സച്ചിനും സേവാഗിനും മീതെ രോഹിത് ശര്‍മ 264!!!
കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസമായ സച്ചിനും വെടിക്കെട്ട് അടിക്കാരനായ സേവാഗും ഇനി രോഹിത് ശര്‍മയ്ക്ക് പിന്നില്‍. ഇരട്ടസെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനെയും സേവാഗിനെയും പിന്തള്ളിയ രോഹിത് ശര്‍മ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 264 കൂടി അടിച്ചെടുത്താണ് കളം വിട്ടത്. സേവാഗിന്റെ 219 റണ്‍സായിരുന്നു ഏകദിനത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രോഹിതിന്റെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 404 എന്ന സ്‌കോറിലെത്തി.മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 43.1 ഓവറില്‍ 251 റണ്‍സ് നേടുന്നതിനിടെ ഓളൗട്ടായി. ഇതോടെ 153 റണ്‍സിന്റെ വിജയം ഇന്ത്യയ്ക്ക് സ്വന്തം.

നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാംഗ്ലൂരിലായിരുന്നു രോഹിത് ശര്‍മയുടെ ആദ്യത്തെ ഇരട്ട സെഞ്ചുറി. 209 റണ്‍സാണ് ബാംഗ്ലൂരില്‍ രോഹിത് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അത് 264 ലെത്തി. ശ്രദ്ധയോടെ ഇന്നിംഗ്‌സ് കെട്ടിപ്പെടുത്ത രോഹിത് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 33 ബൗണ്ടറിയും 9 സിക്‌സറും പറത്തി. അമ്പതോവറില്‍ അഞ്ചിന് 404 ലെത്തി ഇന്ത്യയുടെ സ്‌കോര്‍.

ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്‍ 2010 ല്‍ നേടിയ 200 ആണ് ഏകദിനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇരട്ടസെഞ്ചുറി. തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ സേവാഗ് 219 റണ്‍സടിച്ച് സച്ചിനെ മറികടന്നു. മുംബൈ താരമായ രോഹിത് ശര്‍മ രണ്ട് ഇരട്ടസെഞ്ചുറികളോടെ ഇരുവരെയും മറികടന്നിരിക്കുകയാണ് ഇപ്പോള്‍. മാരത്തോണ്‍ ഇന്നിംഗ്‌സിനിടെ രണ്ട് തവണ രോഹിതിന് ജീവന്‍ കിട്ടി.

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 13 ഓവറില്‍ 59 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രോഹിതും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് കരകയറ്റിയത്. അജിന്‍ക്യ രഹാനെ 28 റണ്‍സിനും അമ്പാട്ടി റായിഡു എട്ട് റണ്‍സിനും പുറത്തായ ശേഷമായിരുന്നു രോഹിതിന്റെയും കോലിയുടെയും സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ്. കോലി 66 റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications