Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിനെതിരേ റണ്ണെടുക്കാന്‍‍ എളുപ്പം! കാരണം ചൂണ്ടിക്കാട്ടി ജൂനിയര്‍ കൈഫ്... പ്രതികരിച്ച് അക്തര്‍

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തറുടെ സ്ഥാനം. വേഗം കൊണ്ടും കണിശത കൊണ്ടും അക്തറിനു മുന്നില്‍ മുട്ടിടിക്കാത്ത ബാറ്റ്‌സ്മാന്‍ ആരുമില്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. തുടര്‍ച്ചയായി 150 കിമിക്ക് അടുത്ത് വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ചുരുക്കം ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

എന്നാല്‍ അക്തറിനെതിരേ ബാറ്റ് ചെയ്യുകയെന്നത് അത്ര കടുപ്പമല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിന്റെ മകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൈഫ് തന്നെയാണ് മകന്‍ പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഒടുവില്‍ ഇതു അക്തറിന്റെയും ശ്രദ്ധയില്‍പ്പെട്ടു. കൈഫിന്റെ മകന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്.

ഇന്ത്യ- പാകിസ്താന്‍ പോരാട്ടം

രാജ്യത്തു ഇപ്പോള്‍ 21 ദിവസത്തെ ലോക്ക്ഡൗണായതിനാല്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ചില ഐതിഹാസിക മല്‍സരങ്ങള്‍ വീണ്ടും സംപ്രേക്ഷണം ചെയ്തിരുന്നു. 2003ലെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടവും ഇക്കൂട്ടത്തില്‍പ്പെടുന്നു.
ഈ മല്‍സരം കണ്ട ശേഷമായിരുന്നു കൈഫിന്റെ മകന്‍ കബീര്‍ അക്തറിന്റെ ബൗളിങിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അക്തറിന്റെ ബൗളിങില്‍ മിഡ് വിക്കറ്റിലൂടെ കൈഫ് ബൗണ്ടറി നേടിയപ്പോള്‍ ത്രില്ലടിച്ച കബീര്‍ ഇതേക്കുറിച്ച് പറയുന്ന വീഡിയോ അവനറിയാതെ കൈഫ് ഫോണില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

റണ്‍സെടുക്കാന്‍ എളുപ്പം

കൈഫ് ബൗണ്ടറി പായിച്ചതിനു പിന്നാലെയാണ് അക്തറിനെതിരേ റണ്‍സെടുക്കുകയെന്നത് എളുപ്പമാണെന്നും കാരണം അക്തറിന്റെ വേഗം തന്നെയാണെന്നും കബീര്‍ അഭിപ്രായപ്പെട്ടത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നന്ദി. ഒടുവില്‍ ഇന്ത്യ- പാക് ഐതിഹാസിക മല്‍സരം ആസ്വദിക്കാന്‍ കബീറിനു കഴിഞ്ഞു. എന്നാല്‍ പപ്പയുടെ പ്രകടനത്തില്‍ അവന് അത്ര മതിപ്പില്ല. അക്തറിനെതിരേ റണ്‍സ് നേടുക ഈസിയാണ്, കാരണം അത്രയും വേഗം ബൗളിങിനുണ്ടെന്നായിരുന്നു മകന്റെ വീഡിയോക്കൊപ്പം കൈഫിന്റെ ട്വീറ്റ്.

അക്തറിന്റെ പ്രതികരണം

തന്റെ ബൗളിങിനെക്കുറിച്ചുള്ള കൈഫിന്റെ മകന്റെ അഭിപ്രായത്തെക്കുറിച്ച് ട്വിറ്ററിലൂടെ അക്തര്‍ പ്രതികരിക്കുകയും ചെയ്തു.
എങ്കില്‍ ശരി, മിഖാലേയല്‍ അലി അക്തറും കബീറും തമ്മില്‍ ഒരു മല്‍സരം നടത്തി നോക്കിയാലോ? പേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു അവന് മറുപടി ലഭിക്കും. ഹഹ.. എന്നായിരുന്നു അക്തര്‍ ട്വീറ്റ് ചെയ്തത്. അക്തറിന്റെ മകനാണ് മിഖായേല്‍ അലി.

2003ലെ ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തില്‍ ജയം ഇന്ത്യക്കായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്നായാണ് അതു വിശേഷിപ്പിക്കപ്പെടുന്നത്. അക്തറിനെക്കൂടാതെ വസീം അക്രം, വഖാര്‍ യൂനുസ് തുടങ്ങിയ ഇതിഹസ പേസര്‍മാരായിരുന്നു അന്നു പാക് പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍ സച്ചിന്റെ (75 പന്തില്‍ 98) ഗംഭീര ഇന്നിങ്‌സ് ഇന്ത്യക്കു ജയം സമ്മാനിക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ പാക് ബൗളര്‍മാരെ സച്ചിന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അന്നു രണ്ടു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ അത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്നായി മാറുമായിരുന്നു.

Story first published: Wednesday, April 8, 2020, 15:13 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+