Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി കളിക്കണമെന്ന് ഗാംഗുലി, താനില്ലെന്നു ഹാര്‍ദിക്! ഇനി ഇന്ത്യന്‍ ടീമിലെടുക്കരുതെന്ന് ഫാന്‍സ്

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ധിക്കരിച്ച ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു രൂക്ഷവിമര്‍ശനം. ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കാന്‍ ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഹാര്‍ദിക്കിനോടു ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തള്ളിയ ഹാര്‍ദിക് താന്‍ രഞ്ജിയില്‍ കളിക്കില്ലെന്നും ഐപിഎല്ലിലൂടെയാണ് മല്‍സരംരംഗത്തേക്കു മടങ്ങിയെത്തുകയെന്നും അറിയിക്കുകയായിരുന്നു.

1

നിലവില്‍ മാസങ്ങളായി ദേശീയ ടീമിനു പുറത്താണ് ഹാര്‍ദിക്. കഴിഞ്ഞ നവംബറില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലാണ് താരത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ലോകകപ്പിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഹാര്‍ദിക്കിനെ ദേശീയ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. നിലവില്‍ പഴയ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് താരം. കഴിഞ്ഞയാഴ്ച ഗാംഗുലി ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പട്ടു സംസാരിച്ചിരുന്നു. ഐപിഎല്ലിനു മുമ്പ് രഞ്ജിയില്‍ ബറോഡയ്ക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ ഹാര്‍ദിക് കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

2

ഹാര്‍ദിക് പാണ്ഡ്യക്കു പരിക്കുണ്ടായിരുന്നു. പൂര്‍ണമായി ഫിറ്റ്‌നസ് തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തിനു ബ്രേക്ക് നല്‍കിയത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലത്തേക്കു ഹാര്‍ദിക്കിനു ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ കഴിയുകയുള്ളൂ. രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ട് അദ്ദേഹത്തെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹാര്‍ദിക് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യുമെന്നും ശരീരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സൗരവ് ഗാംഗുലി പിടിഐയോടു പറഞ്ഞിരുന്നു.

3

ഗാംഗുലിയുടെ ഈ വിശദീകരണത്തിനു ശേഷം എല്ലാവരും ഹാര്‍ദിക് പാണ്ഡ്യയെ രഞ്ജി ട്രോഫിയില്‍ കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ ഈ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടാണ് താന്‍ രഞ്ജിയില്‍ കളിക്കാനില്ലെന്നു ഹാര്‍ദിക് വ്യക്തമാക്കിയത്. ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനെന്നും താരം അറിയിച്ചിരുന്നു.

4

ബിസിസിഐ പ്രസിഡന്റിന്റെ താല്‍പ്പര്യം പോലും തള്ളി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി വേണ്ടെന്നുവച്ച് കോടികള്‍ ഒഴുകുന്ന ഐപിഎല്ലില്‍ കളിക്കാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂയിയാണ് അദ്ദേഹം. 15 കോടി രൂപയ്ക്കാണ് ഹാര്‍ദിക്കിനെ അഹമ്മദാബാദ് സ്വന്തമാക്കിയത്.

5

ഇന്ത്യക്കു വേണ്ടി ഒരു വര്‍ഷം മുഴുവന്‍ കളിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യക്കു ലഭിക്കുന്നത് അഞ്ചു കോടിയാണ്. എന്നാല്‍ രണ്ടു മാസത്തേക്കു ഐപിഎല്ലില്‍ കളിച്ചാല്‍ 15 കോടി ലഭിക്കുമെന്ന് ഒരു യൂസര്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യ ഫുള്‍ടൈം ഇന്‍സ്റ്റഗ്രാം സ്റ്റാറായി മാറിയിരിക്കുകയാണ്, പാര്‍ട്ട് ടൈം മാത്രമാണ് ക്രിക്കറ്ററെന്നായിരുന്നു ഒരു വിമര്‍ശനം.

6

ഈ കാരണത്താലാണ് ഐപില്ലിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ വേണ്ടെന്നു ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്‌നസും ഫോമും തെളിയിക്കണം. ഐപിഎല്ലില്‍ മാത്രമാണ് ഹാര്‍ദിക്കിന്റെ ശ്രദ്ധ. ഐപിഎല്ലില്‍ ഇവനി നന്നായി കളിച്ചാലും അദ്ദേഹത്തെ ബിസിസിഐ ഇന്ത്യന്‍ ടീമിലെടുക്കരുതെന്നാണ് ആഗ്രഹം. വളരെയധികം നിരാശയുണ്ടെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

7

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഇനിയൊരിക്കലും അവസരം ലഭിക്കരുതെന്നു ആഗ്രഹിക്കുകയാണ്. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് പേര്‍ അവസരത്തിനു വേണ്ടി പുറത്തു കാത്തുനില്‍ക്കുകയാണെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇനി ഹാര്‍ദിക് പാണ്ഡ്യയെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലെടുത്താല്‍ അതായിരിക്കും എനിക്ക് ഏറ്റവുമധികം അസ്വസ്ഥതയുണ്ടാക്കുക. ഹാര്‍ദിക് രഞ്ജിയില്‍ കളിക്കണമെന്നു നേരത്തേ സൗരവ് ഗാംഗുലി എടുത്തു പറഞ്ഞതാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

8

ഒരു കാര്യത്തിലും ഇനി ഹാര്‍ദിക് പാണ്ട്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതില്ല. നിങ്ങളുടെ ദിനങ്ങള്‍ കഴിഞ്ഞതായാണ് താന്‍ കരുതുന്നതെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയല്ല ഐപിഎല്ലില്‍ കളിക്കുന്നതെന്നു ആരെങ്കിലും ഹാര്‍ദിക് പാണ്ഡ്യയോടു പറയൂ. അതുകൊണ്ടു തന്നെ മുംബൈ ടീമിലായിരുന്നപ്പോള്‍ ലഭിച്ച പേരും പ്രശസ്തിയുമൊന്നും ഇനിയുണ്ടാവില്ല. ഇനി കാലുകള്‍ ഭൂമിയില്‍ വയ്ക്കൂവെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Story first published: Tuesday, February 8, 2022, 10:38 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+