Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ഓവര്‍, സൂപ്പര്‍ കളി, ക്യാപ്റ്റന്‍ സേവാഗ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു!

അഹമ്മദാബാദ്: ഐ പി എല്‍ എട്ടാം സീസണിലെ ആദ്യത്തെ സൂപ്പര്‍ ഓവര്‍ പഞ്ചാബ് കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍. ആവേശം അലതല്ലിയ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് കഷ്ടിച്ച് മറികടന്നു. ജോര്‍ജ് ബെയ്‌ലിക്ക് പകരം ക്യാപ്റ്റനായ വീരേന്ദര്‍ സേവാഗ് വിജയത്തോടെ തുടങ്ങിയപ്പോള്‍ പഞ്ചാബിന് കിട്ടിയത് വിലപ്പെട്ട രണ്ട് പോയിന്റ്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന് 191 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെയും ഷെയ്ന്‍ വാട്‌സനും 95 റണ്‍സിന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പാണ് ഇത്തവണ ഉയര്‍ത്തിയത്. തുടക്കത്തിലേ സേവാഗിനെയും മാക്‌സ്‌വെല്ലിനെയും നഷ്ടപ്പെട്ടെങ്കിലും പഞ്ചാബ് ആറ് വിക്കറ്റിന് സ്‌കോര്‍ തുല്യമാക്കി. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍. ചിത്രങ്ങളും വിശേഷങ്ങളും കാണൂ.

സൂപ്പര്‍ ഓവര്‍ സൂപ്പറായി

സൂപ്പര്‍ ഓവര്‍ സൂപ്പറായി

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15 റണ്‍സെടുത്തു. എന്നാല്‍ രാജസ്ഥാന് ഈ സ്‌കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല. മിച്ചല്‍ ജോണ്‍സനാണ് പഞ്ചാബിന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞതും കളി ജയിപ്പിച്ചതും.

ഷോണ്‍ മാര്‍ഷ് കീ ജയ്

ഷോണ്‍ മാര്‍ഷ് കീ ജയ്

പരിക്കേറ്റ ജോര്‍ജ് ബെയ്‌ലിക്ക് പകരം എത്തിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ താരം. സ്‌കോര്‍ പിന്തുടരുമ്പോള്‍ അര്‍ധസെഞ്ചുറിയടിച്ച മാര്‍ഷ് സൂപ്പര്‍ ഓവറില്‍ 3 ഫോറും അടിച്ചു.

മില്ലറും അടിച്ചു ഫിഫ്റ്റി

മില്ലറും അടിച്ചു ഫിഫ്റ്റി

സേവാഗിനെയും മാക്‌സ്‌വെല്ലിനെയും നഷ്ടപ്പെട്ട് പതറിയ പഞ്ചാബിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് മില്ലറുടെ അര്‍ധസെഞ്ചുറിയാണ്.

രഹാനെ മാരക ഫോമില്‍

രഹാനെ മാരക ഫോമില്‍

മികച്ച ഫോമില്‍ കളിക്കുന്ന അജിന്‍ക്യ രഹാനെ ഐ പി എല്ലില്‍ റണ്‍വേട്ട തുടരുകയാണ്. 54 പന്തില്‍ 74 റണ്‍സാണ് രഹാനെയുടെ സംഭാവന.

സേവാഗിന്റെ ഭാഗ്യം

സേവാഗിന്റെ ഭാഗ്യം

1 റണ്‍സെടുത്ത് റണ്ണൗട്ടായെങ്കിലും ക്യാപ്റ്റനായ ആദ്യ കളിയില്‍ തന്നെ പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കാന്‍ ക്യാപ്റ്റന്‍ സേവാഗിന് കഴിഞ്ഞു.

Story first published: Wednesday, April 22, 2015, 10:11 [IST]
Other articles published on Apr 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+