IND vs ENG: ഒരു ടെസ്റ്റ് കൊണ്ട് പന്ത് കേമനാവില്ല! തുറന്നടിച്ച് മൈക്കല്‍ വോന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതു കൊണ്ടു മാത്രം റിഷഭ് പന്ത് നല്ല വിക്കറ്റ് കീപ്പറായി മാറില്ലെന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. ചെന്നൈയില്‍ ഇന്ത്യന്‍ വന്‍ മാര്‍ജിനില്‍ ജയിച്ച രണ്ടാം ടെസ്റ്റില്‍ പന്ത് വിക്കറ്റ് കീപ്പിങില്‍ കസറിയിരുന്നു. കണ്ണഞ്ചിക്കുന്ന ക്യാച്ചുകളും സ്റ്റംപിങുകളും നടത്തിയ പന്തിനെ എല്ലാവരും പ്രശംസ കൊണ്ടു മൂടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതുകൊണ്ടു മാത്രം പന്തിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വോനിന്റെ അഭിപ്രായം. രണ്ടാം ടെസ്റ്റിലേതു പോലെയുള്ള പ്രകടനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ പന്ത് ശ്രമിക്കണമെന്നും കൂടുതല്‍ സ്ഥിരതയാര്‍ന്ന വിക്കറ്റ് കീപ്പറാവാന്‍ പന്ത് പരിശ്രമിക്കണമെന്നും വോന്‍ ഉപദേശിക്കുന്നു.

വളരെ മികച്ചത്
കളിക്കളത്തില്‍ വളരെ ആക്ടീവായി കാണപ്പെടുന്ന താരമാണ് പന്തെന്നു നമുക്കറിയാം. എല്ലായ്‌പ്പോഴും അദദ്ദേഹം ചിരിച്ചുകൊണ്ടിരിക്കും, അതു നല്ലതുമാണ്. പക്ഷെ അതോടൊപ്പം ബോളുകള്‍ ക്യാച്ച് ചെയ്യാനും കഴിഞ്ഞാല്‍ മാത്രമേ മികച്ച വിക്കറ്റ് കീപ്പറാവുകയുള്ളൂ.
രണ്ടാം ടെസ്റ്റില്‍ പന്തിന്റെ വിക്കറ്റ് കീപ്പിങ് വളരെ മികച്ചതായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ പോസിറ്റീവ് തന്നെയാണിത്. വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താന്‍ പന്ത് ഇനിയും ശ്രമിക്കണം. തന്റെ നേര്‍ക്കുവരുന്ന ഭൂരിഭാഗം ബോളുകളും അദ്ദേഹം മെച്ചപ്പെട്ട ടെക്‌നിക്കോടെ ക്യാച്ച് ചെയ്യണമെന്നും വോന്‍ ആവശ്യപ്പെട്ടു.

കഠിനാധ്വാനം ചെയ്യുന്നു
പന്ത് കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ട്രെയിനിങ് ഗ്രൗണ്ടില്‍ അദ്ദേഹം ഒരുപാട് പ്രയത്‌നിക്കുണ്ടാവാം. മികച്ച, സ്ഥിരതയാര്‍ന്ന വിക്കറ്റ് കീപ്പറായി മാറണമെങ്കില്‍ പന്തിന് ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്.
ഒരു ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ മാത്രം ആരും മികച്ച വിക്കറ്റ് കീപ്പറായി മാറില്ല. ഇനിയും പന്ത് ഇതുപോലെയുള്ള പ്രകടനം ആവര്‍ത്തിക്കേണ്ടതുണ്ടെന്നും വോന്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും പന്ത് തിളങ്ങിയിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ താരം പുറത്താവാതെ 58 റണ്‍സെടുത്തിരുന്നു.

ഇന്ത്യ മികച്ച ടീമായി മാറില്ല
വിക്കറ്റ് കീപ്പര്‍ മിടുക്കനല്ലെങ്കില്‍ ഇന്ത്യക്കു ലോകത്തിലെ മികച്ച ടീമായി മാറാന്‍ കഴിയില്ലെന്നു വോന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ ചോദ്യചിഹ്നം വിക്കറ്റ് കീപ്പറാണ്. ഈ തലമുറയില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറാന്‍ അവര്‍ക്കാവുമോ? വിക്കറ്റ് കീപ്പര്‍ ഇടയ്ക്കിടെ ക്യാച്ചുകള്‍ കൈവിടുന്നുണ്ടെങ്കില്‍ ഇന്ത്യക്കു അതിനു കഴിയില്ല. അതാണ് യാഥാര്‍ഥ്യം. ബോള്‍ വിക്കറ്റ് കീപ്പറുടെ പിടിയില്‍ ഒതുങ്ങിയേ തീരൂ... സ്റ്റംപിങുകള്‍, ക്യാച്ചുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. വിക്കറ്റിനു പിന്നില്‍ എല്ലായ്‌പ്പോഴും വളരെ ആക്ടീവായി ഇരിക്കൂയെന്നും പന്തിനെ വോന്‍ ഉപദേശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications