Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Hong Kong Sixes: ഇന്ത്യക്കു വയസ്സന്‍ പട!! ഈ ടീം കപ്പടിക്കില്ല, സെലക്ഷനെതിരേ രൂക്ഷവിമര്‍ശനം

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഹോങ്കോങ് സിക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാവും ഇന്ത്യ അയക്കുകയെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും വിരമിച്ച കളിക്കാരെയാണ് സംഘത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്.

റുതുരാജ് ഗെയ്ക്വാദ്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലം പേരുകള്‍ നേരത്തേ നായകസ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു. പക്ഷെ ഇവര്‍ക്കൊന്നും തന്നെ ടീമില്‍ പോലും സ്ഥാനം ലഭിച്ചില്ല. ഹോങ്കോങ്ക് സിക്‌സസ് ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ ആരാധകരും അസംതൃപ്തരാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ROBIN UTHAPPA

ഇന്ത്യന്‍ ടീമില്‍ ആരെല്ലാ?

അഞ്ചോവറുകള്‍ വീതമുള്ള ടൂര്‍ണമെന്‍റായതിനാല്‍ തന്നെ ഹോങ്കോങ് സിക്‌സസ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ വെറും ഏഴു പേരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇക്കൂട്ടത്തില്‍ അഞ്ചു പേരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

റോബിന്‍ ഉത്തപ്പ നയിക്കുന്ന ടീമിലെ മറ്റൊരു പ്രധാനപ്പെട്ട താരം മുന്‍ ഓള്‍ഖൗണ്ടര്‍ കേദാര്‍ ജാദവാണ്. ഇന്ത്യന്‍ സംഘത്തിലെ മറ്റുള്ളവര്‍ ഭരത് ചിപ്ലി, മനോജ് തിവാരി, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുമാണ്.

ഉത്തപ്പയെക്കൂടാതെ ജാദവ്, തിവാരി, നദീം, ബിന്നി എന്നിവര്‍ മാത്രമേ ഇന്ത്യയുടെ കുപ്പായമണിഞ്ഞിട്ടുള്ളൂ. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാകയ്ക്കായി കളിച്ചിട്ടുള്ള താരമാണ് 41 കാരനായ ചിപ്ലി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഗോസ്വാമി ഇന്ത്യ എ, ബി ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ടീമിനായി അരങ്ങേറാന്‍ ഭാഗ്യമുണ്ടായിട്ടില്ല. 2008ലെ അണ്ടര്‍ 19 ലോകകപ്പിലും അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

ആരാധകര്‍ ഹാപ്പിയല്ല

ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആരാധകര്‍ ഹാപ്പിയല്ല. പലരും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ടീം കിരീടം ലക്ഷ്യമിട്ടാണോ ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്? ഈ ടീമിനെ കണ്ടാല്‍ ആരും സംശയിച്ചുപോവും. റോബിന്‍ ഉത്തപ്പയുടെ പ്രഹരശേഷിയുടെ കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ടി20യേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞ ഈ ടൂര്‍ണമെന്റില്‍ കേദാര്‍ ജാദവിനെ പോലെയുള്ളവര്‍ എങ്ങനെ ടീമിലെത്തിയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റിന് എന്തിനാണ് ഇന്ത്യ വിരമിച്ച താരങ്ങളുടെ ടീമിനെ അയക്കുന്നത്? അന്താരാഷ്ട്ര ക്രിക്കറ്റില്‍ സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത അബ്ദുള്‍ സമദ്, അശുതോഷ് റാണ, ഷാരൂഖ് ഖാന്‍, രമണ്‍ദീപ് സിങ്, രാഹുല്‍ തെവാത്തിയ, ശശാങ്ക് സിങ് തുടങ്ങിയ ഒരുപാട് കളിക്കാര്‍ പുറത്തിരിക്കുകയാണ്. ഇവര്‍ക്കാണ് യഥാര്‍ഥത്തില്‍ ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഹോങ്കോങ് സിക്‌സസ്?

1992ല്‍ ഹോങ്കോങ് ക്രിക്കറ്റ് അസോസിയേഷന്‍ തുടക്കമിട്ട ടൂര്‍ണമെന്റാണ് ഹോങ്കോങ് സിക്‌സസ്. ഏഴു വര്‍ഷം മുടങ്ങിക്കിടന്ന ശേഷമാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് തിരികെയെത്തുന്നത്. അഞ്ചോവറുകള്‍ വീതമുള്ള മല്‍സരത്തില്‍ ഓരോ ടീമിലും ആറു കളിക്കാര്‍ വീതമുണ്ടാവും. അഞ്ചോവറിനു മുമ്പ് അഞ്ചു പേര്‍ ഔട്ടായാലും റണ്ണറെ വച്ച് അവസാനത്തെയാള്‍ക്കു കളി തുടരാന്‍ സാധിക്കും.

വിക്കറ്റ് കീപ്പറെക്കൂടാതെ ശേഷിച്ച അഞ്ചു പേരും മല്‍സരത്തില്‍ ബൗള്‍ ചെയ്യും. വൈഡിനും നോ ബോളിനുമെല്ലാം രണ്ടു റണ്‍സ് വീതമാണ് ലഭിക്കുക. ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരിക്കല്‍ മാത്രമേ ചാംപ്യന്മാരായിട്ടുള്ളൂ. 2005ലെ എഡിഷനില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ഏക കിരീടനേട്ടം. 1996ല്‍ റണ്ണറപ്പാവാനും ഇന്ത്യക്കു സാധിച്ചിട്ടുണ്ട്.

Story first published: Saturday, October 12, 2024, 11:11 [IST]
Other articles published on Oct 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+