For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാളിനു രഹാനെ കൊടുത്ത മുട്ടന്‍ പണി! അഹങ്കാരം തീര്‍ന്നു, ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളുടെ നിരയിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം ഇതിനകം തന്നെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചത്. രണ്ടിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

തന്റെ കരിയറിലെ ഈ വളര്‍ച്ചയില്‍ ജയ്‌സ്വാള്‍ കടപ്പെട്ടിരിക്കുന്ന താരങ്ങളിലൊരാള്‍ മുന്‍ സ്റ്റാര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ്. അദ്ദേഹത്തിന്റെ ഒരു കടുപ്പമേറിയ നീക്കമാണ് ജയ്‌സ്വാളിനെ മാറ്റിമറിച്ചത്. ഇതേക്കുറിച്ചു അറിയാം. 2022ലെ ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനലിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഈ മല്‍സരത്തില്‍ രഹാനെ നയിച്ച വെസ്റ്റ് സോണ്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാള്‍.

YASHASVI JAISWAL

ഫൈനലിനിടെ എതിര്‍ ടീമിലെ താരത്തോടു മോശമായി പെരുമാറിയതിന്റെ പേരില്‍ ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയാണ് ക്യാപ്റ്റന്‍ രഹാനെ ശിക്ഷിച്ചത്. ഈ സംഭവം ജയ്‌സ്വാളിന്റെ അഹങ്കാരവും കോപവുമെല്ലാം ഇല്ലാതാക്കുകയും കൂടുതല്‍ പക്വതയുള്ള ക്രിക്കറ്ററായി മാറാന്‍ സഹായിക്കുകയും ചെയ്തിരുന്നു. ടീമിനെ നന്നായി നയിക്കുക മാത്രമല്ല, സ്വന്തം ടീമംഗങ്ങളെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുന്നയാള്‍ കൂടിയായിരിക്കണം ക്യാപ്റ്റനെന്നു അന്നു രഹാനെ തെളിയിക്കുകയായിരുന്നു.

ഫൈനലില്‍ സൗത്ത് സോണ്‍ ടീം ബാറ്റ് ചെയ്യവെ 50ാമത്തെ ഓവറിലായിരുന്നു സംഭവം. ക്രീസിലുണ്ടായിരുന്ന സൗത്ത് സോണ്‍ താരം രവി തേജയോടു ഫീല്‍ഡ് ചെയ്യുന്നതിനിടെ അടുത്തേക്കു വന്ന ജയ്‌സ്വാള്‍ വാക്‌പോരില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു കളി തടസ്സപ്പെടുകയും അംപയറും രഹാനെയും ഇടപെട്ട് ഇരുവരോടും ശാന്തരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു ഇരുവരും ഇതു നിര്‍ത്തിയതോടെ കളി തുടര്‍ന്നു.

പക്ഷെ ജയ്‌സ്വാളിനു തേജയെ വിടാന്‍ ഭാവമില്ലായിരുന്നു. അല്‍പ്പസമയത്തിനു ശേഷം 57ാം ഓവറില്‍ തേജയെ വീണ്ടും ജയ്‌സ്വാള്‍ സ്ലെഡ്ജിങിലൂടെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്നു ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ രഹാനെയെ അടുത്തേക്കു വിളിക്കുകയും ജയ്‌സ്വാളിനോടു ഇതു അവസാനിപ്പിക്കണമെന്നു ഉപദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജയ്‌സ്വാളിന്റെ മോശം പെരുമാറ്റത്തില്‍ രഹാനെ ക്ഷുഭിതനായിരുന്നു.

AJINKYA RAHANE

ജയ്‌സ്വാളിനെ അടുത്തേക്കു വിളിച്ച് സംസാരിച്ച രഹാനെ ഗ്രൗണ്ടിനു പുറത്തു പോയിരിക്കാന്‍ താരത്തോടു നിര്‍ദേശിക്കുകയും ചെയ്തു. കളിക്കളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ക്യാപ്റ്റന്‍മാര്‍ ഈ തരത്തില്‍ സ്വന്തം ടീമംഗത്തെ ഗ്രൗണ്ടിനു പുറത്താക്കി ശിക്ഷിച്ചിട്ടുള്ളൂ.

ജയ്‌സ്വാളിനു ഈ പുറത്താക്കല്‍ വലിയൊരു പാഠമായിരുന്നു. ഏഴോവറുകളോളം പുറത്തിരുത്തിയ ശേഷമാണ് ഗ്രൗണ്ടിലേക്കു അദ്ദേഹത്തെ രഹാനെ തിരികെ വിളിച്ചത്. രഹാനെയുടെ ഈ നടപടിയെ പലരും പിന്നീട് പ്രശംസിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ജയ്‌സ്വാള്‍ പുതിയൊരു വ്യക്തിയായി മാറുകയും ചെയ്തു.

കളിക്കളത്തില്‍ പിന്നീടൊരിക്കലും എതിര്‍ ടീമിലെ താരങ്ങളോടു അദ്ദേഹം പ്രകോപിതനാവുകയോ, സ്ലെഡ്ജ് ചെയ്യുകയോ ചെയ്തിട്ടില്ല. എല്ലായ്‌പ്പോഴും വളരെ കൂളായിട്ടാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമെല്ലാം കാണപ്പെടാറുള്ളത്. രഹാനെയുടെ അന്നത്തെ ശിക്ഷ തന്നെയാണ് ഇതിനു കാരണമെന്നു നിസംശയം പറയാം.

Story first published: Wednesday, August 21, 2024, 11:51 [IST]
Other articles published on Aug 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+