേ വ്യാഴാഴ്ച അഹമ്മദാബാദില്‍ ആരംഭിക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു എങ്ങനെ വിജയിക്കാമെന്ന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ടെസ്റ്റ് ജയിക്കണമെങ്കില്‍ ഇംഗ്ലണ്ട് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഒന്നാമിന്നിങ്‌സില്‍ 200ന് മുകളില്‍ റണ്‍സ് നേടണമെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

1

ആദ്യ ഇന്നിങ്‌സില്‍ നേടുന്ന റണ്‍സായിരിക്കും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കുക. അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളിലും അവര്‍ക്ക് 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടില്ല. അഹമ്മദാബാദില്‍ നാളെയാരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അതു സാധിച്ചേ തീരൂ. ഇതിനു കഴിഞ്ഞാല്‍ ഒരുപക്ഷെ നാലാം ടെസ്റ്റില്‍ വിജയിക്കാനും ഇംഗ്ലണ്ടിനു കഴിഞ്ഞേക്കുമെന്ന് ഹുസൈന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ പരമ്പരയില്‍ മുന്നിലാണെങ്കിലും ഇപ്പോഴും സമ്മര്‍ദ്ദത്തില്‍ തന്നെയാണ്. ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അവര്‍ക്ക് അതിനു കഴിഞ്ഞില്ല. നാലാം ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോര്‍ നേടുകയും പിന്നാലെ രണ്ടു സ്പിന്നര്‍മാരും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയും. ഇന്ത്യ കഴിഞ്ഞ ടെസ്റ്റുകളില്‍ ചെയ്തതും ഇതാണ്. ഈ പരമ്പരയില്‍ റൂട്ടിനും സംഘത്തിനും ഇനിയും പ്രതീക്ഷയ്ക്കു വയുണ്ടെന്നും ഹുസൈന്‍ അഭിപ്രായപ്പെട്ടു.

2

ഇംഗ്ലണ്ടിന് ബാറ്റിങില്‍ തങ്ങളുടെ യഥാര്‍ഥ താളം വീണ്ടെടുത്തേ തീരൂ. എപ്പോഴാണ് ആക്രമിക്കേണ്ടതെന്നും പ്രതിരോധിക്കേണ്ടതെന്നും മനസ്സിലാക്കി അതിന് അനുസരിച്ച് പ്ലാനിങ് നടത്തണം. പരിഭ്രാന്തരായി വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തരുത്. സാധാരണയായി അവര്‍ ചെയ്യാത്ത കാര്യമാണിത്. താറാവ് ഇരിക്കുന്നതു പോലെ ക്രീസില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കി പകരം ഫുട്ട് മൂവ്‌മെന്റിലൂടെ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കണമെന്നും ഹുസൈന്‍ ഉപദേശിച്ചു.

Story first published: Wednesday, March 3, 2021, 15:26 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+