ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മാത്രമല്ല റിഷഭ് പന്ത് ഇന്ത്യയുടെയും ക്യാപ്റ്റനാവും! അസ്ഹറിന് ഉറപ്പ്
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ നയിക്കാനൊരുങ്ങുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാനുള്ള ശേഷി പന്തിനുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കും ശസ്ത്രക്രിയയും കാരണം ഈ സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ പന്തിനു നറുക്കുവീണത്.

അറ്റാക്കിങ് ക്രിക്കറ്റ്
റിഷഭ് പന്തിനെ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്ജ്വലമായി പെര്‍ഫോം ചെയ്ത കുറച്ചു മാസങ്ങളാണ് കടന്നുപോയത്. എല്ലാ ഫോര്‍മാറ്റിലും സ്വന്തം പ്രതിഭ തെളിയിക്കാന്‍ താരത്തിനു കഴിഞ്ഞു. സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പന്തിനെ മുന്‍നിരയിലേക്കു വന്നാല്‍ ആശ്ചര്യപ്പെടാനില്ല. പന്തിന്റെ അറ്റാക്കിങ് ക്രിക്കറ്റ് ഭാവിയില്‍ ഇന്ത്യയെ മികച്ച നിലയില്‍ നിലനിര്‍ത്തുമെന്നും അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു.

പന്തിന്റെ പ്രകടനം
സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനങ്ങളും വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളും കാരണം ഒരു ഘട്ടത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും പന്തിന് ഇന്ത്യന്‍ ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ അവിശ്വസനീയ തിരിച്ചുവരവാണ് 23 കാരന്‍ നടത്തിയത്. വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ പന്തിനു സാധിച്ചു. ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ റണ്‍ചേസ് നടത്തി ചരിത്ര വിജയം കൊയ്തപ്പോള്‍ പുറത്താവാതെ 89 റണ്‍സുമായി താരം കസറിയിരുന്നു. തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ 97 റണ്‍സെടുത്ത പന്ത് ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലും ടെസ്റ്റ്, ടി20, ഏകദിനം തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും ഗംഭീര പ്രകടനമായിരുന്നു പന്തിന്റേത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥാനവും താരം ഇതോടെ തിരിച്ചുപിടിച്ചിരുന്നു.

ഡിസിയുടെ ക്യാപ്റ്റന്‍സി
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്നായിരുന്നു നായകസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പന്ത് പ്രതികരിച്ചത്. 2016 മുതല്‍ ഐപിഎല്ലില്‍ ഡിസി ടീമിന്റെ ഭാഗമാണ് അദ്ദേഹം.
ഡിസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തനിക്കു പകരം ഏറ്റവും അനുയോജ്യനായ ക്യാപ്റ്റന്‍ പന്ത് തന്നെയാണെന്നു ശ്രേയസും പ്രതികരിച്ചിരുന്നു. അതേസമയം, അദ്ഭുത സിദ്ധികളുള്ള ക്യാപ്റ്റനാണ് പന്തെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം സുരേഷ് റെയ്‌ന പ്രശംസിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications