Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍... ക്ലാസിക് കൊമ്പുകോര്‍ക്കല്‍, വ്യത്യാസം ഹോഗ് പറയുന്നു

സിഡ്‌നി: ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്വപ്‌നതുല്യമായ കരിയറില്‍ പല ലോകോത്തര ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് വീശാന്‍ ലിറ്റില്‍ മാസ്റ്റര്‍ക്കു സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ രണ്ടു പ്രധാന ബൗളര്‍മാരായിരുന്നു ഇതിഹാസ പേസര്‍മാരായ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തും പാകിസ്താന്റെ ഷുഐബ് അക്തറും. ഈ രണ്ടു ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ സച്ചിന്‍ കൊമ്പുകോര്‍ത്തപ്പോഴെല്ലാം പോരാട്ടം തീപാറിയിട്ടുണ്ട്.

ചില തവണ സച്ചിന്‍ ജയിച്ചപ്പോള്‍ മറ്റു ചിലപ്പോള്‍ ബൗളര്‍മാരായിരുന്നു വിജയം കൊയ്തത്. ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാന്‍ ആഗ്രഹിച്ച ഏറ്റമുട്ടലുകള്‍ കൂടിയായിരുന്നു സച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍ പോര്. ഈ രണ്ടു ക്ലാസിക്ക് ഏറ്റുമുട്ടലുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇവ എന്താണെന്നും ചൂണ്ടിക്കാണിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. തന്റെ ട്വിറ്റര്‍ പേജിലാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഹോഗ് ഇതേക്കുറിച്ച് പറഞ്ഞത്.

മികച്ചത് സച്ചിന്‍ vs അക്തര്‍ പോര്

സച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍ പോരാട്ടങ്ങളില്‍ മികച്ചത് സച്ചിനും അക്തറും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്. ക്ഷമ പരീക്ഷിക്കലാണ് സച്ചിന്‍-മഗ്രാത്ത് പോര്. മികച്ച ബാറ്റിങിലൂടെ സച്ചിനും മികച്ച ബൗളിങിലൂടെ മഗ്രാത്തും പരസ്പരം ക്ഷമ പരീക്ഷിച്ചു കൊണ്ടിരിക്കും. ഒടുവില്‍ ആര്‍ക്കാണോ ആദ്യം ക്ഷമ നശിക്കുന്നത് അയാള്‍ക്കായിരിക്കും ജയമെന്ന് ഹോഗ് ചൂണ്ടിക്കാട്ടി.
എന്നാല്‍ അക്തറും സച്ചിനും തമ്മിലുള്ള പോരാട്ടമാണ് കൂടുതല്‍ ആവേശകരമെന്ന് ഹോഗ് പറഞ്ഞു.

വേഗവും ക്ലാസും

വേഗവും ക്ലാസും തമ്മിലുള്ള പോരാട്ടമെന്നാണ് അക്തര്‍- സച്ചിന്‍ ഏറ്റുമുട്ടലിനെ ഹോഗ് വിശേഷിപ്പിച്ചത്. തന്റെ തീപാറിക്കുന്ന വേഗം കൊണ്ടു സച്ചിനെ വീഴ്ത്താനാണ് അക്തര്‍ ശ്രമിക്കാറുള്ളത്. മാത്രമല്ല ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ആ രീതിയില്‍ സച്ചിനും അക്തറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഗ്ലാമറും വര്‍ധിക്കുന്നതായി ഹോഗ് വിലയിരുത്തി.

രോഹിത് സച്ചിനെപ്പോലെയെന്ന് അക്തര്‍

അടുത്തിടെ സച്ചിനുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് അക്തറും തുറന്നു പറഞ്ഞിരുന്നു. സച്ചിന് സമാനമായാണ് നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
രോഹിത് ഫോമിലാണെങ്കില്‍ മറ്റൊന്നും ശ്രദ്ധിക്കാറില്ല. പന്ത് നല്ലതായാലും മോശമായാലും ഫലം ഒന്ന് തന്നെയായിരിക്കും. വളരെ ആധികാരികതോടെയാണ് അദ്ദേഹം ഓരോ ഷോട്ടും കളിക്കാറുള്ളതെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.

Story first published: Saturday, April 4, 2020, 12:42 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+