Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കുല്‍ദീപിനായി ഭാജിയും, ഇന്ത്യ കാണിച്ചത് വിഡ്ഢിത്തം- നദീമിനെ എന്തിനെടുത്തു?

ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിമര്‍ശനം ശക്തമാവുന്നു. ടീമിലുണ്ടായിട്ടും കുല്‍ദീപിനെ മാറ്റി നിര്‍ത്തിയ ഇന്ത്യ പകരക്കാരനായി അവസാനനിമിഷമെത്തിയ ഷഹബാസ് നദീമിനെ കളിപ്പിക്കുകയായിരുന്നു. നദീമാവട്ടെ ആദ്യ ദിനം ഫ്‌ളോപ്പായി മാറുകയും ചെയ്തിരുന്നു.

കുല്‍ദീപിനായി ശബ്ദമുയര്‍ത്തി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും രംഗത്തു വന്നിരിക്കുകയാണ്. അദ്ദേഹം ആദ്യ ടെസ്റ്റില്‍ ടീമിലില്ലെന്ന് അറിഞ്ഞപ്പോള്‍ താന്‍ അസ്വസ്ഥനായതായും ഭാജി വ്യക്തമാക്കി.

രണ്ടു ഓഫ് സ്പിന്നര്‍മാര്‍ എന്തിന്?

രണ്ടു ഓഫ് സ്പിന്നര്‍മാര്‍ എന്തിന്?

ടീമിലുണ്ടായിട്ടും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കുല്‍ദീപിന് ഇടം ലഭിച്ചില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. അക്ഷര്‍ പട്ടേലിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഷഹബാസ് നദീമിനെ ടീമിലേക്കു വിളിച്ചത് എനിക്കു മനസ്സിലാവും. എമന്നാല്‍ ചെന്നൈയില്‍ ആര്‍ അശ്വിനോടൊപ്പം രണ്ടാം ഓഫ്‌സ്പിന്നറായി നദീമിനെ ഉള്‍പ്പെടുത്തിയത് അബദ്ധമാണെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു.

വൈവിധ്യം കൊണ്ടു വരുമായിരുന്നു

വൈവിധ്യം കൊണ്ടു വരുമായിരുന്നു

കുല്‍ദീപിന്റെ സാന്നിധ്യം ചെന്നൈ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ അല്‍പ്പം വൈവിധ്യം കൊണ്ടു വരുമായിരുന്നുവെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളിലും കുല്‍ദീപ് അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തഴഞ്ഞത് തന്നെ അസ്വസ്ഥനാക്കുന്നതായും ഭാജി പറയുന്നു.
മൂന്നു സ്പിന്നര്‍മാരെയാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. അശ്വിന്‍, നദീം എന്നിവര്‍ക്കൊപ്പം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. വാഷിങ്ടണിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് മാത്രമാണിത്.

കുല്‍ദീപിന്റെ ആത്മവിശ്വാസം തകര്‍ക്കും

കുല്‍ദീപിന്റെ ആത്മവിശ്വാസം തകര്‍ക്കും

ടീമിലുണ്ടായിട്ടും വീണ്ടും വീണ്ടും തഴയപ്പെടുന്നത് കുല്‍ദീപിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നു ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. കുല്‍ദീപിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന കാര്യമാണ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരിക്കുന്നത് ആരുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിക്കുമെന്നും ഭാജി വ്യക്തമാക്കി.
2019 ജനുവരിയിലാണ് 26 കാരനായ കുല്‍ദീപ് അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയിലായിരുന്നു ടെസ്റ്റ്. ഈ മല്‍സരത്തില്‍ ഇന്ത്യക്കായി താരം അഞ്ചു വിക്കറ്റും വീഴ്ത്തിയിരുന്നു. പക്ഷെ പിന്നീട് ഒരു ടെസ്റ്റില്‍പ്പോലും കുല്‍ദീപിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. അവസാനമായി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിട്ടും സ്പിന്നറെ ഇന്ത്യ കളിപ്പിച്ചില്ല.

Story first published: Saturday, February 6, 2021, 10:31 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+